മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

അവർ കൗണ്ടെറിൽ അന്വേഷിച്ചപ്പോൾ… ആദി ബോർഡിംഗ് ചെയ്തു എന്ന വിവരം അറിയാൻ കഴിഞ്ഞു …… അവർ നേരെ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റിലേക്ക് ഓടി പോയി…. അവിടെയും വിഫലമായിരുന്നു അവസ്ഥ……. രാജുവിനെയും മഞ്ജുവിനെയും റർ പി എഫ് സെക്യൂരിറ്റി തടഞ്ഞു…. ഇനി മുന്നോട്ട് പോകാൻ അവർക്ക് കഴിഞ്ഞില്ല…. അവർ എവിടെ തന്നെ നിന്നു….. ഇനി ആകെയുള്ള പ്രദീഷ ആദി അഷ്റഫിനെ വിളിക്കുന്നതാണ് ….. അതും കാത്ത് അവർ എയർപോർട്ടിന് പുറത്ത് കാത്ത് നിന്നു….

രാജു അഷറഫിനെ ഇടയ്ക്ക ഇടയ്ക്ക വിളിച്ചുകൊണ്ടിരുന്നു… പക്ഷെ അഷറഫിന് അങ്ങനെയുള്ള ഒരു കോളും വന്നിരുന്നില്ല…..

മൂന്ന് മണിക്കൂർ കഴിഞു……….എല്ലാം കയ്യിൽനിന്നു പോയെന്ന് മനസ്സിലായ മഞ്ജു …. അഷറഫിനോട് അവൾക് വേണ്ടി ഒരു വിസ ചൈനയിലേക്ക് എടുക്കുവാൻ പറഞ്ഞു… വിസ കിട്ടിക്കഴിഞ്ഞാൽ അടുത്ത ഫ്ലൈറ്റിൽ തന്നെ ആദിയെ കാണാൻ പോകാനും ശിഷ്ടക്കാലം അവൻ്റെ കൂടെ ജീവിക്കനുമായിരുന്നു അവളുടെ ഉദ്ദേശം…. വിസ റെഡിയാവാൻ രണ്ടു ദിവസം എടുക്കുമെന്ന് അഷ്റഫ് അവളെ തിരിച്ച് വിളിച്ച് പറഞ്ഞു…. അതോടൊപ്പം മറ്റൊരു കാര്യവും പറഞ്ഞു…

ആദി ഫ്ലൈറ്റിൽ കയറാൻ പോകുന്നു എന്നു ഇനി ചൈനയിൽ എത്തിയാലെ വിളിക്കുമെന്നും അറിയിച്ചു….അത് പറയാൻ അവൻ കോളിന് പകരം മെസേജ് വഴിയാണ് അത് അറിയിച്ചത് എന്നും… മെസ്സേജ് അയച്ച നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അതിൻ്റെ ഉടമ മറ്റൊരു ഫ്ലൈറ്റ് യാത്രകാരണാന്നെണ് മറുപടി കിട്ടിയെന്നും അഷ്റഫ് പറഞ്ഞു…. എല്ലാ രീതിയിലും ദൈവം അവളെ പരീക്ഷിക്കുകയാണല്ലോ എന്ന് ഓർത്ത് അവൾ സങ്കടപ്പെട്ടു…….

 

മാർച്ച് 9 2024. ഒരു പത്ര റിപ്പോർട്ട്

227 യാത്രക്കാരുമായി സഞ്ചരിച്ച മലേഷ്യൻ വിമാനം എവിടെ?

കൊച്ചി : 2022 മാർച്ച് 8-ന് പുലർച്ചെ 12.14നാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ്-777 വിമാനം എംഎച്ച് 370 മലേഷ്യൻ തലസ്ഥാനനഗരമായ ക്വാലാലംപൂരിലെ എയർപോർട്ടിൽനിന്നും പറന്നുയർന്നത്.ചൈനയിലെ ബെയ്ജിങ് വിമാനത്താവളമായിരുന്നു ലക്ഷ്യം. മലേഷ്യൻ സ്വദേശിയായ സാഹറി അഹമ്മദ് ഷാ എന്ന അനുഭവസമ്പന്നനായ പൈലറ്റായിരുന്നു വിമാനത്തിന്റെ പ്രധാന ക്യാപ്റ്റൻ. ഫാരിഖ് അഹമ്മദ് ഹമീദ് എന്ന 27-കാരനായിരുന്നു സഹപൈലറ്റ്.

10 ഫ്ളൈറ്റ് അറ്റൻഡന്റുമാരും 227 യാത്രക്കാരുമുൾപ്പെടെ ആ വിമാനത്തിൽ ആകെ ഉണ്ടായിരുന്നത്. 239 പേർ. യാത്രക്കാരിൽ 153 പേർ ചൈനീസ് പൗരൻമാരായിരുന്നു. അഞ്ച് ഇന്ത്യക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു ഇന്ത്യക്കാരിൽ ഒരാൾ മലയാളിയായിരുന്നു മാഹി സ്വദേശി ആദിത്യ വർമ്മ (26) ആയിരുന്നൂ ആ യാത്രക്കാരൻ. ക്വാലലംപൂരിൽ നിന്ന് പറന്നുയർന്ന് 38-മത്തെ മിനിറ്റിലാണ് വിമാനവുമായി അവസാനത്തെ ആശയവിനിമയം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *