നിശയുടെ ചിറകില്‍ തനിയെ [Smitha]

Posted by

സോഫിയാ വേണ്ട!

എന്‍റെ ഉള്ളില്‍ നിന്നും ആരൊ വിലക്കി.

“ഇവന്‍ എന്നാ ഒണ്ടാക്കാനാ ഇത്രേം വെളുപ്പിനെ വന്നെ!”

പെട്ടെന്ന് ഉച്ചത്തില്‍ സാമിന്‍റെ ശബ്ദം ഞാന്‍ കേട്ടു.

ഞാന്‍ എന്‍റെ സ്വപ്നം വിട്ട് പുറത്ത് വന്നു.

അത് കേട്ടയുടന്‍ ഞാന്‍ ജനാല അടച്ചു. രഞ്ജിത്തിനെ നോക്കുന്നത് സാം കണ്ടിട്ടുണ്ടാവുമോ? അതും എന്തൊരു തരം നോട്ടം? രാജശില്‍പ്പിയില്‍ ഭാനുപ്രിയപോലും മോഹന്‍ലാലിനെ അമ്മാതിരി നോട്ടം നോക്കി കാണില്ല. അതെങ്ങാനും സാം കണ്ടാല്‍പ്പിന്നെ തീര്‍ന്നു, എന്‍റെ ഈശോയെ!

ഭാഗ്യത്തിന് സാം കണ്ടില്ല. ഡൈനിങ്ങ്‌ ടേബിളിനടുത്ത് ഫോണ്‍ ചാര്‍ജ്ജ് ചെയാന്‍ വെച്ചിടത്തേക്ക് ആണ് സാം ഇപ്പോള്‍ പോകുന്നത്.

“ഇപ്പം ഒന്‍പതര ആയില്ലേ? അവന്‍ സാധാരണ പണിക്ക് വരുന്ന സമയമല്ലേ ഇത്? നേരത്തെ ഒന്നുമല്ലല്ലോ,”

ഞാന്‍ പറഞ്ഞു.

“എഹ്!”

സാം സ്വയം ശപിച്ച് എന്നെ നോക്കി.

“ഒന്‍പതരയൊ? എന്‍റെ ദൈവമേ! എന്തോരം ലേറ്റായി? നിനക്കൊന്ന് പറഞ്ഞാ എന്നാരുന്നു?”

“എന്നും പോകുന്ന സമയം ആകുന്നതേ ഉള്ളല്ലോ…അതുകൊണ്ട് പ്രത്യേകിച്ച് ഓര്‍മ്മിപ്പിച്ചില്ല….”

“അതല്ലടീ…”

സാം കാര്യമായെന്തോ പറയാനുള്ളത് പോലെ എന്നെ നോക്കി.

“വര്‍ക്കിങ്ങ് ഷെഡ്യൂള്‍ ഒക്കെ ആകെ അലങ്കോലമാ ഇപ്പൊ… ടൈം ഒക്കെ പഴയത് പോലെ അല്ല…”

ഞാന്‍ അര്‍ത്ഥഗര്‍ഭമായ ഭാവത്തോടെ അവനെ നോക്കി. എന്‍റെ നോട്ടത്തെ പുഞ്ചിരിയോടെ നേരിട്ട് അവന്‍ ഓഫീസ് റൂമിന് നേരെ തിരിഞ്ഞു.

അപ്പോള്‍ പറമ്പില്‍ നിന്നും കിളയ്ക്കുന്ന ശബ്ദം കേട്ട് ഞാന്‍ വീണ്ടും രഞ്ജിത്തിനെ ഓര്‍ത്തു. അവന്‍ കിളയ്ക്കുന്ന ഭാഗത്താണ് ഞാന്‍ കുറച്ച് പച്ചക്കറിത്തൈകള്‍ നട്ടതെന്നു ഞാന്‍ പെട്ടെന്ന് ഓര്‍മ്മിച്ചു.

“ആ ചെറുക്കന്‍ ഇനി അതെങ്ങാനും കിളച്ചു കളഞ്ഞോ ആവോ?”

പിറുപിറുത്തുകൊണ്ട് ഞാന്‍ വീണ്ടും ജനല്‍ തുറന്ന് പറമ്പിലേക്ക് നോക്കി. കഴിഞ്ഞ തവണ അവ നട്ടപ്പോള്‍ തൈകള്‍ക്ക് ചുറ്റും ഞാന്‍ കമ്പിവേലി കെട്ടിയിരുന്നു. അപ്പോഴാണ്‌ സാം പറഞ്ഞത്: “പറമ്പിന് ചുറ്റും വലിയ മതില്‍ ഉണ്ട്. പിന്നെ എന്നെത്തേനാ ചെടിയ്ക്ക് ചുറ്റും കമ്പി വേലി കെട്ടുന്നത്?”

അത്കൊണ്ട് ഇത്തവണ ഞാനതിന് മുതിര്‍ന്നില്ല. പശുവോ ആടോ ഒന്നും കയറി തൈകളൊന്നും നശിപ്പിക്കില്ല എന്ന് എനിക്കറിയാമായിരുന്നു.

പക്ഷെ രഞ്ജിത്ത് പണിക്ക് വരുമെന്നോ, പറമ്പ് കിളച്ചു വൃത്തിയാക്കുന്നതിനിടയില്‍ അവയൊക്കെ അറിയാതെ കിളച്ചു കളയാന്‍ സാധ്യതയുണ്ടെന്നും അന്ന് കരുതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *