☠️യോദ്ധാവ്☠️ 1 [സാത്താൻ😈]

Posted by

☠️ യോദ്ധാവ് ☠️ Chapter 1

Yodhavu Chapter 1 | Author : Sathan


വയലൻസ് വയലൻസ് വയലൻസ് 😂 എന്തുചെയ്യാനാ അതങ്ങ് പിടിച്ചുപോയി 😌. പുതിയ ഒരു കഥയുമായി വീണ്ടും എത്തിയിരിക്കുന്നു എല്ലാവരും കണ്ടറിഞ്ഞു അങ്ങ് SUPPORT ചെയ്യണം കേട്ടോ 😌😌

 

ആ പിന്നെ വായിക്കുന്നതിനു മുൻപ് ആ ❤️സഖി❤️ എന്ന എന്റെ കഥ കൂടി വായിച്ചേക്ക് കേട്ടോ ചിലപ്പോൾ എല്ലാം മനസ്സിലാവാൻ സഹായിക്കും 😜

 

ബാക്കി കഥയിൽ 😌

 

 

☠️യോദ്ധാവ് ☠️ by സാത്താൻ 😈

 

 

പോലീസ് ഹെഡ് ക്വാർട്ടേഴ്‌സ് തിരുവനന്തപുരം

 

ഒന്നിന് പുറകെ ഒന്നായി സിറ്റി പോലീസ് മേധാവിയുടെ മേശയിലിരിക്കുന്ന ഫോണുകൾ ഒന്നൊന്നായി അടിച്ചുകൊണ്ടീയിരുന്നു. അതിൽ ഒരു കോൾ പോലും എടുക്കാതെ തലയ്ക്കു കൈകൊടുത്തിരിക്കുന്ന കമ്മിഷണർ ഐസക് ജോൺ IPS നോടായി അസിസ്റ്റന്റ് കമ്മീഷണർ തമിഴ്നാട്ടുകാരൻ സെൽവരാജ് IPS തന്റെ പ്രിയ സുഹൃത്തും മേലുദ്യോഗസ്തനുമായ ഐസക്കിനോട് ചോദിക്കാൻ തുടങ്ങി.

 

 

 

സെൽവരാജ് : സാർ ഏതാവത് പ്രെചനയാ? ഏൻ നീങ്കെ എന്ത ഫോണുമെ ആൻസർ പണ്ണാമെ ഇറുക്കിങ്കെ?

 

 

 

ഐസക്ക് : സെൽവ നീ ഇരിക്ക് ഞാൻ പറയാം. ഇന്ന് രാവിലെ മുതൽ രണ്ടുപേരെ കാണാതെ പോയ വിവരം നീ അറിഞ്ഞിരുന്നോ?

 

 

 

സെൽവരാജ് : ആമ കാലയിലെ ന്യൂസ്‌ പാത്തെ അത് കൂടാതെ ഇങ്കെ യാരെല്ലാമോ പേസിക്കിട്ടിരുന്തത് കേട്ടെ അതുക്ക് ഇപ്പൊ എണ്ണ പ്രെചനെ?

 

 

 

ഐസക്ക് : ആ കാണാതെ പോയത് നിസ്സാരക്കാർ അല്ല ഈ സംസ്ഥാനത്തിന്റെ പ്രതിപക്ഷവും ഭരണപക്ഷവുമെല്ലാം ഒരേപോലെ ഭരിക്കുന്ന രണ്ട് ബിസ്സിനെസ്സ് മഗ്നെറ്റ്സ് ആണ് അവർ അതുകൊണ്ട് തന്നെ രാവിലെ തുടങ്ങിയ വിളിയാണ് എല്ലാംകൂടെ എന്തായി കണ്ടെത്തിയോ കണ്ടെത്തിയില്ലേൽ ജോലി കളയും എന്നൊക്കെ പറഞ്ഞുകൊണ്ട് അതാ പിന്നെ ഞാൻ എടുക്കണ്ട എന്ന് കരുതിയത്.

Leave a Reply

Your email address will not be published. Required fields are marked *