ദീപികാ വസന്തം [King of hell]

Posted by

എനിക്കങ്ങനെ അമ്മയുടെ മരണം ഒരു ഭൂതത്തിൻ്റെയും പ്രേതത്തിൻ്റെയും തലയിലിടാൻ താൽപര്യമുണ്ടായിരുന്നില്ല, കോളജ് ലൈബറിയിൽ നിന്ന് വായിച്ച ഷെർലക് ഹോംസ് കഥകൾ എനിക്ക് പ്രിയപ്പെട്ടതായിരുന്നു… ഞാൻ എൻ്റെ അമ്മയുടെ മരണം അന്വേഷിക്കുവാൻ തുടങ്ങി.

ഞാൻ ആദ്യം പോയത് ആ കിണറിൻ്റെ അടുത്തായിരുന്നു… എന്തിനാണ് അമ്മയും അമ്മായിയും ഇത്രയും ദൂരമുള്ള വഴിക്ക് വന്നത്… പൊതുവെ പകൽ പോലും ഇതിലെ അമ്മാവൻറെ വീട്ടിൽ പോകാൻ പേടിയാവും… രാത്രിയിൽ അമ്മ ഈ വഴിക്ക് വരണമെങ്കിൽ അമ്മയോ അമ്മായിയോ എന്തോ കാണാൻ പാടില്ലാത്തത് കണ്ടിട്ടുണ്ടാവും… അത് ഒരിക്കലും പ്രേതമാവില്ല. ഒന്നുകിൽ അവരെ ആരോ ആക്രമിക്കാൻ വന്നപ്പോ ഈ വഴി വേഗത്തിൽ ഓടിയാതാവാം, അതുമല്ലെങ്കിൽ മനപ്പൂർവം ആരോ അവരെ തള്ളിയിട്ടതാവും ,അമ്മ ഒരിക്കലും ഈ കിണറിൽ എടുത്ത് ചാടില്ല… ഇവിടെ വേറെയെന്തോ സംഭവിച്ചിട്ടുണ്ട്… അത് ഞാൻ കണ്ടുപിടിക്കണം.. എനിക്കത് കണ്ടു പിടിച്ചേ മതിയാവൂ…. അതിനു ശേഷം

ഞാൻ നേരെ അവമ്പലത്തിലേക്ക് വിട്ടു, ഒന്ന് തെയ്തതിന് ശേഷം അന്ന് രാത്രി ഉത്സവത്തിന് ശേഷം അമ്മ എന്ത് കൊണ്ടാണ് വീട്ടിലേക്ക് പെട്ടെന്നു തിരിച്ച് പോകാൻ കാരണമെന്നറിയാൻ അടുത്തുള്ള പാല മരത്തിൻ്റെ ചുവട്ടിൽ ഇരുന്ന് കുറെ ആലോജിച്ചു. ആ സമയത്താണ് വീടിൻ്റെ അടുത്തുള്ള രമ്യ ചേച്ചി അമ്പലത്തിൽ തൊഴാൻ വന്നത്… എന്നെ കണ്ടതും ഒരു സങ്കടത്തോടെ വിളിച്ചു..

നന്ദു കൂട്ടാ… നീ എപ്പോ വന്നതാ….”””

ങാ ഇതാര്… രമ്യചേച്ചിയോ… ഞാൻ ഇന്നലെ എത്തിയതാ…”””

നിന്നെ അന്ന് കാണാഞ്ഞിട്ട് ഞങൾ കുറെ ചോദിച്ചതാ…. പക്ഷെ ആരും ഒന്നും മിണ്ടിയില്ല…”””

അത് ചേച്ചി എൻ്റെ പരീക്ഷ ആയത് കൊണ്ട് ആരും എന്നെ അറിയിച്ചില്ല…”””

അത് എന്ത് ന്യായമാണ് കുഞ്ഞേ… അമ്മ മരിച്ചിട്ട് പോലും സ്വന്തം മകനെ അറിയിക്കാതെ, അവനെ കൊണ്ട് അവസാനമായി ഒന്ന് കാണിക്കാതെ, സംസ്കരിച്ചത് ഒട്ടും ശരിയായ നടപടിയല്ല…. പാവം എൻ്റെ വിമലെച്ചി…. അവസാനമായി തൻ്റെ കുട്ടിക്ക് പോലും കാണാൻ പറ്റാതെ പോയല്ലോ….””” അവര് അതും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു…. അതേ ഇവിടെ എൻ്റെ അമ്മയെ ഇവിടെ എല്ലാവർക്കും വലിയ കാര്യമാണ്… എന്നാൽ എൻ്റെ അച്ഛനെ അങ്ങനെ ആർക്കും പിടിക്കത്തുമില്ല… ഇവരെയൊക്കെ എൻ്റെ അമ്മ പണമായും മറ്റും സഹായിക്കാറുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *