ഞാൻ എൻറെ കഷ്ടപ്പാടിനെ കുറിച്ച് കൂടുതൽ തള്ളാതെ, നമുക്ക് കഥയിലേക്ക് കടക്കാം , ഷഹല ബാക്കി കാര്യങ്ങൾ പറഞ്ഞു തുടങ്ങട്ടെ!
ഷഹല എന്ന ഹൂറി 3
ഷഹലയുടെ മനസ്സിൽ ഇപ്പോൾ ഒറ്റ ചിന്തയെ ഉള്ളൂ , എങ്ങനെയെങ്കിലും നിഷ വരുന്നതിനു മുമ്പ് അവൾ തയ്പ്പിക്കാൻ തന്ന ബ്ലൗസിന്റെ ഹുക്കുകൾ പിടിപ്പിച്ചു തീർക്കണം,നാലുമണിക്ക് മുമ്പ് എത്തുമെന്നാണ് അവൾ പറഞ്ഞത്, ഇപ്പൊ തന്നെ നാലു മണി കഴിഞ്ഞു , ഇനി ആ പണ്ടാരം ഏതു സമയത്തും കയറി വരും. കസ്റ്റമേഴ്സിന്റെ വായിൽ നിന്നും തെറി കേൾക്കാനുള്ള തൊലിക്കട്ടി ചന്ദ്രേച്ചിയെപ്പോലെ ഷെഹ്ലക്കില്ല , അതിലുപരി ഇപ്പോൾ ഈ സ്ഥാപനത്തിന്റെ വളർച്ച ചന്ദ്രേച്ചിയെക്കാളും ഷഹലക്കാണ് ആവശ്യം, കാരണം ഷെഹ്ലക്ക് ഇപ്പോൾ ഒരുപാടു കാശിന്റെ ആവശ്യമുണ്ട്,അപ്പോൾ നല്ല സർവീസ് കൊടുത്താലേ കസ്റ്റമേഴ്സ് വേറെ എങ്ങും പോവാതെ നമ്മളുടെ അടുത്തേക്കു തന്നെ തിരിച്ചു വരൂ.
ആദ്യത്തെ രണ്ടു കുട്ടികളുടെയും പ്രസവം നടന്നത് വലിയ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയിരുന്നു , അത്ര വലുതല്ലെങ്കിലും തന്റെ വയറ്റിൽ ഇപ്പോൾ വളരുന്ന കുഞ് ഒരു ഗവൺമെൻറ് ഹോസ്പിറ്റലിൽ ജനിക്കാൻ പാടില്ല എന്ന് ഷഹലക്ക് നിർബന്ധമുണ്ട്, താൻ ചെയ്ത തെറ്റിന് തന്റെ കുഞ് ഒരു ബുദ്ധിമുട്ടും അനുഭവിക്കരുത് , പിന്നെ ചെറുതാണെകിലും സ്വന്തമായി ഒരു വീട് എന്ന സ്വപ്നം, അതുപോലെ ഇപ്പോഴുള്ള തയ്യൽ കടയുടെ അടുത്ത് പൂട്ടിക്കിടക്കുന്ന കട വാടകയ്‌ക്കെടുത്തു എന്തെങ്കിലും ചെറിയ കച്ചവടമോ, ഡ്രൈവിംഗ് സ്കൂളോ അതുമല്ലെങ്കിൽ ഒരു ചെറിയ ട്യൂഷൻ സെന്റർ എങ്കിലും തുടങ്ങണം , അല്ലാതെ തന്റെ ഇപ്പോഴത്തെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാൻ സാധിക്കില്ല .
എടീ ഷഹലാ.. നീ ചായ കുടിക്കാൻ വരുന്നില്ലേ? എന്ന ചന്ദ്രേചിയുടെ ഉറക്കെയുള്ള ചോദ്യത്തിന് ആ ഇപ്പൊ വരാം എന്ന് മറുപടി കൊടുത്തു കൊണ്ട് ഷഹല തൻ്റെ ജോലി അതിവേഗം തുടർന്നു , ഭാഗ്യം! നിഷ എത്തുന്നതിനു മുമ്പ് തന്നെ പണി കഴിഞ്ഞു ബ്ലൗസ് പേക്ക് ചെയ്തു വെച്ചു, അതിന്റെ സന്തോഷം നിഷയുടെ മുഖത്തു കണ്ടപ്പോൾ ഷഹലക്കും ആശ്വാസം തോന്നി.