ആരതി കല്യാണം ? 2 [അഭിമന്യു]

Posted by

 

പിന്നെ എല്ലാം പെട്ടെന്നായിരുന്നു, കഴിപ്പ് കഴിഞ്ഞ് അവിടെന്ന് ഇറങ്ങാൻ വേണ്ടി ഞങ്ങങ്ങൾ പുറത്തേക്കിറങ്ങി… സാധാരണ കല്യാണങ്ങളിൽ കണ്ടുവരുന്ന കാലിൽ തൊട്ട് വണങ്ങളും കെട്ടിപിടികലും എല്ലാം അതിന്റെ മുറക്ക് തന്നെ നടന്നു… ഞങ്ങക്ക് പോവാൻ വേണ്ടി അളിയൻ കാറുമായി വന്നതും ചാടിപ്പിടിച്ഛ് ഫ്രണ്ട് സീറ്റിൽ കേറാൻ നോക്കിയ എന്നെ ചേച്ചിപിടിച്ഛ് ബാക്കിൽ ഇരുത്തി എന്നിട്ട് അവൾ അവിടെ കേറിയിരുന്നു, ഇവൾക്ക് ഫ്രണ്ടിൽ ഇരിക്കാനാണെങ്കിൽ വേറെ വണ്ടിയിൽ വന്നാൽപോരെ എന്നൊരു തോന്നൽ എനിക്കുണ്ടായെങ്കിലും കാര്യമാക്കിയില്ല… എന്റൊപ്പം പിന്നിൽ ഇരുന്ന ആരതിയെ ഞാൻ മൈൻഡ് ആകാൻ നിന്നില്ല, അവളെന്നെയും…. പോവുന്നതിനിടെക്ക് ചേച്ചിയും അളിയനും എന്തൊക്കെയോ പറയുന്നുണ്ടായിരുനെങ്കിലും ഞാൻ അത് ശ്രെദ്ധിക്കാൻ പോയില്ല… എന്റെ മനസ്സുമുഴുവൻ ഇനി എന്ത് എന്ന ചിന്തയായിരുന്നു, ഇവളും ആയി ഒരു ജീവിതം എനിക്ക് ആലോചിക്കാനെ വയ്യ… ഇതിനും മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ…? ഇവളെ ഇട്ടിട്ട് പോയ ആ നായിന്റെ മോനെ കയ്യിൽ കിട്ടിയ ഞാൻ ചെലപ്പോ കൊന്നെന്ന് വരും, അയാളേം പറഞ്ഞിട്ട് കാര്യമില്ല, കല്യാണം ഉറപ്പിച്ചെന് ശേഷം ഈ മൈരത്തിടെ സ്വഭാവം അയാൾക് മനസ്സിലായി കാണും…!

 

എന്റെ വീട്ടിലേക്കുള്ള തിരിവ് എത്തീട്ടും അങ്ങോട്ടുപോവാതെ നേരെ പോവുന്ന അളിയനോട് ഞാൻ,

 

“”ഇതെന്താ ഇങ്ങോട്ട്..? നമ്മളിതെവിടേക്കാ..??”” ന്ന് ചോദിച്ചതും നമ്മൾ ആരതിടെ വീട്ടിലേക്കാണ് പോവുന്നതെന്ന ചേച്ചിടെ മറുപടി കേട്ടപ്പോ എനിക്കങ്ങ് പൊളിഞ്ഞുകേറി…

 

“”അതെന്തിനാ അങ്ങോട്ട് പോണേ..? എനിക്കെന്റെ വീട്ടി പോണം…””

 

“”നീ എന്തൊക്കെയാ പറയണേ അഭി..? സാധാരണ കല്യാണം കഴിഞ്ഞാൽ അതിരാത്രി ആഘോഷിക്കണത് പെണ്ണിന്റെ വീട്ടിലാന്ന് നിനക്കറിയില്ലേ… പിന്നെന്താ..?”” ആദിരാത്രി ആഘോഷിക്കേ..? അതും ഇവള്ടെ കൂടെ, എന്റെ പട്ടി ആഘോഷിക്കും,

 

“” ദേ ചേച്ചി എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ നീ… എനിക്കെന്റെ വീട്ടിപ്പോയ മതി… ഇവള് വേണെങ്കി അങ്ങോട്ട് പൊക്കോട്ടെ… “” ഒട്ടും അടങ്ങാതെ ഞാൻ തെറിച്ചു നിന്നെങ്കിലും ചേച്ചിയത് നിഷ്ക്കൂർണം തള്ളിക്കളഞ്ഞു, എന്നിട്ട്,

 

“”അഭി നീ കൊഞ്ചാതവിടിരുന്നെ… നിനക്കുവേണ്ടി ഓരോ ആചാരങ്ങള് മാറ്റാനൊന്നും പറ്റില്ല…!!”” അമ്പിനും വില്ലിനും അടുക്കാതെയുള്ള ചേച്ചിയുടെ മറുപടി എന്നെ തെല്ലോന്ന് നിരുത്സാഹപ്പെടുത്തി… എങ്കിലും ഞാൻ വിട്ടുകൊടുക്കാൻ തയാറാല്ലായിരുന്നു…!

Leave a Reply

Your email address will not be published. Required fields are marked *