വളഞ്ഞ വഴികൾ 39 [Trollan]

Posted by

വളഞ്ഞ വഴികൾ 39

Valanja Vazhikal Part 39 | Author : Trollan | Previous Part


 

അവന്റെ ബോധം നഷ്ടം ആയി… അവൻ പലതും തോന്നുന്നത് പറയാൻ തുടങ്ങി..

ഞാൻ ജൂലിയെ നോക്കി.. അവൾ ഇപ്പൊ ശെരി ആകും എന്ന് പറഞ്ഞു…

ഒരു പത്തു മിനിറ്റ് കഴിഞ്ഞ്….

ഞാൻ വീണ്ടും ചെന്ന് അവന്റെ അടുത്ത് ചോദിച്ചു.

“എന്റെ ഫാമിലിയെ ഇല്ലാതെ ആക്കിയവർ ആരൊക്കെ…”

അവൻ എന്റെ നേരെ നോക്കി…

“അതിന് നീ ആരാ…?”

“അർജുൻ..”

“ഓ ശിവ യുടെ അനിയൻ…

ഒറ്റ രാത്രി കൊണ്ടു ഒരു കുടുംബത്തെ ഇല്ലാതെ ആക്കി ഞങ്ങൾ.”

“ആരൊക്കെ???”

“ക്രിസ്ടിന, ദീപക്…., ജോർജ് സാർ..”

“ക്രിസ്ടിന???”

“ജോർജ് സാർ ന്റെ ഒറ്റ ഒരു മോൾ.. സ്വന്തം ആയി ഒരു ഹോസ്പിറ്റൽ ഉണ്ട്.. ഒപ്പം വിദേശത്തു ഒരുപാട് കമ്പനികളിൽ ഷെയർ ഉണ്ട്.”

“ആരാടാ ഈ ജോർജ് സാർ..”

“വീട്ടിൽ ഇരുന്നു രാക്ഷ്ട്ടിയം നിയന്തിച്ചു കളിക്കുന്ന ഒരു ഒറ്റയാൻ.”

“ദീപക്?”

“അയാളുടെ ബാങ്കിൽ ആണ് ശിവ ജോലി ചെയ്തിരുന്നത്… അദ്ദേഹത്തിന് ഒരുപാട് ഫിനാൻസ് കേരളത്തിൽ ഉടനീളം ഉണ്ട്.. പല പേരുകളിൽ.”

“ഇവർ തമ്മിൽ എന്താണ് ബന്ധം?”

“ദീപക് ആണ് ക്രിസ്ടിന യെ വിവാഹം ചെയ്യാൻ പോകുന്നെ. അവർ ബിസിനസ് പാർട്ണർസ് ആണ് .”

“അപ്പൊ നീ?”

“ഞാൻ അവരുടെ കൂടെ നടക്കുന്നുള്ളു.”

അപ്പോഴേക്കും അവൻ മയങ്ങി.. അവനെ തട്ടി വിളിച്ചിട്ടും അനങ്ങി ഇല്ലാ.

“ക്രിസ്ടിന, ദീപക്.. ജോർജ്..”

അപ്പൊ തന്നെ ജൂലി

“ഈ ക്രിസ്ടിന യെ അറിയുന്ന ഒരാൾ ഇപ്പൊ ഉണ്ടെന്നു തോന്നുന്നു.. കാരണം ആ ഹോസ്പിറ്റൽ ന്ന് വന്ന ഒരു ഡോക്ടർ നമ്മുടെ ഹോസ്പിറ്റൽ സർജൻ ആയി ഉണ്ട്.”

“ഉം.”

പിന്നെ ഞങ്ങൾ അവിടെ നിന്നില്ല താഴേക്കു ഇറങ്ങി…

പുറകിൽ ആരും വരുന്നില്ല എന്നാ അറിഞ്ഞ ജൂലി.

അപ്പൊ തന്നെ എന്റെ കൈ പിടിച്ചു നിർത്തിട്ട്.

Leave a Reply

Your email address will not be published. Required fields are marked *