മാൻപേട [കള്ളൻ]

Posted by

മാൻപേട

Maanpeda | Author : Kallan


 

ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ സമയം ആയി. സീറ്റ്ബെൽറ്റ് ഇടാനുള്ള അനൗൻസ്മെന്റ് കേട്ടു. സീറ്റ്ബെൽറ്റ് ഇട്ടുകൊണ്ട് ഒരു നിമിഷം ഞാൻ കണ്ണുകൾ അടച്ചു.

രണ്ടുവർഷത്തെ പ്രവാസ ജീവിതം കൊണ്ട് ഒരു കുഞ്ഞു വീട്, എന്റെ പൊന്നുവിനെ സ്വന്തമാക്കണം എന്നൊക്ക സ്വപ്നം കണ്ടാണ് ഇരുപത്തിഒന്നാം വയസിൽ പ്രവാസത്തിലേക്ക് ഇറങ്ങിയത്.

ഇപ്പോൾ വർഷം നാല് ആയി. അതെല്ലാം ഒരു പാഴ്സ്വപ്നം ആയി മാറി.

ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് തന്നെ കരുതിയില്ല. അത്രയ്ക്കും മനസ് മടുത്തു, ജീവിതം വെറുത്തുകഴിഞ്ഞു.

ഒരുപാട് നാൾ ആയിട്ട് വീട്ടുകാർ എന്റെ വരവും കാത്തിരിക്കുന്നു. അവർക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്നതിന് ഉപരി നാട്ടിൽ നിൽക്കാൻ താല്പര്യമില്ല.എല്ലാവരെയും കണ്ടശേഷം തിരിച്ചു പോകണം.

ഫ്ലൈറ്റ് ലാൻഡ് ചെയ്തിരിക്കുന്നു. നാല് വർഷത്തിന് ശേഷം നാട്ടിൽ എത്തി. നല്ല ടെൻഷൻ ഉണ്ട്. അപ്പോഴൊക്കെ മനസ്സിൽ ഉള്ള വേദനകൾ ഓർമിക്കുമ്പോൾ വല്ലാത്തൊരു ധൈര്യം കിട്ടും.

സമയം വൈകുന്നേരം 6 മണി ആയതേ ഒള്ളു. ഇപ്പോൾ വീട്ടിലേക്ക് പോയാൽ ശെരിയാകില്ല. വീട്ടിൽ ഫഗ്ഷന്റെ തിരക്കാവും. നാളെ ഉച്ച കഴിഞ്ഞു വീട്ടിൽ പോകുന്നതാണ് നല്ലത്. അപ്പോൾ ബന്ധുക്കൾ ഒക്കെ പോയി കഴിയും. അധികം ആൾക്കാരെ ഫേസ് ചെയ്യാൻ കഴിയുന്നില്ല.

ഒരു ടാക്സി വിളിച്ചു ഇന്ന് ഒരു രാത്രി ഏതെങ്കിലും ലോഡ്ജിൽ കൂടാം.

ഒരു ഓട്ടോ വരുന്നുണ്ട്

ഞാൻ :ചേട്ടാ.. നല്ല ഒരു റെസ്റ്റോറന്റിലേക്കു പോകുമോ

ഡ്രൈവർ : ശെരി

നല്ല വിശപ്പുണ്ട് ആദ്യം എന്തേലും ഒന്ന് കഴിച്ചിട്ട് ലോഡ്ജ് നോക്കാം. അത്യാവശ്യം നല്ലൊരു ഹോട്ടൽ ആണ്. ഫ്രീ വൈഫൈ ഉണ്ട്. അത് നന്നായി. ഇടയ്ക്ക് ഓൺലൈൻ ആയില്ലെങ്കിൽ വീട്ടുകാർക്ക് ഡൌട്ട് അടിക്കും.

ആഹാരം ഓർഡർ ചെയ്തു. കുറച്ചു സമയം എടുക്കും അപ്പോഴേക്കും സ്റ്റേ ചെയ്യാൻ നല്ല ഒരു ഹോട്ടൽ നോക്കാം…

എറണാകുളം സിറ്റിയിൽ തന്നെ കുഴമില്ലാത്ത ഒരു ഹോട്ടൽ കിട്ടി. അവിടെയും ഫ്രീ വൈഫൈ ഉണ്ട്. റേറ്റ് കുഴപ്പമില്ല ബുക്ക്‌ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *