വർഷങ്ങൾക്ക് ശേഷം 6 [വെറും മനോഹരൻ]

Posted by

[അയ്ദ കട്ടി : കൊടകിലെ ആളുകൾ കൃഷിക്കും യുദ്ധാവിശത്തിനുമായി ഉപയോഗിച്ച് പോരുന്ന ഒരു പാരമ്പരാഗത ആയുധം]

ഇതാണ് കഥയെങ്കിൽ വട്ടപ്പേര് അയുധ കട്ടി’ എന്നായിരിക്കില്ല, ജോൺ വിക്ക് എന്നാവും…’, ബാലാജി സീരിയസ്സായി പറയുന്നതിനിടയിലും അലവലാതി, സ്ഥിരം കൊണച്ച തമാശ വിളമ്പി… ബാലാജി തുടർന്നു…

ബാലാജി : “ആനാ… നീ പറഞ്ഞതിൽ ഒരു കാര്യം മാത്രം തപ്പ്, റോഷാ…”

അതെതാണെന്നറിയാൻ റോഷനും ആകാംഷ കാട്ടി… ബാലാജി ആ രഹസ്യം വെളിപ്പെടുത്തിയതും അവൻ ശ്രീലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയും നിക്‌സനിൽ നിന്നും അവളെ അകറ്റി നിർത്തേണ്ട ആവശ്യകതയും അയാളോടായി അവതരിപ്പിച്ചു. ബാലാജി എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം, ആലോചനയോടെ മറുപടി പറഞ്ഞു.

ബാലാജി : “അന്ത പൊണ്ണ് LLB അല്ലേ പഠിച്ചത്… ആങ്ങനെയാണെങ്കിൽ ഞാനെന്റെ അഡ്വക്കേറ്റുമായി ഒന്ന് സംസാരിച്ചിട്ട് തിരിച്ച് വിളിക്കാം… അവന്റെ ജൂനിയർ ആയിട്ടോ മറ്റോ അവളെ നിർത്താൻ കഴിഞ്ഞാൽ മറ്റ് ലീഗൽ ഫോർമാലിറ്റി കാര്യങ്ങൾക്കും അവന്റെ ഒരു സഹായം ഉണ്ടാകുമല്ലോ…!”

“അങ്ങനെയാണെങ്കിൽ വളരെ ഉപകാരം, ബാലു അണ്ണാ…”, റോഷൻ അയാളുടെ ഉദാരമനസ്കതക്ക് നന്ദി പറഞ്ഞു.

“നൻട്രി ഒന്നും വേണ്ട… നീയെൻ തമ്പി താനെ… അപ്പുറം അന്ത ചിപ്സ് മാറ്റർ മറന്തിടാതീങ്കെ…”, ബാലാജി രംഗം മയപ്പെടുത്തി, തമാശ മട്ടിൽ പറഞ്ഞു.

“കണ്ടിപ്പാ മറക്കാത് അണ്ണാ…”, റോഷനും ചിരിച്ചുകൊണ്ട് മറുപടി നൽകി.

ബാലാജിയുമായുള്ള കോൾ കട്ട്‌ ചെയ്യുമ്പോൾ, റോഷന്റെ മനസ്സിൽ ഒരു മഴ പെയ്തൊഴിഞ്ഞ ശാന്തത ഉണ്ടായിരുന്നു… മുന്നും പിന്നും ആലോചിക്കാതെ നിക്സന്റെ അമ്മക്ക് നൽകിയ വാക്ക് പാലിക്കപ്പെടാൻ പോകുന്നു. ബാലാജിയുടെ അടുത്ത വിളി കൂടി വന്ന് കഴിഞ്ഞാൽ, ഇക്കാര്യം നേരെ ശ്രീലക്ഷ്മിയെ വിളിച്ചറിയിക്കാം എന്നവൻ കണക്ക്ക്കൂട്ടി. അവൻ അച്ചുവിന്റെ അടുത്തേക്ക് തിരികെ നടന്നു.

എന്നാൽ… അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊരു അതിഥി അവിടെ അവനേയും കാത്തിരിക്കുന്നുണ്ടായിരുന്നു; അഞ്ജു…

അപ്രതീക്ഷിതമായി അവളെ കണ്ടതും അവന്റെ ഉള്ളൊന്ന് അന്ധാളിച്ചു. റോഷനെ കണ്ടപ്പോൾ, അഞ്ജുവിന്റെ മുഖത്തും അതേ പകപ്പ് പ്രകടമായി തെളിഞ്ഞു… അവൻ അവിടേക്ക് ചെന്ന്, അച്ചുവിനെ കാണിക്കാനെന്ന പോലെ അവളെ നോക്കി ഒരു പാതി വെന്ത ചിരി ചിരിച്ചു. അവൾ തിരിച്ചും… അപ്പോഴും പരസ്പരം മുഖത്തോട് മുഖം നോക്കാനുള്ള ബുദ്ധിമുട്ട്, ഇരുവർക്കും ഒരുപോലെ അനുഭവപ്പെടുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *