ദീപികാ വസന്തം [King of hell]

Posted by

പിറ്റേന്ന് പുലർചെ ആരോ വന്നു വാതിൽ തുറന്ന സൗണ്ട് കേട്ട് ഞാൻ ഉണർന്നു… പുറത്ത് വന്നപ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല… ഞാൻ അടുക്കളിൽ കയറി….

അമ്മേ ഒരു ചായ പോരട്ടെ””” എന്നും പറഞ്ഞു ഞാൻ ബ്രഷ് എടുക്കാൻ പോയപ്പോളാണ് അമ്മ ഇല്ലെന്ന സത്യം എന്നെ വീണ്ടൂം വിഷമിപിച്ചത്…. ബർത്തൂമിൽ കയറി വാതിലടച്ചു, ഷവരിൻ്റെ കീഴിൽ നിന്നുകൊണ്ട് കുറെ കരഞ്ഞു. അവസാനം ചേച്ചി വന്ന് വിളിച്ചപ്പോഴാണ് ഞാൻ പുറത്ത് ഇറങ്ങിയത്… ഇന്നലെ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോതിച്ചുമെങ്കികും എനിക് ഒരു മറുപടി അവള് തന്നില്ല.

നിനക്ക് ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിട്ടുണ്ട്…. പുറത്ത് അമ്മാവൻ വന്നിട്ടുണ്ട് നീ അങ്ങോട്ട് ചെന്ന് കേറി കൊടുക്കണ്ട…. അച്ഛൻ്റെ ചീത്ത രാവിലെ തന്നെ കേൾക്കും…””” അവള് മുറിവിട്ടു പോയി…

ഞാൻ ടേബിളിൽ ചെന്നിരുന്നു ഫുഡ് കഴിച്ചേണ്ടിരിക്കുമ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാൻ പറ്റും..

നാരായണാ…. തൻ്റെ അവസ്ഥ എന്താണെന്ന് എനിക്ക് അറിയാം.. നഷ്ടം നമ്മള് രണ്ട് പേർക്കുമുണ്ട്.. നിന്നോട് ഈ സമയത്ത് ഇത് ചോദിക്കാൻ എനിക്ക് വിഷമമുണ്ട് എന്നിരുന്നാലും ഞാൻ ചോദിക്കുവാ… നിൻ്റെ മകളെ എൻ്റെ മകനു കെട്ടിച്ച് കൊടുക്കുമോ… അവര് ഏതായാലും മുറച്ചെറുക്കനും മുറപെണ്ണുമല്ലെ.. സ്വാമിയുടെ നിർബന്ധ പ്രകാരമാണ് ഇതിപ്പോ നിന്നോട് പറയാൻ എന്നെ പ്രേരിപ്പിച്ചത് .. ഞങ്ങളുടെ ജീവൻ ഇനി നിൻ്റെയും നിൻ്റെ മകളുടെയും കയ്യിലാണ്…”””

രമേട്ടാ… എനിക്ക് എൻ്റെ പെങ്ങളും ഭാര്യയും നഷ്ടപ്പെട്ടു ആകെ തകർന്നിരിക്കുകയാണ്.. ഇപ്പൊൾ ഒരു കല്യാണമെന്നെക്കൊ പറഞ്ഞാൽ എൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എന്ത് കരുതും… “””

നാരായണാ…. നിൻ്റെ കാല് ഞാൻ പിടിക്കാം… എന്നെ കൈ വിടരുത്… ഇവിടെയുള്ളത് നിൻ്റെ പെങ്ങളുടെ മക്കളാണ് അവരുടെ ജീവൻ നിൻ്റെ കയ്യിലാണ്….”””

ഞാൻ അവളോട് ഒന്നു ചോദിക്കട്ടെ…. എന്നിട്ട് പറയാം… ഞാൻ എന്നാ ഇറങ്ങുവാ..”””

ഒരു ചായ കുടിച്ചിട്ട് പോകാം…”””

വേണ്ടാ… അവള് അവിടെ എന്നെയും കാത്ത് നിൽപ്പുണ്ടാവും”””…

ഇവർക്കൊന്നും ഒരു ബോധവുമില്ലെ ഒരാള് മരിച്ചു കഴിഞ്ഞ ഉടൻ കല്യാണം നടത്താനും… അതും ഒരു സ്വാമിയുടെ വാക്ക് കേട്ട്… അവള് ഒരു ഡോക്ടറാണെല്ലെ അമ്മ വിളിച്ചപ്പോൾ പറഞ്ഞത്. ഇതിന് അവള് സമ്മദികില്ലായിരിക്കും, അമ്മക്ക് അവളെ വലിയ കാര്യമായിരുന്നു, ഞാൻ ഇല്ലാത്തതിൻ്റെ കുറവ് ഹും….. ഇതൊന്നും കാണാൻ എൻ്റെ അമ്മ ഇല്ലല്ലോ… പാവം ഒരുപാട് വിഷമിച്ചിണ്ടാവും… എല്ലാം എൻ്റെ തെറ്റാണ് ഞാൻ അമ്മ എന്നോട് അമ്മയുടെ വിഷമം പറഞ്ഞപ്പോഴെ കൂടെ കൂട്ടണമായിരുന്നു ഞാൻ അത് ചെയ്തില്ല…. എൻ്റെ തെറ്റാ എൻ്റെ മാത്രം…. “””ഫുഡിൻ്റെ മുന്നിൽ വെച്ച് ഞാൻ എന്നോട് തന്നെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *