വിനീഷ് ഏട്ടനും മറ്റു സുഹൃത്തുക്കളും എന്നെയും കൂട്ടി ഗവ. ഹോസ്പിറ്റലിൽ മോർച്ചറിയുടെ അടുത്ത് വരെ വണ്ടിയിൽ കൊണ്ടു പോയി….. അവിടെ ഒരു മൂലയ്ക്ക് എന്നെ അവർ ഇരുപ്പിച്ചു….. ഒരു ജീവച്ചവം പോലെ ഞാൻ ഇരുന്നു….. പോസ്റ്റ്മാർട്ടത്തിനു ശേഷം ആംബുലൻസിൽ കയറ്റുന്നത് വരെയും ഞാൻ അതേ ഇരുപ്പിരുന്നു…. പലരുടെയും കരച്ചിലും ഒച്ചയും കേൾക്കാം….. എൻ്റെ ശരീരം ഞാൻ പറയുന്നത് കേൾക്കുന്നില്ല….. നാവിനു ഉരുവിടാൻ ശക്തിയില്ല…….. വായ ആരോ അമർത്തി പിടിച്ച് വെച്ച പോലെ …… എല്ലാം അകണ്ടിട്ടും ഒന്നും കാണാൻ പറ്റാത്ത അവസ്ഥ…… എൻ്റെ കണ്ണുകള് താനെ അടഞ്ഞു…… അമ്മയുടെ പിന്നാലെ ഇപ്പൊ ഏട്ടനും ചേച്ചിയും എന്നെ വിട്ട് പോയിരിക്കുന്നു….. ആ പച്ചയായ സത്യം ഞാൻ എൻ്റെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി…… വീട്ടിൽ എത്തിയപ്പോഴും അവിടെ വലിയ ബഹളവും മറ്റും കേൾക്കുന്നുണ്ടായിരുന്നു….. ആരോ എന്നോട് കുളിക്കാൻ പറഞ്ഞു കുളിമുറിയിൽ കയറ്റി…… ശേഷം അവർക്കുള്ള കർമങ്ങളും ചെയ്തു അവസാനം ചിതക്ക് തീ വെച്ചു……. ദീപിക കുഞ്ഞിനെ എടുത്ത് അവളുടെ വീട്ടിൽ കൊണ്ട് പോയെന്ന് ആരോ പറയുന്നത് കേട്ടു…..
അച്ഛൻ ആ പിഞ്ചു കുഞ്ഞിനെ ഒന്നു നോക്കുക പോലും ചെയ്തില്ല…… അത് കാരണമാണ് തൻ്റെ രണ്ട് മക്കളും മരിച്ചതെന്ന് അയാള് വിശ്വസിച്ചു…… മൂന്ന് ദിവസം വരെ ഞാൻ എൻ്റെ മുറിവിട്ട് പുറത്ത് ഇറങ്ങിയിട്ടില്ല എനിക്കാരും ഇല്ലാത്ത പോലെ തോന്നി…. മൂന്നാം നാൾ പോലീസ് എന്നെ സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപെട്ടു…അന്നാണ് ഞാൻ പുറത്തിറങ്ങുന്നത്….. പലരുടെയും സഹതാപ നോട്ടം എനിക്ക് കിട്ടി ഉച്ചയോടെ പോലീസ് സ്റ്റേഷനിൽ വിനീഷ് എട്ടനേയും കൂട്ടി ചെന്നു…
മ്….. എന്താ കാര്യം…..””””
സ് ഐ സാർ വിളിപ്പിച്ചിരുന്നു….”””
എന്താ പേര്….”””
നന്ദു എന്നാ സർ.””””
നിങൾ അവിടെ ഇരിക്കൂ….. സാർ ഇപ്പോള് വരും….””” ഞാൻ തയാട്ടി അവിടെ ഇരുന്നു….
അര മണിക്കൂർ കൊണ്ട് SI വന്നു…… അദ്ദേഹം അയാളുടെ ക്യാബിനിൽ കയറി….. അൽപം സമയത്തിനു ശേഷം
തന്നെ സാറു വിളിക്കുന്നു…..””””” ഞാൻ അവിടുന്നു എഴുനേറ്റു അയാളുടെ റൂമിൽ കയറി….