സലീന 5 [SAiNU]

Posted by

സൈനു. നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ.

അതെന്തിനാ

എനിക്കൊരു ആഗ്രഹം ഞാനും നീയും കൂടെ ഈ വീടൊക്കെ വിട്ട് വേറെ ഏതോ സ്ഥലത്തു കുറച്ചു ദിവസം ആഘോഷിക്കുന്ന പോലെ..

അപ്പൊ മക്കളോ മക്കളിവിടെ ഉമ്മയുടെയും ഉപ്പയുടെയും അടുത്ത് നിന്നോട്ടെ.

അയ്യെടാ ഇപ്പോ സമ്മതിക്കും.

ആര്.

നിന്റെ അമ്മായി അമ്മ.

എന്നാ മക്കളെയും കൊണ്ട് പോകാം.

ഹ്മ്മ് അതൊക്കെ പോകാം ഞാനും ആഗ്രഹിച്ചതാ പിന്നെ ഉപ്പയുടെ അസുഗം ഒന്ന് മാറിക്കോട്ടെ എന്ന് കരുതിയതാ.

ഹ്മ്മ് നല്ല കുട്ടി.

ഹോ സോപ്പിങ് ഒന്നും വേണ്ട.

ഹ്മ്മ് എന്നാൽ വേണ്ട എന്ന് പറഞ്ഞോണ്ട് അവൾ ദേഷ്യം നടിച്ചു കിടന്നു.

അതെ എന്റെ ആഗ്രഹം എനിക്ക് സൈനുവിനോടല്ലേ പറയാൻ പറ്റു. അല്ലാതെ നാട്ടുകാരോട് പറയാൻ പറ്റുമോ. നിന്നോടല്ലാതെ ആരോടും പറഞ്ഞിട്ടില്ല. ഇതുവരെ.

ഹ്മ്മ് അപ്പൊ ഷിബിലിയോട് പറഞ്ഞിട്ടില്ലേ.

അതിനവൾ എന്നെ നോക്കി കണ്ണ് ഉരുട്ടികൊണ്ട്.

ആ നാറിയെ എന്തിനാ ഇപ്പൊ ഓർമിപ്പിച്ചേ..

ഒന്നിനും ഞാനയാളോട് പറഞ്ഞിട്ടില്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപെട്ടവനാ അയാൾ..

ഹ്മ്മ് എനിക്കറിയാലോ സലീന. ഞാൻ നിന്നെ വെറുതെ ചൂടാക്കിയതല്ലേ.

അതേ ഒരു കാര്യത്തിനും ഇനി അയാളുടെ പേര് പറയരുത്.

മരിച്ചു മണ്ണടിഞ്ഞു പോയവരോട് എന്തിനാ സലീന ഇത്ര ദേഷ്യം.

ഹ്മ്മ് എനിക്കാരോടും ദേഷ്യമില്ല. പിന്നെ. അയാളോടും എനിക്ക് നന്ദിയെ ഉള്ളു.

അതെന്തിനാ.

കുറച്ചു സമയം അയാളുടെ ഭാര്യയായി കഴിഞ്ഞെതിൽ എനിക്ക് സങ്കടമുണ്ട്.

എന്നാലും അതുകൊണ്ടാണല്ലോ എനിക്കെന്റെ സൈനുവിനെ കിട്ടിയത് എന്നോർക്കുമ്പോൾ അയാളോടും നന്ദിയെ ഉള്ളു.

എന്റെ കൂടെ എന്നും നീ മതി സലീന സൈനു എന്ന് കേൾക്കുമ്പോൾ ഉള്ള സുഖം ഉണ്ടല്ലോ.അതൊന്നു വേറെ തന്നെയാ..

സ്കൂളിൽ പോയപ്പോ ടീച്ചർ വിളിച്ചത് കേട്ടു എനിക്ക് എത്ര സന്തോഷം ആയെന്നറിയുമോ.

ഏതു ടീച്ചർ

മോളുടെ ടീച്ചർ

എന്താ വിളിച്ചേ..

സലീന സൈനു എന്ന്.

നമുക്ക് നാളെ നിന്റെ അമ്മായി മാരുടെ അടുത്തൊക്കെ ഒന്നു പോയി വന്നാലോ.കുറെ ദിവസം ആയില്ലേ അങ്ങോട്ടൊക്കെ ഒന്ന് പോയിട്ട്.

അതെന്തേ പഴയ പ്രതികാരം ഇപ്പോഴും ഉണ്ടോ.

ഏയ്‌ അതൊക്കെ അന്നോടെ തീർന്നിലേ നീ എന്റെ കയ്യും പിടിച്ചു അവിടേക്കു വന്നതോടെ ഞാനതെല്ലാം ഒഴിവാക്കി.

Leave a Reply

Your email address will not be published. Required fields are marked *