പ്രിയം പ്രിയതരം 12 [Freddy Nicholas]

Posted by

അമ്മ : നീ നിന്റെ സുരേഷിന്റെ വീട്ടിലേക്ക് പോകാറില്ലേ…??

പ്രിയ : ഇല്ലമ്മ… ഒത്തിരി നാളായി പോയിട്ട് വന്നതിനു ശേഷം ഒരു തവണ പോയി വന്നതാണ്.

♦️♦️

അമ്മ : നിനക്ക് അവിടെയും കൂടെ ഒന്ന് പോയിക്കൂടെ

പ്രിയ : പോകണമെന്നുണ്ട് പക്ഷേ പോകാൻ പറ്റണ്ടേ അമ്മ… അമ്മയെ ഒറ്റക്കിട്ട് പോകാൻ എനിക്ക് മനസ്സ് വരുമോ.

അന്നത്തെ പ്രിയയുടെ അമ്മയുടെ അസ്വസ്ഥതകൾ കണ്ടുകൊണ്ട് പ്രിയ അവരുടെ മുറിയിൽ തന്നെ രാത്രി കിടന്നു കഴിച്ചു കൂട്ടി.

അതുകൊണ്ട് അന്ന് പ്രത്യേകിച്ച് കലാപരിപാടികൾ ഒന്നും തന്നെ നടന്നില്ല.

=========================

പിറ്റേന്ന്….

ഇന്ന് തിങ്കളാഴ്ച…

എല്ലാദിവസവും പോലെ പുതുമകളില്ലാത്ത ആഴ്ചയിലെ ആദ്യ ദിവസം. ആഴ്ചയിലെ ഏറ്റവും കൂടുതൽ അലച്ചിൽ ഉള്ള ദിവസങ്ങളിൽ ഒന്ന്. ഇന്നാണെങ്കിൽ ഫിലിപ്പും കൂടെയില്ല.

തിങ്കളാഴ്ച ആയതു കൊണ്ട് ഡോക്ടർ കൺസൾട്ടേഷൻന് വന്നിട്ടുള്ള പേഷ്യൻസിനെ പോലെ തന്നെ റെപ്പ്മാരുടെയും ഒരു ബഹളം തന്നെ.

പല പേഷ്യൻസിന്റെയും കണ്ണിലെ കരടുകളാണ് നമ്മൾ മെഡിക്കൽ റെപ്രസെന്ററ്റീവ് മാർ.

കാരണം അവരുടെ ഊഴം വരുന്ന സമയത്ത് ആയിരിക്കും നമ്മളുടെ പ്രവേശനവും കൂടെ… അതും കൂടി ആവുമ്പോഴേക്കും നമ്മളെ കടിച്ചുകീറേണ്ട ദേഷ്യത്തിൽ ആയിരിക്കും മുറിയിൽ കയറാൻ കാത്തു നിൽക്കുന്ന രോഗികൾ.

ദിവസത്തിന്റെ ആദ്യ പകുതി കഴിയുമ്പോൾ ഏകദേശം ഒന്നര മണിയോടെ ഞാൻ ഉച്ചയൂണ് കഴിക്കാനായി ഒരു റസ്റ്റോറന്റിൽ കയറി.

ഭക്ഷണത്തിൽ കൈകുത്തിയ നേരത്താണ് പ്രിയയുടെ ഫോൺ കോൾ.

പ്രിയ : ഏട്ടാ… ഇപ്പൊ എവിടെയാ…??

ഞാൻ : ഞാനിതിരി ദൂരത്താണ് മോളെ.. പറഞ്ഞോ…എന്താ വിഷയം…!!

പ്രിയ : അതേയ് ഏട്ടാ…. ഒരു കാര്യം ചോദിക്കാൻ വേണ്ടി വിളിച്ചതാണ്…

ഞാൻ : അഹ്… പറഞ്ഞോളൂ…

പ്രിയ : ഇന്ന് അമ്മയ്ക്ക് വലിയ കുഴപ്പമൊന്നും കാണുന്നില്ല… അപ്പച്ചിയും, ഇളയമ്മയും വീട്ടിൽ തന്നെ ഉള്ള സ്ഥിതിക്ക് ഞാൻ ഒന്ന് സുരേഷേട്ടന്റെ വീട്ടിൽ പുള്ളീടെ അച്ഛനേയും, അമ്മയേയും കണ്ടിട്ട് വന്നോട്ടേ….???

ഞാൻ : അതിന് നീ എന്നോട് അനുവാദം ചോദിക്കുന്നതെന്തിനാ മോളെ…

♦️♦️

പ്രിയ : ഇനി പിന്നാരോടാ ഞാൻ അനുവാദം ചോദിക്കേണ്ടത്…??

Leave a Reply

Your email address will not be published. Required fields are marked *