നന്ദു പറഞ്ഞത് അയാളിൽ ഒരു സംശയം ഉണ്ടാക്കി. നന്ദു പോയതിനു ശേഷം അവൻ അമ്മാവൻ്റെ വീട്ടിലേക്ക് തിരിച്ചു ….. ദീപികയിൽ വേണുവിനും സംശയം വരാൻ വേറെ കാരണങ്ങൾ ഒന്നും വേണ്ടായിരുന്നു…..
നാരായണൻ അമ്മാവാ….. നിങൾ ഉണ്ടോ ഇവിടെ….”””””
എന്താ വേണു ഏട്ടാ…. എന്താ ഈ രാത്രിയിൽ….””””
അച്ഛൻ ഇല്ലേ ഇവിടെ….””””
അച്ഛൻ ഇപ്പോം വരും ആരോ കാണാൻ പോയേക്കുവാ…””””
ഞാൻ നേരെത്തെ കുഞ്ഞിനെ ഇവിടെ കിടത്തിയപോൾ എൻ്റെ ഒരു മോതിരം നിൻ്റെ മുറിയിൽ വീണോ എന്ന് ഒരു സംശയം…. അത് ഞാൻ ഒന്ന് നോക്കട്ടെ….””””
അവിടെ ഒന്നും ഇല്ല ചേട്ടാ…. ഞാൻ നേരെത്തെ അടിച്ച് വാരിയതാണ്… “””” ദീപികയെ മൈൻഡ് ചെയ്യാതെ അവളെ മറികടന്ന് അയാള് റൂമിൽ കയറി പരിശോധിക്കാൻ തുടങ്ങി….. അവസാനം അവളുടെ അലകാണിട്ട ഡ്രസിൻ്റെ ഉളളിൽ ഒളിപ്പിച്ച നിലയിലായിരുന്ന ബുക് അയാള് എടുത്തു….
അയ്യോ ചേട്ടാ ആ ബുക് ഞാൻ ചാടാൻ വെച്ചതാ…..”””” അവള് ബുക്ക് അയാളുടെ കയ്യിൽ നിന്ന് തട്ടി പറിക്കാൻ നോക്കി…..
ഞാൻ ഒന്ന് നോക്കട്ടെ…. ഇതിൽ എന്താണെന്ന്…,”””””
വേണ്ട അതിൽ ഒന്നുമില്ല നിങ്ങൾക്ക് കാണാൻ….””” അവളുടെ സംസാരം അൽപം കട്ടിയായി….
എന്നാ ഞാൻ ഇത് വായിച്ചിട്ടെ പോകൂ….””” അവളെ തട്ടി മാറ്റി അയാള് പുറത്തേക്ക് നടന്നു…. സംഗതി കയ്യിൽ നിന്നും പോകുമെന്ന് മനസ്സിലായപ്പോൾ ദീപിക അടുക്കളയിൽ കയറി ഒരു കറി കത്തിയുമായി വന്നു..
മരിയാദിക്ക് അത് തരുന്നതാണ് നല്ലത്…. അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലും…””””
ഫാ…… നായിൻ്റെ മോളെ…. അപ്പൊ അവൻ പറഞ്ഞതൊക്കെ ശരിയാണ്….. നീ ഞങളെ കുടുംബത്തെ നശിപ്പിക്കാൻ വന്ന പിശാചാണ് നീ…””” ഒരു കൈ കൊണ്ട് കത്തിയുള്ള കൈ പിടിച്ച് അയാള് ദീപികയുടെ മുഖത്തടിച്ചു….
ഇതിപ്പോ തന്നെ അച്ചനെ കാണിച്ചിട്ട് തന്നെ കാര്യം…. നാളെ നിന്നെയും നിൻ്റെ തന്തയെയും പോലീസിൽ പിടിപിച്ചിട്ട് തന്നെ കാര്യം.””” അയാള് അതും പറഞ്ഞു വേഗത്തിൽ എത്താൻ കാട്ടിലൂടെ പോയി…… അയാളുടെ പുറകിൽ ദീപികയും ഉണ്ടായിരുന്നു…. നിക്കടാ അവിടെ….”””” അവൻ്റെ പുറകിൽ കൂടി ഒരു മരം തടി കൊണ്ട് അടിച്ചു….