ഒരു ചെറിയ തുടക്കം 1 [ദീപക്]

Posted by

ഡി അവിടെ ഒരുത്തൻ ഇരിപ്പുണ്ട് കൊല്ലാഡീ അവനെ, മറ്റവനേം കൊല്ലണം, ദേ അപ്പുറത്ത് ഒരുത്തൻ, ഹാളിൽ വന്നപ്പോ അഞ്ചു നല്ല തകൃതിയായി ആളെകൊന്നോണ്ടിരിക്കേണ്.. ഇവളെയൊക്കെ കെട്ടുന്നവന്റെ കാര്യം ഓർത്ത് ഞാൻ ഒന്ന് നെടുവീർപ്പിട്ടു,

നേരെ റൂമിൽ പോയി ഫ്രഷ് ആയി ഫുഡ് കഴിക്കാനായി ഞാൻ ഡയ്‌നിങ്ങിൽ വന്നിരുന്നു, അഞ്ജുവിന്റെ കൊലവെറി അപ്പോഴും നടക്കുവാ,,

ഞാൻ :- മോളെ ഇനി ഫുഡ് വല്ലോം കഴിച്ചിട്ട് നമുക് ബാക്കിയുള്ളവരെ കൊന്നാ പോരെ???. അതുവരെയെങ്കിലും ആ പാവങ്ങൾ ജീവിച്ചോട്ടെ മോളെ….

അഞ്ചു :- ഓഹ് ന്റെ പൊന്ന് അച്ഛാ, ഇനി 2 പേര് മാത്രേ ഉള്ളു,, ഇപ്പൊ തീർത്തിട്ട് വരാം..

എടീ പൊട്ടിക്കേടി അവന്റെ തലയിൽ… അഞ്ചു ചീറിക്കൊണ്ട് പറഞ്ഞു…

എനിക്കെന്തോ അതൊക്കെ കണ്ടിട്ട് പേടിയായി,, ഇവളെ ഇങ്ങിനെ വിട്ടാൽ ചിലപ്പോ ഞങ്ങൾക് ഇവളെ നഷ്ടപ്പെട്ടേക്കാം, എന്നുവെച്ച ദേഷ്യപ്പെട്ട് പറഞ്ഞാ അവൾ ഒന്നും അനുസരിക്കില്ലന്ന് അറിയാം, അപ്പൊ, നല്ല മരിയാദയ്ക് വേണം പറഞ്ഞു പിന്തിരിപ്പിക്കാൻ,, അപ്പോഴേക്കും സീത ഫുഡ് ഒക്കെ എടുത്ത് വെക്കാനായി വന്നു, ആദ്യം പ്ലേറ്റ് കൊണ്ടുവന്ന് വെച്ചിട്ട് എന്നെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചു അവളുടെ നെയ്‌കോതവും കുലുക്കി വീണ്ടും കിച്ചണിലേക് പോയി. അഞ്ജു….. ഇതൊക്കെ ഒന്ന് കൊണ്ടുപോയി വെച്ചേ, കിച്ചണിൽ നിന്ന് സീതയുടെ ശബ്ദം. ഏത് അഞ്ചു,, എവിടത്തെ അഞ്ചു, ആളെ കൊല്ലാൻ നടക്കുന്ന ഇവളോടാണോ പാത്രം എടുത്ത് വെക്കാൻ പറയുന്നേ,,, ബെസ്ററ്..

അഞ്ജു ഡി അഞ്ജു,, നിന്നോടല്ലേ കിച്ചണിലേക് പോവാൻ ‘അമ്മ പറയുന്നേ,,

അഞ്ചു :- ഏ.. എന്താ

സീത : എടി ഇങ്ങോട്ട് വാടി, ഇല്ലേൽ നിന്റെ ഫോൺ ഇപ്പൊ ഞാൻ 4 ആക്കും,

കുറച്ചു ദേഷ്യത്തിലാ അവൾ പറഞ്ഞത്,,

അത് കേട്ടതും, തിര നിറച്ച തോക്കിന്റെ വെടിയുണ്ടകളേക്കാൾ സ്പീഡിലായിരുന്നു അഞ്ചുവിന്റെ കിച്ചണിലേക്കുള്ള ഓട്ടം,,, ന്താ അമ്മാ ഞാൻ കൊണ്ടുവെക്കേണ്ടേ,,,, ഒരു വളിച്ച ചിരിയും പാസ് ആക്കി സീതയോട് അവൾ ചോദിച്ചു,,, അതിനുള്ള ഉത്തരമെന്നോണം കലിപ്പ് നോട്ടമായിരുന്നു സീത കൊടുത്തത്.

അങ്ങിനെ എല്ലാ ഐറ്റംസും ടേബിളിൽ എത്തി ഞങ്ങൾ ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ അഞ്ജുവിന്റെ കൊലവെറിയെ കുറിച്ചു ഞാൻ സീതയോടായ് പറഞ്ഞു, അവളും അത് കാര്യമായിത്തന്നെയാണ് എന്നോടും സംസാരിച്ചത്, മൊബൈൽ ഉപയോഗം ഒന്ന് കുറക്കണം എന്നാലേ ശെരിയാവു, ഇതേ പറ്റി അഞ്ജുവിനോട് കാര്യമായിട്ട് തന്നെ ഒരു ദിവസ്സം അവളോട് സംസാരിക്കണം എന്നു ഞങ്ങൾ തീരുമാനിച്ചു. എല്ലാം കേട്ട് അവളും ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ട്, ആ കഴിപ്പ് കണ്ടാലേ അറിയാം, ഇപ്പൊ ചിന്ത മുഴുവൻ അവളുടെ കൈയിൽ നിന്നും നേരെത്തെ രക്ഷപ്പെട്ടുപോയ ആ ടാർഗെറ്റിനെ ഓർത്താണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *