ഒരു ചെറിയ തുടക്കം 1 [ദീപക്]

Posted by

ഒരു ചെറിയ തുടക്കം 1

Oru Cheriya Thudakkam Part 1 | Author : Deepak


മോനെ പോയിട്ട് വിളിക്കാൻ മറക്കരുത് ( ‘അമ്മ നിറകണ്ണുകളോടെ ആയിരുന്നു അത് പറഞ്ഞത് ) അച്ഛന്റെ കാര്യവും മറിച്ചല്ലായിരുന്നു,

അച്ഛൻ :- മോനെ.. സൂക്ഷിക്കണം കേട്ടോ, പുതിയ രാജ്യം , പരിചയമില്ലാത്ത ആൾക്കാർ, അറിയാത്ത ഭാഷ. അവിടെ എത്തിയ ഉടനെ തന്നെ ജാസിമിനെ വിളിക്കണം.

ഞാൻ :- ശെരി അച്ഛാ.

അമ്മ :- അവനു എന്റെ മോനെ ഒന്ന് വിളിക്കാൻ വന്നൂടെ ഐര്പോര്ട്ടിലേക്ക്?

അച്ഛൻ :- അവൻ ഉണ്ടാവില്ല, അവൻ സ്‌പോൺസറുടെ കൂടെ എവിടെയോ പോകണം എന്നാ വിളിച്ചു പറഞ്ഞത്,, ഒരു സുഹൃത്തിനെ ഏർപ്പാടാക്കിട്ടുണ്ട്,

അമ്മ:- ഹമ്…

ഏട്ടൻ തിരിച്ചു വരുമ്പോൾ എനിക്ക് കുറെ ഡ്രെസ്സും ചോക്ലേറ്റ് ഉം മിട്ടായിഉം ഒക്കെ കൊണ്ടുവരനെ. അമ്മയുടെ തോളിൽ കയ്യും ഇട്ട് ഒരു ഇളം ചിരി പാസ് ആക്കിയായിരുന്നു എന്റെ അനിയത്തി മാളു പറഞ്ഞത്,

‘അമ്മ: ഡി , അവൻ ആദ്യം ഒന്ന് അവിടെ എത്തട്ടെ മാളു. എന്നിട്ട് പോരെ.

മാളു ഒന്നും പറയാൻ നിന്നില്ല .

അച്ഛൻ : മോനെ,,

ഞാൻ : എന്താ അച്ഛാ,

അച്ഛൻ : കഴിഞ്ഞ കാര്യങ്ങൾ മനസ്സിൽ ഒന്നും വെക്കരുത്, എല്ലാം അവസാനിച്ചു, ഇനി നീ നിന്റെ പുതിയ ഒരു ലൈഫിലേക്കുള്ള യാത്രയാണ്, അവിടെ ചെന്നാൽ ജോലിയിൽ നന്നായി ശ്രദ്ധിക്കണം, ആരെകൊണ്ടും ഒന്നും പറയിപ്പിക്കരുത് ,

അത് കേട്ടപ്പോൾ എന്തോ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു,

‘അമ്മ : മോനെ, നീ വിഷമിക്കരുത്, എല്ലാത്തിനും ഞങ്ങൾ ഉണ്ട് മോന്റെ കൂടെ , എപ്പോഴും അമ്മയുടെ പ്രാർത്ഥന കൂടെ ഉണ്ടാകും, എന്റെ മോന് നല്ലതേ വരൂ.

എല്ലാവരോടും യാത്ര പറഞ്ഞു അയൽവാസിയായ ഫിറോസിക്കാടെ ഇന്നോവ കാറിൽ എയർപോർട്ട് ലക്ഷ്യമാക്കി എസിയുടെ തണുപ്പിൽ ഞാൻ സീറ്റിൽ ചാരിക്കിടന്ന് അല്പം മയങ്ങാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *