മൈക്കിലൂടെ ജോയലിന്റെ പ്രസംഗം കേട്ടു തുടങ്ങി.
“ഡി…അവന്റെ സ്‌പീച് തുടങ്ങി…ഈ സമയത്തു എന്നെ അവിടെ കണ്ടില്ലേൽ അവൻ കിടന്നു ചാവും നിനക്കാറിയാലോ…”
“അവൻ ചാവണെങ്കിൽ ചാവട്ടെ…നിന്നെ എനിക്ക് പറയാനുള്ള കാര്യം പറയാതെ എങ്ങോട്ടും വിടുന്നില്ല…വാടാ തെണ്ടി…”
അവളോട് ഞാൻ ചോദിച്ചതും എന്നെ നോക്കി പെണ്ണ് കലിപ്പിച്ചു.
എന്നെ വലിച്ചു പി ജി യുടെ ഇപ്പോൾ ഉപയോഗിക്കാത്ത ക്ലാസ്സിലേക്ക് വലിച്ചു കയറ്റിക്കൊണ്ടു അങ്കിത പറയുമ്പോൾ ഞാൻ ആലോചിച്ചു,
വാതിലടച്ചു എന്നെ ഒരു മൂലയിൽ ഇരുത്തി അങ്കി നിന്നു കിതച്ചു.
വിയർത്തു പെണ്ണിന്റെ നെറ്റിയിലും കവിളിലും മൂക്കിന് തുമ്പിലും എല്ലാം ഒലിച്ചിട്ടുണ്ട്.
മാറിടം പൊങ്ങി താഴ്ന്നു നെഞ്ചിലേക്കും വിയർപ്പൊഴുകുന്നു. ഒന്നനങ്ങിയാൽ പെണ്ണ് വിയർക്കും അവളാണ് എന്നെയും വലിച്ചു ഒരു മാരത്തോൺ ഓടി ഇപ്പോൾ നിന്നു അണയ്ക്കുന്നത്.
“എന്നാടി വാതിലൊക്കെ കുറ്റിയിട്ടു എന്നെ വല്ല പീഡിപ്പിക്കാനും ഉള്ള പരിപാടിയാ…”
ഞാൻ ചുമ്മ അവളെ ഒന്നു ചൊറിഞ്ഞു.
“അതേടാ….അല്ലെങ്കിൽ നീ കൊണ്ടു നടക്കുന്ന നിന്റെ കന്യകാത്വം നീ വേറെ ആർക്കേലും കൊടുത്താലോ…നിന്നെ പീഡിപ്പിച്ചു നിന്റെ വെർജിനിറ്റി എടുക്കാൻ വന്നതാ…മിണ്ടാതെ ഞാൻ പറയുന്നത് കേൾക്കട ചള്ള് ചെക്കാ…”
സാരിയുടെ തുമ്പെടുത്തു അരയിൽ കുത്തി അവളെന്നെ നോക്കി.
“എന്നെ കാണാൻ എങ്ങനെ ഉണ്ട്… സാരി ഒക്കെ ഉടുത്തിട്ട് കൊള്ളാമോ…”
ഒന്നു നേരെയും ചരിഞ്ഞും കൈകുത്തിയും ഒക്കെ നിന്നിട്ട് അവൾ ചോദിച്ചു.
“സത്യം പറയാലോ ടാറും വീപ്പയ്ക്ക് തീ പിടിച്ച പോലെയുണ്ട്…”
പറഞ്ഞു കഴിഞ്ഞതും പെണ്ണിന്റെ മുഖം മാറി, നിറഞ്ഞു വന്ന കണ്ണ് എന്നിൽ നിന്ന് തിരിച്ചു പിടിച്ചു നിന്ന അവളെ കണ്ടതും എന്റെ നെഞ്ചു വിങ്ങിപ്പോയി.
ഒന്നു കളിയാക്കിയാൽ ഓടി വന്നു എന്റെ കൈ പിച്ചിയെടുക്കുന്ന അല്ലേൽ തോളിൽ കടിക്കുന്ന, അതുമല്ലേൽ എന്നെ തല്ലി തല്ലി അവസാനം കൈ വേദനിച്ചു കഴിയുമ്പോൾ എന്നോട് തന്നെ അവളുടെ കൈ തടവിതരാൻ പറയുന്ന പെണ്ണിന്റെ കണ്ണീർ കണ്ടപ്പോൾ ഞാനൊന്നു ഉലഞ്ഞു..
അവളെ പിടിച്ചു തിരിച്ചുനിർത്തി കണ്ണീരു തുടച്ചു കൊടുത്തു.
“നീ കഴിഞ്ഞ ഓണത്തിന് വന്നതോർമ്മയുണ്ടോടി തെണ്ടി, സെറ്റ് സാരിയൊക്കെ ഉടുത്തു പൂവൊക്കെ ചൂടി…അന്ന് നിന്നെ കണ്ടപ്പോൾ ഞാൻ എന്താ പറഞ്ഞേ….”