അതിനുള്ള ഉത്തരം ഈ റിപ്പോർട്ടിൽ തന്നെയുണ്ട്….”””” അവൻ റിപ്പോർട്ടിൽ എഴുതിയ പേര് കാണിച്ചു…. ഫോർ ദീപികാ…. കോളജ് ജൂനിയർ….
എടാ ഇവൾ….. ഇവൾ എന്തിനാ സ്വന്തം അമ്മയെയും എൻ്റെ അമ്മയെയും കൊന്നത്…. എനേക്കാൾ എൻ്റെ അമ്മ ഇവളയാണ് സ്നേഹിച്ചത് എന്നിട്ടും അവള്……എന്തിനാണ് ഇപ്പോഴും ഒന്നും അറിയാത്ത പോലെ നാടകം അവള് കളിക്കുന്നത്…..”””” ഞാൻ ആകെ വയ്യാതായി എൻ്റെ ശരീരം തളർന്നു പോയിരുന്നു….
നന്ദു…. എനിക്ക് തോന്നുന്നത് നിൻ്റെ അമ്മ അവളുടെ രഹസ്യങ്ങൾ വല്ലതും അറിഞ്ഞിട്ടുണ്ടാകും അത് ചിലപ്പോ നമ്മൾ ഒരിക്കലും വിചാരിക്കാത്ത പല വിലക്കപ്പെട്ട ബന്ധങ്ങളും ആവാം നിൻ്റെ അമ്മാവനുമായോ… വേറെ ആളുമായേ ആയിരിക്കും…..”””
അയാളുടെ മകളെ അയാള് തന്നെ ചെയ്യുമോ….. നീ എന്താ പറയുന്നത് എനിക്ക് തല കറങ്ങുന്നത് പോലെ….”””””
എടാ നന്ദു….. നീ അറിയാത്ത എന്തോരം കാര്യങൾ ഇവിടെ നടക്കുന്നുണ്ടെന്ന് അറിയുമോ നിനക്ക്…. ഈ ഹോസ്പിറ്റൽ തന്നെ ഇങ്ങനെയുള്ള പല കേസും ഞാൻ കണ്ടിട്ടുണ്ട്… അമ്മയും മകനും…ചേച്ചിയും അനിയനും…… പലപ്പോഴും അബോർഷൻ ചെയ്യാനാണ് വരുന്നത്….””””
നീ ഇനി കൂടൂതൽ ഒന്നും എനിക്ക് കേൾക്കണ്ട….. എനിക്ക് ഛർദ്ദിക്കാൻ വരുന്നത് പോലെ…..””””” ഞാൻ ഓട്ടോ ചാരി ഓക്കാനിച്ചു….. അമ്മയെ ഓർത്ത് വീണ്ടും കരഞ്ഞു
നീ വാ…. ഇങ്ങനെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല….. എനിക്ക് തോന്നുന്നത് ഈ വിവരം നിൻ്റെ ചേട്ടൻ അറിഞ്ഞു കാണും അത് കൊണ്ടാവും അവള് അയാളെ തീർത്തതും…… അവളുടെ രഹസ്യം പുറം ലോകം അറിയാതെ ഇരിക്കാൻ അവള് ഇനി നിന്നെയും നിൻ്റെ അച്ഛനെയും കൊല്ലും…… നീ അവളുടെ ബുക് കിട്ടിയെന്ന് പറഞ്ഞില്ലേ… അതും കൊണ്ട് നമ്മുക് നാളെ തന്നെ പൊലീസ് സ്റ്റേഷനിൽ പോകാം…..”””” അവൻ തന്ന ധൈര്യത്തിൽ ഞാൻ അന്ന് വീട്ടിൽ പോയി….. അച്ഛൻ എന്നെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു….
നീ എന്താ വരാൻ വൈകിയത്…… “”””
എൻ്റെ ഒരു സുഹൃത്തിനെ കണ്ടു അതാ….””””
നീ ഇവിടെ ഇരിക്ക് എനിക് ഒരു കാര്യം പറയാനുണ്ട്….””””
എന്താ അച്ഛാ….”””” ചേട്ടനും ചേച്ചിയും മരിച്ചപ്പോ അച്ഛൻ ആകെ മാറിയെന്ന് ഞാൻ കരുതി,,,, ഞാൻ അച്ഛൻ്റെ അടുത്തു ഇരുന്നു…..