Stephy : എന്ത് പറഞ്ഞാലും തർക്കുത്തരം ആണല്ലോ..
ഞാൻ : ഏയ് അങ്ങനെ ഒന്നുല്ല ഞൻ ചുമ്മാ…
മാമി : നീ പോയി ചായ വാങ്ങിച്ചിട്ട് വാ.. അപ്പോഴേക്കും ഞങ്ങൾ ഒന്ന് ഫ്രഷ് ആവട്ടെ
ഞാൻ : അതിന് ഇപ്പോഴേ പോണോ നിങ്ങൾ ഇറങ്ങുമ്പോ പോയി വാങ്ങിക്കാം..
Stephy : ഹാ ഇന്ന് തുണിയൊക്കെ കഴുകാനുണ്ടല്ലോ അപ്പൊ ലേറ്റ് ആവും. കുറച്ചു കഴിഞ്ഞു പോയാൽ മതി.
മാമി : ഹാ അത് ശെരിയാ… ഇന്നലെ നീ ആദ്യം കുളിച്ചില്ലേ.. അപ്പൊ ഇന്ന് ഞാൻ ആദ്യം തുണി കഴുകുവാണേ…
Stephy : ഓഹ് നീ എന്താന്ന് വെച്ചാൽ വേഗം ആയിക്കോ എനിക്ക് കുറച്ചു പണിയുണ്ട്.
മാമി : എന്ത് പണി??
Stephy : എന്റെ ഒരു friend നു ഒരു ലോഗോ ക്രീറ്റ് ചെയ്ത് കൊടുക്കാമെന്നു പറഞ്ഞിരുന്നു അത് ഒന്ന് നോക്കട്ടെ.
മാമി : ഹാ അപ്പോഴേക്കും ഞാൻ തുണി കഴുകിയിട്ടു വരാം.
ഞാൻ : ചേച്ചി അത്രക്ക് വല്യ എഡിറ്റർ ആണോ??
Stephy : ഏയ് അങ്ങനെ ഒന്നുമില്ലെടാ എനിക്ക് എഡിറ്റിംഗ് ഒന്നും അറിയില്ല പക്ഷെ അവളോട് ഞാൻ തള്ളി വെച്ചിരിക്കുന്നത് ഞാൻ വല്യ എഡിറ്റർ ആണെന്നാ…
മാമി : ഹാ കാര്യമായിപ്പോയി. തള്ളിയ തള്ളിനു നല്ല പണിയാണല്ലോ കിട്ടിയത്.
Stephy : എടി ഒരു എഡിറ്റിംഗ് അത്ര വല്യ കാര്യമൊന്നുമല്ല.
ഞാൻ : അതാ ഒന്ന് ചെയ്ത് നോക്കിയാൽ എല്ലാം പഠിക്കാം..
Stephy : പിന്നല്ലാതെ ഇന്ന് ഒരെണ്ണം ഉണ്ടാക്കി കൊടുത്തിട്ട് തന്നെ കാര്യം.
മാമി : ഹാ ഇന്ന് കൊണ്ട് തീർന്നാൽ മതി.
Stephy : ചെയ്തിട്ട് ഞാൻ നിനക്ക് കാണിച്ചു തരാമെടി…
മാമി : കണ്ടാൽ മതി.
ചേച്ചി ഇട്ടിരുന്ന വൈറ്റ് ഷാൾ ബെഡിൽ ഊരിയിട്ടിട്ട് ബാഗ് കൊണ്ട് റൂമിൽ വച്ചിട്ട് നേരെ ഹാളിന്റെ കതകിനരികിൽ വന്നിരുന്നു ഫോണിൽ കുത്താൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മാമി തുണിയും ബക്കറ്റുമായി റൂമിൽ നിന്നും ഹാളിലേക്ക് വന്നു. വാതിലിനരികിൽ ഇരുന്ന സ്റ്റെഫിയെ കണ്ട് മാമി പറഞ്ഞു.,