മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

അത് കയിഞ്ഞു 28 നു ഞാൻ ചെന്നൈയില് ഇൻ്റർവ്യൂവിന് പോയി……. ഞാൻ മനസ്സിൽ കണ്ടതല്ല യദാർത്ഥ ചെന്നൈ നഗരം……. ദാസനും വിജയനും കണ്ട ദുബൈയിൽ ഞാനും എത്തി……….

ചെന്നൈ പട്ടണോം എനിക്കും കിട്ടണോം

പേരും പെരുമേം പണോം

T. നഗർ.. സ്റ്റേഷൻ അടുത്താണ് ഇൻ്റർവ്യൂ വെച്ചത്……. അവിടെ എത്തിയപ്പോൾ സ്ഥലം തന്നെ മസ്സിലാവതെ ഞാൻ കുഴഞ്ഞു….. അപ്പോഴാണ് മുത്തുവിൻ്റെ കാര്യം ഓർമ്മ വന്നത് ഞാൻ അവനെ വിളിച്ചു കര്യങ്ങൾ പറഞ്ഞു…. എൻ്റെ ലൈവ് ലൊക്കേഷനിൽ അര മണിക്കൂർ കൊണ്ട് എന്നെ അവൻ്റെ കുറച് കൂടുക്കാർ കണ്ടുപിടിച്ചു………എനിക് പോകേണ്ട സ്ഥലത്ത് എന്നെ അവർ എത്തിച്ചു….. തിരിച്ച് എന്നെ കൊണ്ട് പോകുവാൻ ഒരാളെയും ഏൽപ്പിച്ചു ….. അങ്ങനെ ഇൻ്റർവ്യൂ കഴിഞു…. അവർക്ക് എൻ്റെ സാലറിയും എന്നെ കാണുകയും വേണമായിരുന്നു…. വേറെ ഒന്നും ചോദിച്ചില്ല….. ഓഫർ ലെറ്റർ കയ്യിൽ തന്നു…. എൻ്റെ പാസ്സ്പോർട്ട് വങ്ങി….. വിസ പ്രൊസസ്സ് ശേഷം ഞാൻ കൊടുക്കുന്ന അഡ്രസിൽ അത് എത്തിക്കുമെന്ന് അവർ എനിക് വാക് തന്നു….. എൻ്റെ സർട്ടിഫിക്കേറ്റ് എല്ലാം ഒന്ന് സ്കാൻ ചെയ്തു തിരിച്ച് തന്നു…. തിരിച്ച് നാട്ടിലേക്ക് ചെന്നൈ മുൻപുള്ള ആവിടി എന്ന കൊച്ചു സ്റ്റേഷനിൽ നിന്ന് ഞാൻ യാത്ര പുറപ്പെട്ടു….. ഞാൻ എല്ലാവരും വിളിച്ച് കാര്യങ്ങൾ പറഞ്ഞു…. ഞാൻ പോകുമെന്ന് പറഞ്ഞപ്പോൾ വിഷമം വന്നെങ്കിലും…. ആരും എന്നെ എതിർത്തില്ല .. അവര് ഒക്കെ എന്നെ പോകാൻ സപ്പോർട്ട് ചെയ്തു… ദുബൈയിൽ കടയുടെ ഉൽഘാടനം ഉമ്മ ചെയ്തു…. മുത്തുവിൻ്റെ ഫോണിൽ അഷ്റഫ് ഫോട്ടൊ അയച്ച് കൊടുത്തു …. ഞാൻ അതൊക്കെ നാട്ടിൽ തിരിച്ച് വന്നപ്പോൾ കണ്ടൂ…. ഞാൻ ഇല്ലാത്തത് കൊണ്ട് ശാഫാനയുടെ മുഖം അത്ര തെളിച്ചം ഇല്ലായിരുന്നു……. കൃത്യം 10 ദിവസം കൊണ്ട് അധികം ലാഗ് അടിപ്പികത്തെ എനിക്ക് പാസ്സ്പോർട്ട് കിട്ടി….. കൂടെ ഫ്ലൈറ്റ് ടിക്കറ്റ് അവർ അയ്ച്ച് തന്നു….. കണക്ഷൻ ഫ്ലൈറ്റ് ആയിരുന്നൂ… ഇന്ത്യാ ടൂ മലേഷ്യ അവിടുന്ന് ചൈന അങ്ങനെ ആയിരുന്നൂ… കോഴിക്കോട്ട് കരിപ്പൂർ നിന്ന് ഡയറക്ട് ഫ്ലൈറ്റ് ഇല്ലായിരുന്നു.. അത് കൊണ്ട് കരിപ്പൂർ ടൂ ത്രിവാൻഡ്രും ഞാൻ വേറെ ടിക്കറ്റ് എടുത്തു മാർച്ച് 7 ഞാൻ ഇന്ത്യ വിടും 8നു മലേഷ്യയിൽ നിന്നും ചൈനയിലുള്ള ബീജിങ് എന്നാ എയർപോർട്ടിൽ ലാൻഡ് ചെയും …… ദുബൈയിൽ അഷ്റഫും ഫാത്തിമയും ഹണി മൂൺ ആഘോഷിച്ചു…. എല്ലാറ്റിനും ചുക്കാൻ പിടിച്ചത് ശഫാനയും…….. അങ്ങനെ സന്തോഷത്തോടെ ഇരകുമ്പോയാണ് എനിക്ക് ശഫാനയുടെ കരചിലോട് കൂടിയ ശബ്ദത്തോടെ ഫോൺ വന്നത്….. നബീസുമ്മ മരിച്ചെന്ന് എന്നോട് അവള് വളരെ വിഷമത്തോടെ പറഞ്ഞു…. ഞാൻ ഈ വിവരം കേൾക്കാം തെയ്യാറായി ഇരുന്നത് കൊണ്ട് എനിക്ക് ഉമ്മയെ ഓർത്ത് സന്തോഷം വന്നു…. സ്വന്തം മരണം നേരത്തേ അറിഞ്ഞ് അതിനെ സന്തോഷത്തോടെ… സ്വീകരിച്ച് മരിച്ച എത്ര പേര് ഉണ്ടാകും ഈ ഭൂമിയിൽ…. ഇനി ഉമ്മയെ കാണാൻ പറ്റില്ലലോ എന്ന വിഷമം മാത്രമേ എന്നെ വേദനിപ്പിച്ചുള്ളൂ…. ഞാൻ വേഗം തന്നെ അഷ്റഫിനെ വിളിച്ച് ഉമ്മയുടെ വസിയത്ത് അവനെ കേൾപ്പിച്ചു….. ഉമ്മയുടെ ആഗ്രഹപ്രകാരം അവൻ്റെ ഉപ്പയുടെ കബറിൻ്റെ എടുത്ത് തന്നെ അവരെയും മറമാടി…….

Leave a Reply

Your email address will not be published. Required fields are marked *