മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

എടാ മഞ്ജു എവിടെയാണ്….”””””” ഞാൻ ശരണിനോട് ചോദിച്ചു…. അവൻ അജയനെ അവിടെ ഇറുപ്പിച്ച് എന്നെ വിളിച്ച് മാറ്റി നിർത്തി…..

ചേട്ടന് എന്ത് പറ്റി….. തലയിൽ നിന്നൊക്കെ ചോര വരുന്നുണ്ടല്ലോ ചേട്ടൻ വാ…. ആദ്യം നമ്മുക്ക് ചേട്ടനെ കാണിക്കാം….. “”””””” അവൻ എന്നെ കേഷ്യലിറ്റിയിൽ കൊണ്ട് പോകാൻ നിർബന്ധിച്ചു…

ഞാൻ എങ്ങും ഇല്ല….. അവള് എവിടെ…… എനിക്ക് അവളെ കാണണം…”””””””*

ചേച്ചിക്ക് ഇപ്പൊ കുഴപ്പം ഇല്ല….. ഡിസ്ചാർജ് ചെയ്തു….. ഞങൾ വീട്ടിലേക്ക് തിരിച്ചു പോകുവാൻ നിൽകുവാ….””*”*****

ഹൊ….. എനിക് ഇപ്പോഴാണ് ശ്വാസം നേരെ വീണത്….. ഞാൻ അവളെ ഒന്ന് കാണട്ടെ…””””””””

ചേട്ടന് ഇപ്പൊൾ അവിടേക്ക് പോകണ്ട….. അത് അതത്ര നല്ലതല്ല….. വാ നമുക്ക് ഈ മറിവു മരുന്ന് വെച്ച് കെട്ടാം…””””” അവൻ എന്നെ അവരിൽ നിന്നും മാറ്റാൻ പരമാവധി ശ്രമിച്ചു…

അവളെ കാണാതെ ഞാൻ എവിടേക്കും വരില്ല…”””””” അവനെ തല്ലി മാറ്റി ഞാൻ അവളുടെ അച്ഛൻ്റെ നേരെ നടക്കുവാൻ തുടങ്ങി… പെട്ടെന്നു അജയൻ എൻ്റെ മുന്നിൽ കയറി വന്നു അവൻ എന്നെ ആഞ്ഞു നെഞ്ചില് ചവിട്ടി……. ഞാൻ നിലത്തോട്ട് തെറിച്ച് വീണു

എടാ ചെറ്റെ…. നീ അവളുടെ ജീവിതം നശിപ്പിച്ചതും പോര….. ഇനി എന്തിന് അവളെ ശല്യം ചെയ്യണം…… പോക്കോണം ഇവിടുന്ന് അല്ലെങ്കിൽ ഞാൻ എന്താ ചെയ്യാന് എനിക് തന്നെ അറിയില്ല…..”””””” അവൻ ദേഷ്യത്തോടെ എന്നെ നോക്കി….. കാര്യം അറിയാതെ ഞാൻ അവിടെ പകച്ചു ഇരുന്നു…. അവനെ ശരൺ വന്നു പിടിച്ച് മാറ്റി..

ഞാൻ ചേട്ടനെ എത്ര വിളിച്ചു….. ഇവിടെ വരണ്ടെന്ന് പറയാൻ….. ഇവിടുന്ന് പോകൂ അതാ ചേട്ടന് നല്ലത്…. എനിക്ക് ഇനിയും ചേട്ടനെ സംരക്ഷിക്കാൻ സാധിക്കില്ല…”””””” അവൻ അജയനെ തള്ളി മാറ്റി ദൂരെ ആകി…അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

ഞാൻ ഹോസ്പിറ്റലിൻ്റെ ഉള്ളിൽ ഓടി കയറി….. വീൽചെയറിൽ കൈക്ക് കേട്ടും മറു കയ്യിൽ ട്രിപ്പും ഇട്ട് അവളെ പുറത്തേക്ക് കൊണ്ട് വരുന്നു….. അവളുടെ പിറകിൽ എൻ്റെ അമ്മയും അച്ഛനും അവളുടെ അച്ചനും അമ്മയും പിന്നെ അവളുടെ സുഹൃത്ത് സുഷമയും ഉണ്ടായിരുന്നു….. ഞാൻ ഓടിച്ചെന്നു.. അവളുടെ മുന്നിൽ മുട്ടിൽ ഇരുന്നു…. എന്നെ കണ്ടതും എല്ലാരും ഒന്ന് പതറി….. സോറി മഞ്ജു….. ഞാൻ അങ്ങനെ… വാശിയിൽ നിന്നെ വിട്ട് പോകരുതയിരുന്നു….. സോറി…”””””” ഞാൻ അവളുടെ കൈ പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *