നീലക്കൊടുവേലി 2 [Fire blade]

Posted by

കുറച്ചു സമയം കൂടി അവൾ അവിടെ നിന്നു…ദേഹത്തു എങ്ങനെയാണു തട്ടുക എന്നതിനെപ്പറ്റിയും ചിന്തിച്ചു നോക്കി…

നെഞ്ചിലേക്കല്ലേ അവൻ ചൂണ്ടിയത്.. അവിടെയൊക്കെ എങ്ങനാ തട്ടുക …ഇനീപ്പോ തട്ടിയാലും സിദ്ധുവല്ലേ… അത് പ്രശ്നമുണ്ടാകുമോ… ഇതൊക്കെ ആലോചിച്ചെങ്കിലും അവൾക് ഒരു ഉത്തരവും കിട്ടിയില്ല… അവസാനം ലക്ഷ്മിയമ്മയോട് ചോദിച്ചു ഉത്തരം കണ്ടെത്താമെന്നുള്ള കണക്കിൽ അവൾ താഴേക്ക് പോയി

ലക്ഷ്മിയമ്മയുമായി ഈ കാര്യം ചർച്ച ചെയ്തപ്പോൾ അവർക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല… ഇവരെ വേറൊരു കണ്ണിൽ സിദ്ധു കാണില്ലെന്നൊരു വിശ്വാസം അവർക്കുണ്ടായിരുന്നു…അതിനേക്കാളുപരി അകൽച്ച വെടിഞ്ഞു ഇവർ അടുക്കുന്നതിൽ ഒരു ആനന്ദം തോന്നുകയും ചെയ്തു..

അങ്ങനെ നീതു സിദ്ധുവിന് ശിഷ്യപ്പെട്ടു…വൈകീട്ട് എന്നും 1 മണിക്കൂർ അവൾക്കുള്ള കോച്ചിങ്ങിനു അവൻ തയ്യാറായി… ഇതിനെപ്പറ്റി അറിഞ്ഞെങ്കിലും താൽപ്പര്യം ഇല്ലെങ്കിലും സിതാര മറുത്തൊന്നും പറയാൻ പോയില്ല, ഡ്രസ്സ്‌ നല്ല രീതിയിൽ ഇട്ട് പോണമെന്നു മാത്രം…

 

അങ്ങനെ അടുത്ത ദിവസം മുതൽ നീതുവിനെ ക്ലാസ് ആരംഭിച്ചു… വര്ഷങ്ങളോളം പഠിച്ചതുക്കൊണ്ട് എങ്ങനെ ഒരാളെ പഠിപ്പിക്കണമെന്നത് അവന് നിശ്ചയമുണ്ടായിരുന്നു..

ആദ്യം തന്നെ അവളുടെ ശരീരം ഒന്ന് പരുവപ്പെടുത്തിയെടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു.. അതിനു വേണ്ടി അവൾക്കായി പറ്റിയ കുറെ വർക്ക്‌ ഔട്ട്‌ അവൻ കണ്ടെത്തി ചെയ്യിച്ചു തുടങ്ങി..

വള്ളിചാട്ടം മാത്രമായിരുന്നു അതിൽ അവൾക്ക് അറിഞ്ഞിരുന്നത്…. പുഷ് അപ്പ് ൽ തുടങ്ങി കോമ്പോ ആയി ചെയ്യേണ്ട കുറെയധികം കാര്യങ്ങൾ അവളോടൊപ്പം ചേർന്ന് അവനും ചെയ്തു തുടങ്ങി.. ആദ്യത്തെ പ്രയാസം മാറി തുടങ്ങിയതോടെ അവളും ഉഷാറായി..

ആദ്യത്ത കുറച്ചു ദിവസം അവൾക്കും അവനോട് ഉണ്ടായിരുന്ന ഒരു അകൽച്ച ദിവസം കഴിയുന്തോറും കുറഞ്ഞു വന്നു.. അതോടെ അവൾ ഡ്രെസ്സിങ്ങിലും മറ്റും പുലർത്തിയിരുന്ന ശ്രദ്ധ കുറേശ്ശേ കുറഞ്ഞു വരികയും ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *