ഭാമയെന്ന ചേച്ചിയമ്മ [Ajitha]

Posted by

ഭാമയെന്ന ചേച്ചിയമ്മ

Bhamayenna Chechiyamma | Author : Ajitha


ഈ കഥ ചില കഥകൾ വായിച്ചപ്പോൾ കിട്ടിയ ആശയം ആണ്, ഈ കഥയിലെ നായികയുടെ പേര് ഭാമാ എന്നാണ് . പേര് കേൾക്കുമ്പോൾ ചെറുപ്പക്കാരിയാണെന്നു തെറ്റ് ധരിക്കേണ്ട. 42 വയസ്സുള്ള ഒരു സ്ത്രീ ആയിരുന്നു. ആയിരുന്നു എന്ന് എടുത്തുപറയണം, അത് വേറൊന്നും കൊണ്ടല്ല, തന്റെ ജോലിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് അവളെ അവളുടെ ഇല്ലത്തിൽ തിന്നും പടിയടച്ചു പിണ്ഡം വച്ചതു.

😊 സോറി ഭാമ ഇപ്പോൾ ഒരു dysp ആണ്. പോലിസ് ജോലിയോടുള്ള ഇഷ്ടം അവളുടെ അച്ഛന് ഇഷ്ടമല്ലായിരുന്നു. പോരാത്തതിന് പേരുകേട്ട ഇല്ലം ആയോണ്ട് പെൺകുട്ടികളെ ജോലിക്ക് വിടുന്നതും അയാൾക്കും കുടുംബത്തിനും ഇഷ്ടമല്ലായിരുന്നു അതുകൊണ്ട് മാത്രമാണ് അവളെ പുറത്താക്കിയത്. അവളുടെ കഴിവ് കൊണ്ട് മാത്രമാണ് അവൾ ഇപ്പോൾ ഈ ജോലിക്കിരിക്കുന്നത്. ഭാമയെ ഇപ്പോൾ കാണാൻ serial actress രേഖ രതീഷിനെ പോലിരിക്കും.

കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ. ഭാമ കല്യാണം കഴിച്ചിട്ടില്ല, പടിയടച്ചു പിണ്ഡം വച്ചവളെ കേട്ടൻ ആരുമില്ലെന്നു വേണം പറയാൻ, എല്ലാരോടും ശാന്ത സ്വഭാവമാണ്. എല്ലാരോടും മാന്യമായാണ് പെരുമാറുന്നത്. എന്നാലും ജോലിയിൽ അവൾ സ്ട്രിക്റ്റാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഭിഷണിയിൽ കാര്യങ്ങൾ നടത്തിയാൽ അവൾ പ്രതികരിക്കും. അതുകൊണ്ടെക്കെ തന്നെ അവൾക്കു സ്ഥലമാറ്റം കിട്ടുന്നത് ഒരു ശീലമായി മാറി. 40 വയസ്സ് കഴിഞ്ഞിട്ടും അവളുടെ സൗന്ദര്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.

ഒരു ദിവസം ഒരു സ്ത്രിയും 2 കുട്ടികളും കരഞ്ഞുകൊണ്ട് ഭാമയുടെ ഓഫിൽ വന്ന്. ഭാമ ഓഫീസിൽ വന്നു കയറിയതെ ഒള്ളൂ, പുറത്തു നിൽക്കുന്ന പോലീസ്സുകാരോട് അവർ സംസാരിക്കുന്നതു കേട്ടപ്പോൾ അവൾ അവരെ അകത്തേക്ക് വിളിപ്പിച്ചു. അവരെ കണ്ടാൽ അറിയാം അവരുടെ ദയനീയ അവസ്ഥ,

ഭാമ : എന്താ പ്രശനം.

സ്ത്രീ : മോളെ ഞാൻ കുറച്ചു പൈസ പലിശക്കെടുത്തു 2 വർഷമായി. ഞാൻ എന്റെ ഭർത്താവിന്റെ ചികിൽസക്കായിട്ടാണ് വാങ്ങിയത്. ഞാൻ കുറച്ചേ മുതലും കോടുക്കുന്നുണ്ടായിരുന്നു. മുഴുവൻ തുകയും പാലിശ്ശയും കൊടുത്തു തീർത്തതായിരുന്നു. എന്നിട്ടും അയാൾ പറയുന്നത് ഇനിയും 50000 രൂപ ബാക്കിയുണ്ടെന്നാണ്. ഞാൻ പലവീടുകളിലും എച്ചിൽ പാത്രം കഴുകിയാണ് എന്റെ മക്കളെയും കുടുംബവും നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *