ദീപികാ വസന്തം [King of hell]

Posted by

നന്ദു നീ അമ്മവനോട് ചൂടവണ്ട …. ഞാൻ പറഞ്ഞതാണ് കൊണ്ട് പോകാൻ… നീ പുറത്ത് പോയപ്പോളാണ് ദീപിക അമ്മാവനെ വിളിച്ചത്…. വരുണിൻ്റെ ബോഡി ഇവിടെ വെക്കാൻ പറ്റില്ലെന്നും നാളെ രാവിലെ പോസ്റ്റ്മോർട്ടം നടത്തൂ അതിനായി ഇപ്പൊ അവിടെ എത്തിച്ചാലെ നാളെ രാവിലെ പെട്ടെന്നു നമുക്ക് ബോഡി തിരിച്ച് കിട്ടൂ….. അല്ലാതെ അവളുടെ ഇഷ്ടപ്രകാരം അല്ല അവള് അങ്ങനെ ചെയ്തത്…..”””” ഞാൻ പിന്നെ ഒന്നും പറയാതെ അവിടെ ഇരുന്നു……

ഒട്ടും എക്സ്പെക്റ്റ് ചെയ്യാതിരുകുമ്പോഴാണ് ലേബർ റൂമിലോട്ട് രണ്ട് ഡോക്ടർസും കുറച് നഴ്സും ഓടി പോകുന്നത് ഞങൾ കാണുന്നത്… അത് ഞങളെ വല്ലാതെ ടെൻഷനിലാക്കി…. അളിയനും ഞാനും. ലേബർ റൂമിൻ്റെ മുന്നിൽ തന്നെ തമ്പടിച്ചു….. പോകുന്നവരോടും വരുന്നവരോടും എന്താണെന്ന് ചോദിച്ചെങ്കിലും അവർ മറുപടി ഒന്നും നൽകിയില്ല…… കുറച് നേരത്തിനു ശേഷം ഒരു ചോര കുഞ്ഞുമായി നേഴ്സ് ഞങളുടെ അടുത്ത് വന്നു….. അവരുടെ മുഖത്ത് തെളിച്ചം ഇല്ലായിരുന്നു…. അത് ശ്രദിച്ച അളിയൻ കുഞ്ഞിനെ എന്നോട് വാങ്ങുവാൻ പറഞ്ഞ്…

പെൺ കുട്ടിയാണ്….. കുറച് നേരം നിങ്ങള് ഇവളെ വാർമ് റൂമിൽ കൊണ്ട് പോയി നിൽക്കണം…”””

സിസ്റ്റർ മേഘ്നക്ക്……”””” അളിയൻ ടെൻഷനോടെ ചോദിച്ചു……

അതൊക്കെ ഡോക്ടർ വരുമ്പോ പറയും……”””

ഞാൻ വാവയെ അമ്മാവനെ കാണിച്ചു…. ശേഷം അവര് പറഞ്ഞ റൂമിൽ കയറി ഇരുന്നു…..””” അതിനെ ഞാൻ കൊഞ്ചിച്ചു ഇരികുമ്പോളാണ് അളിയൻ്റെ നിലവിളി കേട്ടാണ് ഞാൻ പുറത്തേക്കു നോക്കിയത്…… ദീപിക അമ്മാവനെ കെട്ടിപ്പിടിച്ചും അളിയൻ താഴെ ഇരുന്നും കരയുന്നതും കൂടി ആയപ്പോൾ….. ഞാൻ ആ സത്യം മനസ്സിലാക്കി ഒറ്റ ദിവസംകൊണ്ട് എൻ്റെ രണ്ടു കൂട പിറപ്പുകൾ എന്നെ വിട്ട് പോയിരിക്കുന്നു….. ആരെ സമാധാനിപ്പിക്കണം എന്ത് ചെയ്യണം എന്നോനും ഒരു പിടിയും ഇല്ലാതെ അവിടെ തന്നെ നിന്നു……. കയ്യിലിരുന്ന കുഞ്ഞിൻ്റെ കരച്ചിൽ പോലും ഞാൻ കേട്ടില്ല…. ഒരു നേഴ്സ് എൻ്റെ കയ്യിൽ നിന്നും അവളെ എടുത്ത് ഫീഡ് ചെയ്യാൻ കൊണ്ട് പോയി….എന്നിട്ടും ഞാൻ അതേ നിൽപ്പ് തുടർന്നു… ആരോകെയോ ചേർന്ന് എന്നെ അവിടെ ഇരുത്തി…… പുലർചെ ആറ് മണിയായപ്പോൾ വിവരം അറിഞ്ഞ് പല ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഹോസ്പിറ്റലിൽ എത്തി……

Leave a Reply

Your email address will not be published. Required fields are marked *