വില്ലൻ 6 [Veriyan] [FE]

Posted by

 

“എന്താ എന്റെ പെണ്ണിന് ഒരു നാണം?”

 

“ഏയ്… ഒന്നൂല്ല…”

 

“ഹ്മ്മ്‌… ഡീ… മുന്നിൽ തന്നെ ഉണ്ടാവൂല്ലേ? ഞാൻ ഡാൻസിന് കേറുമ്പോൾ മുന്നിൽ ഉണ്ടാവണേ…” അവൻ അവളുടെ കൂടെ നടന്നുകൊണ്ട് പറഞ്ഞു.

 

“മാത്യു… ഞാൻ അത് പറയാൻ വരുവായിരുന്നു… പീരിയഡ്‌സ് ആടാ… വയറു വേദനിക്കുന്നുണ്ട്. തീരെ വയ്യെങ്കിൽ ഞാൻ പോകും ട്ടോ? എത്ര മണിക്കാ പരിപാടി?”

 

“അയ്യോ… പെണ്ണേ ഇത് ഉച്ചയോടടുക്കും… നല്ല പെയിൻ ഉണ്ടോ?”

 

“ഉം… തീരെ വയ്യ…”

 

“ശോ… എങ്കിൽ നീ ഇത്ര കഷ്ടപ്പെട്ട് വരണ്ടായിരുന്നു… രാഗേഷ് എവിടെ? അവനോട് നിന്നെ കൊണ്ട് വിടാൻ പറയാം…”

 

“യ്യോ വേണ്ട… അവന് ആർട്സ് ഡേ മിസ് ആവില്ലേ?” ജാൻസി അഭിനയിക്കാൻ പാടുപെട്ടു.

 

“എനിക്ക് ഡാൻസ് പരിപാടി ഉള്ളതോണ്ടല്ലേ… അവന് പെൺപിള്ളേരെ വായിനോക്കാൻ അല്ലേ… ഞാൻ പറയാം. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും…” മാത്യു പറഞ്ഞു.

 

മാത്യു അവനെ ഫോണിൽ വിളിച്ചു: “ടാ… നീ ഒന്ന് ഗ്രീൻ റൂമിന്റെ അടുത്തു വന്നേ…”

 

“ദാ ഇപ്പൊ വരാം…” രാഗേഷ് അങ്ങോട്ടേക്കെത്തി.

 

ജാൻസി ചുവരിനോട് ചേർത്തു ഇട്ടേക്കുന്ന ഒരു ബെഞ്ചിൽ ഇരിക്കുന്നു. മാത്യു അടുത്തു നിന്ന് അവളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.

 

“എന്താ ചേട്ടാ? എന്താ വിളിച്ചേ?” വളരെയേറെ നിഷ്കളങ്കത വരുത്തിക്കൊണ്ട് രാഗേഷ് അടുത്തു വന്നു ഇരുവരെയും നോക്കിക്കൊണ്ട് ചോദിച്ചു. അത് കണ്ടപ്പോൾ ജാൻസിക്ക് ചിരി വന്നെങ്കിലും അവൾ കടിച്ചമർത്തി.

 

“രാഗേഷേ… നിന്റെ ഫ്രണ്ടിന് തീരെ വയ്യ… ഒന്നു കൊണ്ടു വീട്ടിൽ ആക്കാൻ പറ്റുവോടാ നിനക്ക്?” മാത്യു അവനോട് ചോദിച്ചു.

 

“അയ്യോ… ന്തു പറ്റി ചേച്ചീ? ഇങ്ങോട്ട് വരുമ്പോ കുഴപ്പമില്ലാരുന്നല്ലോ?”

 

“നീ ഇങ്ങോട്ട് വന്നേ…” മാത്യു അവനെ വിളിച്ചു മാറ്റി നിർത്തി.

 

“ടാ… അവൾക്കേ പീരീഡ്സാ… അതിപ്പോ അവള് നിന്നോട് പറയില്ലാലോ… വയറു വേദനിക്കുന്നുണ്ട് അവൾക്ക് വയ്യ. പിന്നെ, ഇന്നു കഷ്ടപ്പെട്ട് അവൾ വന്നത് തന്നെ ആ സാരി ഉടുത്തു എന്നെ കാണിക്കാനാ… ഞാൻ വാങ്ങികൊടുത്ത സാരിയാ അത്” മാത്യു അഭിമാനത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *