സുകിയുടെ കഥ [വാത്സ്യായനൻ]

Posted by

“ങ്ഹാ, പത്തിൻ്റെ മോഡൽ എക്സാം ആയിരുന്നു.”

“അതെയോ, ഇയാളേതു ക്ലാസിലാ?”

“പ്ലസ് റ്റൂ — സയൻസ് ഗ്രൂപ്പ്. ഇയാളെന്നാ ചെയ്യുന്നെ, പഠിക്കുവാണോ?”

“അതെ. ഡിഗ്രി ഫസ്റ്റ് ഇയർ, കംപ്യൂട്ടർ സയൻസ്.”

“ഇന്ന് ക്ലാസില്ലേ?”

“ആനുവൽ ഡേയാ, പോകാൻ ഒരു മൂഡില്ലാരുന്നു.”

“അതു ശരി, മടിയനാണല്ലേ?”

“അത്യാവശ്യം!”

സംഭാഷണത്തിൽ മൗനത്തിൻ്റെ ഒരു ചെറിയ ഇടവേള കടന്നു വന്നു. കുറേ നാളുകളാായി എൻ്റെ മനസ്സിൽ കിടന്ന് വീർപ്പുമുട്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ആ ചോദ്യത്തിൻ്റെ വിഷയം അവൻ തന്നെ ആദ്യം ഇങ്ങോട്ടു പരാമർശിച്ച സ്ഥിതിക്ക് അതു ചോദിച്ചേക്കാം എന്ന് ഞാൻ കരുതി.

“അതേ … .” എങ്ങനെ തുടരണമെന്ന് അറിയാതെ ഞാൻ ഒന്നു കുഴങ്ങി.

“ഉം?”

“അന്ന് … എന്തിനാരുന്നു അങ്ങനെ കാണിച്ചെ?”

അവന് നാണം. അമ്പടാ! പബ്ലിൿ റോഡിൽ വെച്ച് അശ്ലീലം കാണിക്കാൻ നേരത്ത് ഇല്ലാതിരുന്ന സാധനം ഇപ്പോൾ എവിടുന്നു വന്നു? — ഞാൻ മനസ്സിൽ ഓർത്തു.

“അതൊരു ദുരന്തകഥയാ, കേൾക്കണോ?”

“ഒഫ് കോഴ്സ്, അങ്ങനത്തെ ഒരു ഔട്ട്കമിലേക്ക് എത്തിയ ദുരന്തം എന്നതാന്ന് ഒന്നറിയണമല്ലോ.”

“ശരി, പറയാം.” ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു. “അതായത്, എനിക്കൊരു ലൈനുണ്ടാരുന്നു. അവളുടെ പേര് മെഹ്റിൻ.”

“ആഹാ, എൻ്റേതു പോലത്തെ ഡിഫറൻ്റ് നെയിം ആണല്ലോ.”

“ങും.” താത്പര്യമില്ലാത്ത മട്ടിൽ ഒന്നു മൂളിയിട്ട് അവൻ കഥ തുടർന്നു. “ഞങ്ങടേന്നു പറഞ്ഞാൽ, പ്ലസ് വണ്ണിന് പഠിക്കുമ്പം തുടങ്ങിയ പ്രേമമാരുന്നേ — കോളജിലേക്ക് എത്തുന്ന വരെ നല്ല സ്ട്രോങ് ആയിട്ട് പൊയ്ക്കോണ്ടിരുന്നതാ.”

“എന്നിട്ട്?”

“ഇടക്കു വെച്ച് അവൾക്കെന്തോ ഒരു അകൽച്ച പോലെ എനിക്ക് തോന്നാൻ തുടങ്ങി. ചെറിയ ചെറിയ കള്ളത്തരങ്ങളൊക്കെ പറയുകേം, ഫോൺ വിളിച്ചാൽ ബിസി ആയിരിക്കുകേം, പിന്നെ തിരിച്ചു വിളിക്കാതിരിക്കുകേം അങ്ങനെയൊക്കെ.”

“ങും.”

“അതിൻ്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ ഉടക്കൊക്കെ ഉണ്ടായി, പിന്നെ പാച്ച്-അപ് ആയി, അങ്ങനെയിരിക്കുകാണ്. ഒരു ദിവസമുണ്ട്, ഇതേ പോലെ ഉച്ചക്ക് ഞങ്ങടെ ക്ലാസ് വിട്ടു. ഞാൻ വീട്ടിൽ വന്നിട്ട്, എൻ്റെയൊരു ലൈബ്രറി ബുക്ക് ഒന്നൊന്നര മാസമായിട്ട് ഡ്യൂ ആയി കിടക്കുകാരുന്നു, അത് റിട്ടേൺ ചെയ്യാൻ വേണ്ടീട്ട് പിന്നേം കോളജിലോട്ട് പോയി.”

Leave a Reply

Your email address will not be published. Required fields are marked *