മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

ഒരിക്കൽ റേഡിയോയിലൂടെ ഇവയെക്കുറിച്ചുള്ള ഒരു കഥ ഞാൻ കേട്ടു. കരിമീനുകൾക്ക് അവയുടെ ജീവിതകാലത്തിൽ ഒറ്റ ഇണ മാത്രമേ ഉണ്ടായിരിക്കുവുള്ളത്രേ. ഇണകളായ മത്സ്യങ്ങൾ തമ്മിൽ അടങ്ങാത്ത പ്രണയവുമായിരിക്കും. പ്രത്യേകിച്ചും ആൺമത്സ്യത്തിന് പെൺമദ്ധ്യത്തിനോട്. തൻ്റെ ആ ഇണയെ നഷ്ടപ്പെട്ട് പോയാൽ പകരം മറ്റൊന്നിനെ അവ സ്വീകരിക്കുകയുമില്ല.

പെൺമത്സ്യത്തെയോ ആൺമത്സ്യത്തെയോ ജലാശയത്തിൽ നിന്നും മനുഷ്യർ പിടിച്ച്കൊണ്ട് പോകുമ്പോൾ അതിൻ്റെ ഇണയായ മത്സ്യം വെള്ളത്തിൻ്റെ ഓളപ്പരപ്പുകളിൽ തൻ്റെ ഇണ അവിടേക്ക് തിരികെ വരുന്നതും നോക്കി അങ്ങനെ കാത്തിരിക്കും. അതിപ്പോൾ അതിൻ്റെ ആയുസ്സ് എത്രകാലമുണ്ടോ അത്രകാലംവരേക്കും.

അന്ന് ആ കഥ കേട്ടതും ഞാൻ വീട്ടിലെ കുളത്തിൽ ചെന്ന് നോക്കി. വെള്ളത്തിൻ്റെ മുകൽത്തട്ടിൽ അതുപോലെ ഒറ്റപ്പെട്ടുപോയ ഒരുപാട് ഇണമത്സ്യങ്ങളെ ഞാൻ കണ്ടു. അന്നുമുതൽ ഞാനവയെ കഴിക്കാറില്ല. ഒരുപാട് നിർബന്ധിച്ച് വീട്ടിലെ കരിമീനിൻ്റെ വിൽപ്പന നിർത്തിക്കുകയും ചെയ്തു. അതുപോലൊരു കുളത്തിലെ കരിമീനാണ് അവൻ എന്നും അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…””””””””

അതിലെ പോലെ ഞാനും ഒരു കരിമീനാണ് മഞ്ജു…. നിന്നെയും കാത്തു ഞാൻ എൻ്റെ ആയുസ്സ് തീരുന്നത് വരേക്കും നിൽക്കും…. എന്ന് മഞ്ജുവിന് മാത്രം സ്വന്തം ആദിത്യ വർമ്മ….””””””

ആദി കൊടുത്ത പുസ്തകം അതോടെ തീർന്നു….. അതിനെ നെഞ്ചോട് ചേർത്തു തല താഴ്ത്തി മഞ്ജു ആർത്തു കരഞ്ഞു…. അവളുടെ ശബ്ദം വരാതെ ഇരിക്കാൻ വായിൽ ടവ്വൽ അവള് തന്നെ തിരുകി വെച്ചു….

ആനചന്തം പൊന്നാമ്പൽ ചമയം നിൻ നാണചിമിഴിൽ കണ്ടീലാ കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ നിന്നോണചിന്തും കേട്ടീലാ കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ ചിരിമണി ചിലമ്പൊലി കേട്ടീലാ

കാലാവസ്ഥാ മോശമായതിനാൽ ഫ്ലൈറ്റ് വൈകിയാണ് പുറപ്പെട്ടത് അത് കൊണ്ട് വിജാരിച്ച സമയത്ത് അവർ ലാൻഡ് ചെയ്തില്ല…. സെക്യൂരിറ്റി ചെകിങ്ങും കഴിഞ്ഞ് പുറത്ത് വന്ന അവർ മലേഷ്യയിലോക്ക് പോകുന്ന എയർ ഇന്ത്യയുടെ ഫ്ലൈറ്റിൻ്റെ ബോർഡിംഗിൽ ആദിയെ അവർ തിരഞ്ഞു….. പക്ഷെ കണ്ടെത്താനായില്ല……

Leave a Reply

Your email address will not be published. Required fields are marked *