ഞാൻ ഹോസ്പിറ്റലിൽ മോർച്ചറി ഡിപ്പാർട്ട്മെൻ്റിൽ കയറി….. അവിടുന്നു എൻ്റെ അമ്മ മരിച്ചെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ആരാണെന്ന് അറിയാൻ സെക്യൂരിറ്റിക്ക് ഒരു 1000 കൊടുക്കേണ്ടി വന്നു….. ശേഷം ആ ഡോക്ടറെ നേരിൽ കാണാൻ പോയി….
മെ ഐ കം ഇന്…”””””
യെസ് പ്ളീസ്…””””
മാഡം എൻ്റെ പേര് നന്ദു….. ഞാൻ അധികം വളച്ച് കെട്ടില്ലാതെ കാര്യങ്ങൾ പറയാം…. ഒരു 10 ദിവസം മുന്നേ നിങൾ നാൽപ്പത് വയസിനു മുകളിൽ ഉള്ള 2 സ്ത്രീകളുടെ പോസ്റ്റ്മോർട്ടം ചെയ്തില്ലേ…. അതിൽ എന്തെങ്കിലും പ്രോബ്ലം കണ്ടതായി മാഡത്തിന് തോന്നിയോ…”””
അതൊക്കെ ചോദിക്കാൻ താൻ ആരാ…??””””
ആ മരിച്ച സ്ത്രീയുടെ മകനാണ്…. എനിക്കത് അറിഞ്ഞേ തീരൂ….””””
ലുക്ക് മിസ്റ്റർ…. ഞാൻ അന്ന് തന്നെ ആ പോലീസിന് കൈമാറി… നിങ്ങളുടെ ബന്ധുക്കളോട് ഞാൻ എല്ലാം പറഞ്ഞതാനല്ലോ….. എന്നാലും ഞാൻ പറയുകയാ…. ആദ്യത്തെ സ്ത്രീ മരിച്ചത് വീഴ്ചയിൽ തലയ്ക്ക് ശക്തമായി കിട്ടിയ അടിയിൽ നിന്നാണ്… രണ്ടാമത് മരിച്ച ആളുടെ ലൻസിൽ വെള്ളം കയറി ഓക്സിജൻ കിട്ടത്തെയാണ്…. എനിക്ക് ഇവിടെ നൂറ് കൂട്ടം ജോലിയുണ്ട് താങ്കൾക്ക് പോകാം…”””” അവരെന്നെ മനപൂർവ്വം അധികം ചോദ്യം ചോദിക്കാൻ സമ്മദിച്ചില്ല
പുറത്തിറങ്ങിയ ഞാൻ അവരുടെ പെരുമാറ്റത്തിൽ നിന്നും എന്തോ ഒളിക്കുന്ന കാര്യം മനസ്സിലായി….
എടാ നന്ദു…..”””” എന്നെ ആരോ തട്ടി വിളിച്ചു….
ഇതാര് ടോണി കൂട്ടണോ…….. നീ എന്താടാ ഇവിടെ….”””” ടോണി പ്ലസ്ടുവിൽ എൻ്റെ കൂടെ കട്ടക്ക് ഉണ്ടായിരുന്ന നൻപൻ… മൈസൂരു പോയപ്പോ ഞങളുടെ കോൺടാക്ട് നഷ്ടപ്പെട്ടു…
ഞാൻ ഇവിടെയാണു വർക് ചെയ്യുന്നത്….. എത്ര നാളായടാ നിന്നൊക്കെ കണ്ടിട്ട്….. ഒന്നു വിളിച്ച് കൂടിയില്ലല്ലോ…..”””
എടാ ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു….””””
അത് പോട്ടെ…. നീ എന്തിനാ ഈ പെണ്ണുമ്പിള്ളയുടെ റൂമിൽ നിന്ന് വന്നത്….”””
നീ വാ നമുക്ക് ഒരു ചായ കുടിച്ച് കൊണ്ട് പറയാം….”””” ഞാൻ അവനോട് എൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞു…..
എടാ…. എന്നോട് ക്ഷമിക്കടാ ….. ഇതൊന്നും ഞാൻ അറിയില്ലായിരുന്നു….”””” എൻ്റെ അമ്മയും ചേട്ടനും ചേച്ചിയും മരിച്ചത് അവനൊരു ശോക്കായി….. ഞാൻ എൻ്റെ സംശയങ്ങളും പൊലീസ് പറഞ്ഞതും ആ ബുക്കിൻ്റെയും കാര്യം അവനോട് പറഞ്ഞു….