ലൈബ്രറിയിലെ അങ്കിൾ [സുബിമോൻ]

Posted by

മനസ്സിൽ അന്ന്, ബാക്കി സമയം മുഴുവനും -ആവശ്യമില്ലാതെ പുള്ളിക്കാരന്റെ മുഖം കയറി കയറി വന്നു. പറയുന്നു അങ്ങേര് അന്ന് ഇട്ടിരുന്ന ഷർട്ടിന്റെ കോളറിന്റെ വരെ ചിത്രം മനസ്സിൽ വളരെ വ്യക്തമായി കിടപ്പുണ്ടായിരുന്നു.

അങ്ങനെ ഒരു വിധം അന്നത്തെ ദിവസം കഴിഞ്ഞു. ഉറക്കത്തിൽ എന്തൊക്കെയോ വ്യക്തമാകാത്ത സ്വപ്നങ്ങളും പുള്ളിക്കാരനും ആയി കണക്ട് ചെയ്ത് കണ്ടു.

അങ്ങനെ രണ്ട്ദിവസം കഴിഞ്ഞ് പുള്ളിക്കാരൻ വാട്സാപ്പിൽ “ഇന്ന് ലൈബ്രറി വരുന്നില്ലേ??”എന്ന് ചോദിച്ചു മെസ്സേജ് ഇട്ടു.

മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്ന് വേണ്ട എന്ന് പറഞ്ഞു എങ്കിലും YES ആണ് മറുപടി സെൻറ് ആയത്.

അന്നത്തെ ഓക്ക്വേർഡ് ഫീലിംഗ് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും പുള്ളിക്കാരനെ കാണാനായി മനസ്സിന്റെ ഉള്ളിൽ ഒരു ചെറിയ വെമ്പൽ ഉണ്ടായിരുന്നു.

ലൈബ്രറിയിൽ ബുക്ക്കൾ വച്ചിരിക്കുന്ന സ്ഥലത്ത് ഞാൻ ഒരു പുസ്തകം തപ്പാൻ ആയി കയറിയപ്പോൾ അങ്ങേര് അവിടുണ്ട്.

വേറെ ആരും ഇല്ലാത്ത ബുക്ക് റാക്കിന്റെ പരിസരത്ത് ഞാനും അങ്ങേരും കണ്ടുമുട്ടിയപ്പോൾ വീണ്ടും മനസ്സിൽ എന്തോ പോലെ തികട്ടി വന്നു.

അങ്ങേര് സാധാരണ പുസ്തകത്തെ പറ്റി, എഴുത്തുകാരെ പറ്റി, വാർത്തകളോ ഒക്കെ ആണ് ആദ്യമേ സംസാരിക്കാറ്.

ഞാനും അത് തന്നെ.

പക്ഷേ അന്ന് “ആ… ഇന്നലെ എന്താരുന്നു പരിപാടികൾ??”എന്ന് ചോദിച്ചു.

പൊതുവേ ലൈബ്രറിയിൽ വരുമ്പോൾ ഒരുമിച്ച് ഉണ്ടെങ്കിൽ കാണും എന്നത് അല്ലാതെ പറഞ്ഞ് ഉറപ്പിച്ച് പ്രീ പ്ലാൻ ചെയ്തു വരുന്ന പതിവ് ഞങ്ങൾക്ക് ഇല്ലാരുന്നു.

അതുപോലെ കാണാത്ത ദിവസം എന്തായിരുന്നു പരിപാടി , എവിടെ പോയി എന്നൊക്കെ ചോദിക്കുന്ന ഞങ്ങൾക്ക് ഇല്ലായിരുന്നു.

പക്ഷേ പുള്ളി ചോദിച്ചപ്പോൾ ഞാൻ “ഒന്നും ഇല്ലാരുന്നു… ക്ലാസ്സ്‌ തന്നെ….”എന്ന് പറഞ്ഞു എന്ന് മാത്രം അല്ല , ഞാൻ ചിന്തിക്കുന്നതിനും മുൻപ് എന്റെ നാവിൽ നിന്ന് “അങ്കിൾ എന്താരുന്നു പരിപാടി??” എന്ന ചോദ്യവും വന്നു അറിയാതെ തന്നെ പുള്ളിക്കാരൻറ്റെ കയ്യിൽ-കൈത്തണ്ടയിൽ കയറി പിടിക്കലും ചേർന്നു നിൽക്കലും കഴിഞ്ഞു.

പുള്ളിയുടെ മുഖത്തു പെട്ടന്ന് ഒരു ചിരി വന്നു. പക്ഷേ അത് മാറ്റി “ഏയ്… വീട്ടിൽ തന്നെ ആരുന്നു….”എന്ന് പറഞ്ഞു ഞങ്ങൾ ബുക്ക് തിരഞ്ഞു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *