വർഷങ്ങൾക്ക് ശേഷം 6
Varshangalkku Shesham 6 | Author : Verum Manoharan
[ Previous Part ] [ www.kkstories.com ]
വന്നയാൾ റോഷനെ നോക്കി, നിഗൂഢമായ ഒരു ചിരി ചിരിച്ചു… ആ ചിരിയിൽ അയാളുടെ മുൻ നിരയിലെ സ്വർണ്ണം കെട്ടിയ രണ്ട് പല്ലുകൾ തിളങ്ങി….
അത് കണ്ട മാത്രയിൽ, വന്നായാളെ റോഷൻ തിരിച്ചറിഞ്ഞു; “നിക്സൻ…”
“വർഷങ്ങൾക്ക് ശേഷം… നമ്മൾ തമ്മിൽ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല…”, ഒരു മുഖവുരയെന്നോണം നിക്സൻ പറഞ്ഞു തുടങ്ങി…
വർഷങ്ങൾക്ക് ഇപ്പുറവും ആ സ്വരത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്ന പഴയ ഹുങ്കും അഹമ്മദിയും റോഷൻ ശ്രദ്ധിച്ചു.
“എന്നെ മറന്നിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷം.”, ദേഷ്യം ഒളിപ്പിച്ച, ചെറിയ ചിരിയോടെ അവൻ മറുപടി നൽകി.
“എങ്ങനെ മറക്കും…!”, തന്റെ സ്വർണ്ണം കെട്ടിയ പല്ലിന് ചുറ്റും നാവ് ചുഴറ്റി, നിക്സൻ സ്വതസിദ്ധമായ ഒരു വില്ലൻച്ചിരി ചിരിച്ചു.
നിക്സൻ : “നീ ആന്ന് അടിച്ചിട്ട പല്ലുകളുടെ സ്ഥാനത്ത്, ഞാൻ സ്വർണ്ണ പല്ലുകൾ വച്ചു കെട്ടി… എന്റെ ഇപ്പോഴത്തെ റേഞ്ചും അതാണ്… മുട്ടാനാവില്ല നിനക്ക്….”
പറയവെ, അവന്റെ വാക്കുകളിൽ പണത്തിന്റെയും അധികാരത്തിന്റെയും ഗർവ്വ് നിറഞ്ഞ് നിന്നിരുന്നു.
“മുട്ടണമെന്ന് ഞാനും ആഗ്രഹിക്കുന്നില്ല… എനിക്ക് വേറെ പണിയുണ്ട്.”, താൽപര്യമില്ലാത്ത മട്ടിൽ, അവനെ അടിച്ചിരുത്തും വിധം റോഷനും മറുപടി നൽകി.
നിക്സൻ : “അത് പറയാൻ തന്നെയാ ഞാനും വന്നത്. ഉത്സവം കൂടാൻ വന്നാ കൂടിട്ട് തിരിച്ചു പോണം.. അല്ലാതെ അതിനിടയിൽ വേറെ പണി പിടിച്ചാൽ, പിന്നെ ഒള്ള പണി ചെയ്യാൻ തടി കാണില്ല….”
ഈ ഡയലോഗ് കേട്ടതും റോഷന് ഉള്ളാലെ ചിരി വന്നു… അത് കടിച്ചമർത്തിക്കൊണ്ട്, റോഷൻ അവനെ പുച്ഛഭാവത്തിൽ ഒന്ന് അടിമുടി കണ്ണോടിച്ചു.
നിക്സൻ: “നീ വീട്ടിൽ വന്ന് കാണിച്ച ഷോ ഞാൻ അറിഞ്ഞു…”
“അറിഞ്ഞോ… സന്തോഷം…!”, പറയവെ, എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും നിക്സനോടുള്ള പുച്ഛം അറിയാതെ അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു.