എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

പുഞ്ചിരിച്ചു കൊണ്ട്

മുഹമ്മദ്‌ : അത് നല്ലൊരു ഓട്ടം കിട്ടിയത് കൊണ്ടല്ലേ, വാ എന്നാ പോവാൻ നോക്കാം

തയ്ച്ചു വെച്ച തുണികളുടെ കവറുകൾ എടുത്ത്

സൽമ : ഹമ് നടക്കെന്ന…

മുഹമ്മദ്‌ ഡോർ തുറന്ന് പുറത്തിറങ്ങിയ നേരം സൽമയുടെ മൊബൈൽ എടുത്ത്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇത് വേണ്ടേടി

എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി, പരിഭവത്തിൽ

സൽമ : വാപ്പക്ക് വരാൻ കണ്ട നേരം

ഞാൻ : ഞാൻ വീട്ടിലേക്ക് വരണോ?

സൽമ : ഏയ്‌… വേണ്ടടാ

ഞാൻ : പേടിയാ…

സൽമ : പേടിയൊന്നുമില്ല, വാപ്പ ഇന്ന് ഇനി എങ്ങും പോവില്ല

ഞാൻ : ഓ… അങ്ങനെ, എന്നാ ശരി പൂട്ടാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി, ഗ്ലാസ്‌ ഡോർ ലോക്ക് ചെയ്ത് സൽമ കവറുകൾ ഓട്ടോയിൽ കൊണ്ടുവന്ന് വെക്കും നേരം, കടയുടെ ഷട്ടർ വലിച്ചടച്ച് താഴിട്ട് പൂട്ടി ഓട്ടോയുടെ അടുത്ത് വന്ന്

മുഹമ്മദ്‌ : മോൻ വീട്ടിലേക്ക് വരുന്നുണ്ടോ?

സൽമ : പിന്നെ ഇത്രയും നേരം അവനെ ഒരുകണക്കിനാ പിടിച്ചിരുത്തിയത്

ഞാൻ : വേറെയൊരു ദിവസം ഇറങ്ങാം അങ്കിൾ

മുഹമ്മദ്‌ : എന്നാ ശരി ഞങ്ങളങ്ങോട്ട്

എന്ന് പറഞ്ഞ് മുഹമ്മദ്‌ ഓട്ടോയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്യും നേരം, ഓട്ടോയിൽ കയറി

സൽമ : ഡാ ഞാൻ വിളിക്കാം

ഞാൻ : ആ…

പുഞ്ചിരിച്ചു കൊണ്ട്

സൽമ : മം…

അവര് പോയതും ബൈക്ക് എടുത്ത് ഞാൻ നേരെ വീട്ടിലേക്ക് പോയ്‌.

അടുത്ത ദിവസം രാവിലെ ക്ലാസ്സ്‌ കഴിഞ്ഞ് പമ്പിൽ കയറി പെട്രോൾ അടിക്കും നേരം തൊട്ട് പുറകിലെ കാറിൽ നിന്നും

അഭിരാമി : അർജുൻ….

പുറകിലേക്ക് നോക്കിയതും ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറത്തേക്ക് കൈ കാട്ടി വിളിക്കുന്ന അഭിരാമിയും തൊട്ടടുത്ത് സീറ്റിൽ അവളുടെ കസിൻ ഗായത്രിയും, തിരിച്ചു കൈ കാണിക്കും നേരം പുറകിൽ നിന്നുള്ള ഹോണടി കേട്ട് ക്യാഷ് കൊടുത്ത് ബൈക്ക് മുന്നോട്ടെടുക്കും നേരം എന്നോട് ഒന്ന് വെയിറ്റ് ചെയ്യാൻ കൈ കാണിച്ചു കൊണ്ട് അഭിരാമി കാറ് മുന്നോട്ടെടുത്തു, അൽപ്പം കഴിഞ്ഞ് ബൈക്ക് പമ്പിന്റെ പുറത്ത് ഒതുക്കി വെച്ച് കാത്തിരിക്കുന്ന എന്റെ അടുത്തേക്ക് കാറ് ഓടിച്ച് വന്ന്, പുഞ്ചിരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *