കോബ്രാഹില്‍സിലെ നിധി 28 [Smitha]

Posted by

കോബ്രാ ഹില്‍സിലെ നിധി 28

CoBra Hillsile Nidhi Part 28 | Author :  SmiTha   click here for all parts

താന്‍ അകപ്പെട്ടിരിക്കുന്ന അപകടത്തിന്‍റെ മുഴുവന്‍ ചിത്രവും നരിമറ്റം മാത്തച്ചനു മനസ്സിലായി.
വിമല്‍ തന്നെ കൊന്നുകളയുമെന്നാണ് പറഞ്ഞത്.
അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകളില്‍ കത്തിനിന്ന ക്രൂരതയുടെ തീച്ചൂട് ആ തണുപ്പിലും അയാള്‍ ഓര്‍ത്തു.
വിമലിന്റെ മുമ്പില്‍ വെച്ചാണ് താന്‍ അവന്‍റെ ജ്യേഷ്ഠനെ വെടിവെച്ച് കൊന്നത്.
അവന്‍ ആദ്യമായി കൊലപാതകിയാവുന്നത് തന്‍റെ സാന്നിധ്യത്തിലാണ്.
കൊലപാതകിയുടെ മുമ്പില്‍ പിതാവോ സഹോദരനോ ഇല്ല.
ശത്രു മാത്രമേയുള്ളൂ.
ഇപ്പോള്‍ താനാണ് അവന്‍റെ ശത്രു.
താന്‍ അവന്‍റെ പിതാവ് ആണെന്നൊന്നും അവന്‍ ചിന്തിക്കില്ല.
അല്ലെങ്കില്‍ താന്‍ തന്നെയാണോ അവന്‍റെ പിതാവ്?
രാജശേഖര വര്‍മ്മയെ വഞ്ചിച്ച് വിവാഹം കഴിച്ചവളാണ് ലളിത.
അതിന് ശേഷം എത്രയോ പുരുഷന്മാരുടെ പേരുകളുമായി ബന്ധപ്പെടുത്തി അവളുടെ പല കഥകളും താന്‍ തന്നെ കേട്ടിരിക്കുന്നു.
പക്ഷെ അവയൊക്കെ അവളോടുള്ള ഭ്രാന്തമായ പ്രണയം ഉള്ളില്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് താന്‍ ആ കഥകളെയെല്ലാം അവിശ്വസിക്കുകയായിരുന്നു.
പിറ്റേ ദിവസം ഉച്ചക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ നരിമറ്റം മാത്തച്ചന് ഒരു ടെലിഫോണ്‍ കോള്‍ ഉണ്ടായിരുന്നു.
അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ജയകൃഷ്ണന്റെ ശബ്ദം മറുതലക്കല്‍ കേട്ടു.
“ജയകൃഷ്ണനോ?”
അയാള്‍ പരിഭ്രാന്തിയോടെ ചുറ്റും നോക്കി.
“നീ…നീയെന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്..ഇങ്ങോട്ട് വിളിച്ചേ?”
“രാഹുകാലം നോക്കി വിളിക്കാനൊന്നും എനിക്ക് സൌകര്യപ്പെടില്ല,”
ജയകൃഷ്ണന്റെ പരുക്കന്‍ സ്വരം അയാള്‍ കേട്ടു.
“തനിക്ക് തൂക്ക് കയറ് വേണ്ടാ എങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്ക്!”
“തൂക്ക് കയറോ?”
അയാളുടെ ശബ്ദത്തില്‍ ഭീതി നിറഞ്ഞു.
“നീയെന്തായീ പറയുന്നെ?”
“കൂള്‍ ഡൌണ്‍ എന്ന്‍ എനിക്ക് പറയണന്നുണ്ട്. പക്ഷെ കാര്യം കൂള്‍ അല്ല,”
അവന്‍ പറഞ്ഞു.
“തന്‍റെ അതി ബുദ്ധിമാനായ മകന്‍ വിമല്‍ മാത്യു എന്ന മന്ദബുദ്ധി ഇന്ന്‍ ദിവ്യേടെ കാറില്‍ ബോംബ്‌ വെച്ചു,”
“എന്നിട്ട്?”
ചുറ്റുപാടും നോക്കി അയാള്‍ ചോദിച്ചു.
“സംഗതി നടന്നോ?”

Leave a Reply

Your email address will not be published. Required fields are marked *