നീ എന്താടി അവനോടു കുശു കുശു പറയുന്നത്…””””
ഒന്നുമില്ല അമ്മാ….. “””” അവള് ചിരിച്ച് കൊണ്ട് അവളുടെ അമ്മയുടെ അടുത്ത് പോയി നിന്നു…. അവള് പറഞ്ഞതൊന്നും ഞാൻ കാര്യമാക്കിയില്ല…. എൻ്റെ മനസ്സിൽ പൂർണമായും അമ്മയുടെ അസാധാരണ മരണത്തെപ്പറ്റിയായിരുന്നു
ശരി ചേട്ടാ ഞാൻ പോട്ടെ…. പിന്നെ ചേച്ചീ അമ്മ എന്തെങ്കിലും അന്ന് രാത്രി പറഞ്ഞത് ഓർമ വന്നിട്ടുണ്ടെങ്കിൽ എന്നെ അറിയിക്കനെ….””” ഞാൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി നടന്നു…
ചേട്ടാ ഒന്ന് നിന്നെ..””” ധനു എൻ്റെ പിറകെ ഓടി വന്നു…
ധനു നീ നേരത്തേ പറഞത് വീണ്ടും പറയാനാണെങ്കിലും … സോറി ഞാൻ ഇപ്പൊൾ അതിനൊന്നും പ്രാധാന്യം കൊടുക്കുന്നില്ല….””””
അതല്ല….ഞാൻ പറയാൻ വന്നത് ചേട്ടൻ്റെ അമ്മയെ കുറിച്ചാണ്…. അന്ന് രാത്രി ഞാനും അവരുടെ കൂടെ വന്നിരുന്നു….. “”” അത് കേട്ടപ്പോൾ ഞാൻ ഞെട്ടി അവളെ എൻ്റെ നേരെ നിർത്തി, അവള് വീണ്ടൂം തുടർന്ന്
പിറ്റേന്ന് രാവിലെ സം എക്സാം ഉള്ളതിനാൽ ഞാൻ നാടകം നടക്കുമ്പോൾ പഠിക്കാനായി വീട്ടിലേക്ക് വരുവായിരുന്നു… എപ്പോഴാണ് ചേട്ടൻ്റെ അമ്മയും അമ്പികയെച്ചിയും നടന്നു പോകുന്നത് ഞാൻ കണ്ടത്…. അവരുടെ കൂടെ ഞാനും കൂടി ഒറ്റക്ക് പോകണ്ടല്ലോ എന്ന് കരുതി…””
നിങ്ങള് വരുമ്പോ… പിന്നിൽ ആരെങ്കിലും നിങ്ങളെ ഫോളോ ചെയ്യുന്നത് പോലെയോ… മറ്റോ തോന്നിയിരുന്നേ….”””
അങ്ങനെ ഒന്നും ഇല്ലായിരുന്നു…. ചേട്ടാ..””””
അവർ ആ കാട് വഴി വീട്ടില് പോകുമെന്നേ മറ്റോ പറഞ്ഞോ…..””””
എയ്….. ഇല്ലില്ല…. ആ വഴി എത്തിയപ്പോൾ അത് വഴി പോകുവാൻ ഇപ്പൊഴും പേടിയാണെന്നാണ് വിമലേച്ചി പറഞ്ഞത്…”””” അപ്പൊ അമ്മ ആ വഴി പോയിട്ടില്ല…. ഇവരുടെ പുറകെ ആരും വന്നിട്ടുമില്ല… അപ്പൊ എന്താവും സംഭവിച്ചത്..
ധനു നീ അവർ വേറെ എന്തെങ്കിലും സംസാരിക്കുന്നത് കേട്ടോ….”””
മ്മ്………. ആ….. ചേട്ടൻ്റെ വീട്ടിൽ ഒന്നും ഉണ്ടാകിയിട്ടില്ലെന്നും അംബിക ചേച്ചിയുടെ വീട്ടിൽ ദീപികയേച്ചി എന്തൊ സ്പെഷ്യൽ ഐറ്റം ഉണ്ടാകുമെന്നും അത് എടുത്തിട്ട് പോയാൽ മതി എന്നും പറഞ്ഞു….”””
വേറെ വല്ലതും……””””
ഇല്ലാ… ഇതൊക്കെ തന്നെയും പിന്നെ ചേട്ടനെ കുറിച്ചും കുറെ പറഞ്ഞു… അപ്പോഴേക്കും എൻറെ വീട് എത്തിയിരുന്നു…..”””