പ്രിയം പ്രിയതരം 12 [Freddy Nicholas]

Posted by

പ്രിയ : അപ്പൊ ലഗേജ് ഇല്ലേ…??

ഞാൻ : വലുതായിട്ടൊന്നുമില്ല, മൂന്നാല് ജോഡി എക്സിക്യൂട്ടീവ് ഡ്രെസ്സ്, പിന്നെ കാഷ്വൽസ് അത്രമാത്രം. എല്ലാം കൂടി ഒരു സ്യൂട്ട്കേസിൽ ഒതുക്കണം.

അത് വരെ അമ്മേടെ കാര്യങ്ങളൊക്കെ നീ തന്നെ വേണം നോക്കാൻ. വേറെ ആരെയും ഏൽപ്പിച്ചേക്കരുത്.

പ്രിയ : അതൊക്കെ ഞാൻ നോക്കിക്കൊള്ളാം ഏട്ടാ… ഒന്നും ടെൻഷനടിക്കണ്ട, സമാധാനത്തോടെ പോയിട്ട് വാ… ഞാൻ നാളെ വൈകീട്ട് ഇരുട്ടും മുന്നേ വീട്ടിലെത്തിയിരിക്കും.

ഞാൻ : നിനക്ക് സങ്കടമുണ്ടോ…??

പ്രിയ : എന്തിന്…

ഞാൻ : മൂന്നാല് ദിവസം കാണാതിരിക്കുമ്പോ…

പ്രിയ : എയ്…. ഇല്ല… ചെറുതായിട്ട്…

ഞാൻ : എനിക്കുണ്ട്…

പ്രിയ : അതെന്തിനാ..??

ഞാൻ : നിന്റെ ഒരു ഉമ്മ കിട്ടാതെ ശരിക്കും ഉറക്കം കിട്ടില്ല… എന്നോർക്കുമ്പോൾ… അതാ..!!

പ്രിയ : പോവിടുന്ന്…. അടുത്തിരിക്കുന്നവർ ആരെങ്കിലും കേൾക്കും..

ഞാൻ : ഏയ്…. ഇവിടെ അടുത്ത് ആരുമില്ല… ഞാൻ തനിച്ചാണ്…

പ്രിയ : ആണോ….

ഞാൻ : അതേന്ന്….

പ്രിയ : എന്നാ പിന്നെ ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ…??

ഞാൻ : എന്താന്ന് പറയ് പെണ്ണേ…!?!

പ്രിയ : പിന്നേയ്… “അമാവാസിയായി” അവൾ നന്നേ സ്വരം താഴ്ത്തി പറഞ്ഞു.

ഞാൻ : അയ്യോ അതേയോ….?? എപ്പോ…??

പ്രിയ : ഇന്ന് കാലത്ത്.

ഞാൻ : ഏതായാലും പൂജ കഴിഞ്ഞല്ലോ…. എന്റെ പ്രോമിസ് കൂടി നിറവേറ്റിയല്ലോ സമാധാനമായി.

പ്രിയ : ഏതായാലും ഇന്നലെ ഒന്നും ആവാഞ്ഞത് ഭാഗ്യം. മനസ്സിൽ ഒരു നേരിയ ആശങ്കയുണ്ടായിരുന്നു.

♦️♦️

ഞാൻ : അതേ, സത്യം. മ്മ്… സാരമില്ല. കർമ്മങ്ങൾ ഇനിയും ബാക്കി കിടക്കുകയല്ലേ….

പ്രിയ : പ്പോടാ…. ആർത്തി പണ്ടാരമേ…!!

ഞാൻ : ഓക്കേ ടീ…. എന്നാ ഞാൻ നാളെ പുറപ്പെടും മുന്നേ വിളിക്കാം….. “ഉമ്മ…..”….???

പ്രിയ : അത്, ഞാൻ ഇപ്പൊ തരില്ല… ഇയാള് ഇനി എപ്പോ തിരികെ വരുന്നോ അപ്പൊ മാത്രം.

അന്നും പതിവ് തെറ്റിക്കാതെ വൈകീട്ട് എന്റെ പതിവ് ജോലിയായ സെക്യൂരിറ്റി പണിക്ക് പ്രിയയുടെ വീട്ടിലെ വരാന്തയിലേ കോണിൽ എന്റെ സ്ഥിരം സീറ്റിൽ ഇരുന്ന് മൊബൈലിൽ കുത്തികൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *