നീലക്കൊടുവേലി 2 [Fire blade]

Posted by

അങ്ങനെയാണ് ഒരു തീർപ്പിനായി സിതാരയോട് സംസാരിക്കാൻ അവൾ തയ്യാറായത്….അവർ തമ്മിൽ നല്ല ആഴത്തിലുള്ള കൂട്ട് തന്നെ ആയിരുന്നു, പക്ഷെ ഈ കാര്യം വളരെ ആലോചതിനു ശേഷമാണ് അവളോട് പറയാൻ നീതു തീരുമാനിച്ചത്..

സാധ്യതയില്ലെങ്കിലും ഇനി അഥവാ ഇതെല്ലാം തന്റെ തോന്നലാണെങ്കിൽ താൻ ചെയ്യുന്നത് വലിയൊരു തെറ്റാകുമെന്ന് ആ പാവം വിശ്വസിച്ചു..ആ പ്രാവശ്യത്തെ മാസമുറ സമയം ആയപ്പോളാണ് അവൾക്ക് ആശ്വാസമായത്…

ആ ദിവസത്തിലൊരിക്കൽ ക്ലാസ് കഴിഞ്ഞ് തിരികെ നടത്തത്തിനിടയിലാണ് നീതു ഇക്കാര്യം സിതാരയോട് അതിനെക്കുറിച് പറയാൻ തീരുമാനിച്ചത്..

“ടീ….”

പാടവരമ്പത്തിലൂടെ സൂക്ഷിച് നടക്കുകയായിരുന്ന സിതാരയെ പിന്നിൽ വന്നിരുന്ന നീതു വിളിച്ചു..

“മ്മ്…? ”

വീഴാതെ പോവാനുള്ള ശ്രദ്ധ വിടാതെ സിതാര വിളി കേട്ടു..

” ടീ…. ഒരു കാര്യം പറഞ്ഞാൽ ആരോടും പറയില്ലെന്ന് വാക്ക് തായോ.. ”

അവൾ പറയുന്നത് ശ്രദ്ധിക്കുന്നില്ലെന്നു കണ്ട് സിതാരയുടെ പുറത്തൊരു കുഞ്ഞു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു.

” ഔ…. കൊരങ്ങെ …!!! ഞാൻ ആലോചിക്കട്ടെ…”

ചെറുതാണെങ്കിളും ഓർക്കാപ്പുറത്തു നുള്ള് കിട്ടിയപ്പോൾ സിതാരക്ക് ദേഷ്യം വന്നു…

” ഓഹ്… എന്ന ഞാൻ പറയുന്നില്ല.. ”

നീതു പ്ലാൻ മാറ്റി….

അവൾ പറയുമെന്ന് കരുതി സിതാര കുറച്ചു മുൻപോട്ടു നീങ്ങിയെങ്കിലും തിരിഞ്ഞുനോക്കിയപ്പോൾ നീതു നിശബ്ദയായി നടക്കുന്നത് കണ്ട് സംഗതിയുടെ ഗൗരവം മനസിലാക്കി..

” എന്താടീ….കാര്യം പറ.. ”

പിന്നാലെ വന്ന നീതുവിന്റെ താടിയിൽ കൈവെച്ചു പൊക്കി അവളുടെ കണ്ണിലേക്കു നോക്കിക്കൊണ്ട് സിതാര ചോദിച്ചു.

നീതു ടെൻഷൻ കൊണ്ട് ചുണ്ടുകൾ നനച്ചു..പിന്നെ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് സിതാരയെ നോക്കി..

” നമ്മുടെ സിദ്ധുവേട്ടൻ ഇല്ലേ..?? ”

ഒന്ന് മുരടനക്കി കൊണ്ട് നീതു തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *