ഒരു ദിവസം എന്തോ തയ്കാൻ കൊടുത്ത ഡ്രസ്സ് വാങ്ങിക്കാൻ ഷഹല ചന്ദ്രേച്ചിയുടെ വീട്ടിലേക്കു പുറപ്പെടുകയായിരുന്നു, സ്കൂട്ടിയുമായി പുറപ്പെടുന്ന ഷഹലയോടു എന്നും പറയാറുള്ള കാര്യം കദീജ ബീവി ഇന്നും ഓർമപ്പെടുത്തി “മോളെ ആ റെയിൽവേ ഗേറ്റ് കടക്കുമ്പോ ശ്രദ്ധിക്കണേ” ഷഹലക്ക് മനസ്സിൽ ചിരി പൊട്ടി, എന്നും ചന്ദ്രേച്ചിയുടെ അടുത്തേക് പോകുമ്പോൾ ഉമ്മ ഇത് പറയും, അവിടെ തീവണ്ടി ക്രോസ്സ് ചെയ്യുമ്പോൾ ഗേറ്റ് അടക്കും , ആർക്കും അതിലൂടെ പോവാൻ സാധിക്കില്ല എന്നാലും ഈ കാര്യം വീണ്ടും വീണ്ടും ഓര്മപ്പെടുത്തുക എന്നുള്ളത് കദീജ ബീവിയുടെ ഒരു ശീലമാണ്, ഉള്ളിൽ വന്ന ചിരി പുറത്തു കാണിക്കാതെ “ആ ഉമ്മ , ഞാൻ ശ്രദ്ധിച്ചോളാം” എന്ന് പറഞ്ഞു കൊണ്ട് ഷഹല വണ്ടിയുമായി പുറപ്പെട്ടു, അതോടൊപ്പം പാവം ഉമ്മ എന്ന് അവൾ മനസ്സിൽ പറയുകയും ചെയ്തു .
ചന്ദ്രേച്ചിയുടെ വീട്ടിൽ എത്തിയ ഷഹല കാണുന്നത് , വരാന്തയിലിരുന്നു ആരുടെയോ തുണി തൈക്കുന്നതിനൊപ്പം തന്റെ മുമ്പിൽ പെട്ടുപോയ ഏതോ ഒരു കസ്റ്റമറെ അവിടെ പിടിച്ചിരുത്തി അവളുടെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യങ്ങൾ അവളിൽ നിന്നും സമർത്ഥമായി ചൂയ്തെടുക്കുന്ന ചന്ദ്രേച്ചിയുടെ സ്ഥിരം പ്രഹസനമായിരുന്നു.
താൻ അങ്ങോട്ടു കയറി ചെന്നപ്പോൾ, പുതിയൊരു ഇരയെ കിട്ടിയ സന്തോഷം ചന്ദ്രേച്ചിയുടെ മുഖത്തു ശരിക്കും വ്യക്തമായിരുന്നു, നേര് പറഞ്ഞാൽ ഞാൻ ചന്ദ്രേച്ചി പറഞ്ഞതിനെക്കാളും ഒരു മണിക്കൂർ കഴിഞ്ഞാണ് അങ്ങോട്ടു ചെന്നത്, കാരണം പറഞ്ഞ സമയത്തു ചെന്നാലും നമ്മളെ അവിടെ പിടിച്ചിരുത്തി ഒരു മണിക്കൂറെങ്കിലും കത്തി വെക്കുക എന്നുള്ളത് ചന്ദ്രേച്ചിയുടെ ഒരു വൃത്തികെട്ട സ്വഭാവമാണ്.
പെട്ടെന്ന് ഒരു പുരുഷ ശബ്ദം പുറകീന് കേട്ടു , “എന്താ ചന്ദ്രികേ , പണി കൂടുതലാണോ ? ഞാൻ വന്നു കുറച്ചു അടിച്ചു തരട്ടെ ? ആളെ മനസ്സിലാക്കാൻ എനിക്ക് തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല , കാരണം ഈ സമയത്തു എപ്പോ വന്നാലും തെങ്ങു കയറ്റക്കാരൻ നാരായണൻ ചേട്ടൻറെ ഇങ്ങനെയുള്ള കമന്റ്സ് പതിവാണ് , പോയി നിന്റെ അമ്മക്ക് അടിച്ചു കൊടുക്കട എന്ന ചന്ദ്രേച്ചിയുടെ മറുപടി കേട്ടപ്പോൾ , ഓഹ് ആശ്വാസമായി , ഇന്നത്തേക്കുള്ളതായി എന്ന് നാരായണൻ ചേട്ടൻ പറഞ്ഞു, ഞാൻ കഷ്ടപ്പെട്ട് ചിരിയടക്കി തിരിഞ്ഞു നാരായണൻ ചേട്ടൻറെ മുഖത്തേക്കു നോക്കി, ഓഹ് കുഞ്ഞു ഇവിടെ ഉണ്ടായിരുന്നോ ? എന്ന് പറഞ്ഞു കൊണ്ട് നരായണൻ ഒരു ചമ്മിയ ചിരിയും ചിരിച്ചു പെട്ടെന്ന് സൈക്കിളും ചവിട്ടി അവിടുന്ന് പോയി.