കൗതുകത്തിന്റെ പേരിൽ ആണെങ്കിലും ചുള്ളനെ സംബന്ധിച്ച് വിവരങ്ങൾ അറിയുന്നത് ശ്രമകരമായ ജോലി ആയി…
പേര് ജയശങ്കർ…
നഗരത്തിൽ വിവിധ ഭാഗങ്ങളിൽ 4 പെട്രോൾ പമ്പുകളും ഒരു ഓഫ് സെറ്റ് പ്രസ്സും സ്വന്തം…
വേണ്ടപ്പെട്ടവരായി ആരുമില്ല…
ഒറ്റയ്ക്ക് ഒരു ദിവസം അമ്പല വഴിയിൽ…. ബുള്ളറ്റ് പെട്ടെന്ന് വന്ന് നിർത്തി..
ശീദേവി ചുറ്റിലും കണ്ണുകൾ ഉഴിഞ്ഞു..
ഭാഗ്യം… ആരുമില്ല…
” ഞാൻ പോട്ടെ..”
ശ്രീദേവി മൊഴിഞ്ഞു…
“പൊയ്ക്കോ..”
എന്ന് പറയുമെന്ന് കരുതിയില്ല…
ശ്രീദേവിക്ക് കടുത്ത ഇഛാഭംഗം…
മടിച്ച് മടിച്ച് മുന്നോട്ട് പോയപ്പോൾ… പിന്നിൽ നിന്നും വിളിക്കും പോലെ ഒരു ഓഫർ……,
” ബൈക്കിൽ ഒരാൾക്ക് കൂടി ഇടമുണ്ട്… !”
ശ്രീദേവി ശരിക്കും നാണിച്ചു പോയി….
ബൈക്കിൽ വലിഞ്ഞ് കേറാൻ മാത്രം കൊതി ഉള്ളിൽ ഉണ്ടായിരുന്നു, ശ്രീദേവിക്ക്…
ശ്രീദേവിയുടെ മനസ്സ് നിറയെ ജയേട്ടനായി..
മൂന്ന് സഹോദരന്മാർക്ക് ആകെയുള്ള സഹോദരി…
ബന്ധം നാട്ടിലാകെ പാട്ടായപ്പോൾ നിവർത്തിയില്ലാതെ വീട്ടുകാർ തയാറായി…
അന്വേഷണത്തിൽ ആങ്ങളമാർക്ക് കിട്ടിയത് മോശം വിവരങ്ങളായിരുന്നു..