ഞാൻ : ആ പറയടാ
രതീഷ് : നീ എന്താടാ കോപ്പേ അച്ഛനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് അറിയക്കാതിരുന്നേ?
ഞാൻ : നിന്നോടിതിപ്പോ ആര് പറഞ്ഞു?
രതീഷ് : ആശാന്റെ കെട്ടിയോള്
ഞാൻ : ഓ.. ബീനാന്റി പറഞ്ഞതാവും
രതീഷ് : എന്ത് പറ്റിയതാടാ?
ഞാൻ : ഷുഗറൊന്ന് ഡൗൺ ആയതാടാ വേറെ കുഴപ്പമൊന്നുമില്ല, അല്ല നീയിപ്പോ എവിടാ?
രതീഷ് : ചെറിയൊരു വർക്കുണ്ട്, നീ വീട്ടിലാണോ?
ഞാൻ : ആ
രതീഷ് : എപ്പഴാ ഇനി ഹോസ്പിറ്റലിൽ പോവുന്നത്?
ഞാൻ : ഉച്ചക്ക്
രതീഷ് : എന്നാ ഞാൻ ഈ ജോലിയൊന്നു തീർത്തിട്ട് വീട്ടിലേക്ക് വരാം, ഒരുമിച്ച് പോവാം
ഞാൻ : ആ ശരിയെന്ന, വരുമ്പോ വിളിക്ക്
രതീഷ് : ആ…
കോള് കട്ടാക്കി ഞാൻ ഉറങ്ങാൻ കിടന്നു, കുറേക്കഴിഞ്ഞ് അടുക്കള വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്, നല്ലൊരു ഉറക്കം കിട്ടിയ ആശ്വാസത്തിൽ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നതും, റെഡ് നൈറ്റിയുമിട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാനുള്ള ഭക്ഷണമൊക്കെ കവറിലാക്കി കൊണ്ടു വന്ന് നിൽക്കുന്ന
ഹേമ : നീ ഉറങ്ങുവായിരുന്നോ?
ഞാൻ : ആ..ഇതെന്താ?
ഹേമ : ഭക്ഷണം കൊടുക്കാൻ പോണില്ലേ നീ, സമയം പന്ത്രണ്ട് കഴിഞ്ഞു
ഞാൻ : ആ പോണം
ഹേമ : ഹമ് അങ്ങോട്ട് മാറ് ചെക്കാ
എന്ന് പറഞ്ഞു കൊണ്ട് എന്നെ തള്ളി മാറ്റി അകത്തേക്ക് കയറി ഡൈനിങ് ടേബിളിൽ കവറ് വെച്ച്
ഹേമ : നീ എപ്പഴാ പോവുന്നേ?
ഞാൻ : ഇപ്പൊ പോവും, കൂട്ടുകാരൻ വരാന്ന് പറഞ്ഞട്ടുണ്ട്
ഹേമ : മം… രാവിലെ എന്ത് കഴിച്ചു?
ഞാൻ : രാവിലെ…അയ്യോ ഒന്നും കഴിച്ചില്ല
ഹേമ : കഴിച്ചില്ലേ…
എന്ന് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ചെന്ന് പാത്രം തുറന്നു നോക്കി
ഹേമ : ആ ഇവിടെയുണ്ട്, ചായയൊക്കെ തണുത്ത് പോയ്
അടുക്കളയിൽ ചെന്ന്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നല്ല ഉറക്ക ക്ഷീണമായിരുന്നു, മറന്നു പോയ്