ഉച്ചയ്ക്കുള്ള ഇന്റർവെൽ കഴിഞ്ഞ് രണ്ടുമിനിറ്റ് വൈകിയാണ് ഞാൻ ക്ലാസ്സിലേക്ക് പോയത് , പടികൾ കയറി മുകളിലേക്ക് പോകുമ്പോളാണ് എതിരെ വന്ന ഒരാളുമായി കൂട്ടിമുട്ടിയത്.
ക്ലാസ്സിലേക്ക് പോകാനുള്ള തിരക്കാൽ ചുറ്റുമുള്ളതൊന്നും നോക്കാതെയാണ് ഞാൻ ഓടിയത്, കൂട്ടിയിടിച്ചു വീണു നെറ്റിയും തിരുമ്മിക്കൊണ്ടിരുന്നപ്പോഴാ ഞാനങ്ങോട്ടു നോക്കുന്നത് തന്നെ, ഒരു പെണ്ണ് നെറ്റിയിൽ കൈയുംവച്ചോണ്ട് താഴേ ഇരിക്കുന്നു, നല്ല കറുകറുത്ത നീളൻ മുടി പോണിസ്റ്റൈലിൽ കെട്ടിവച്ചേക്കുന്നു, കരിയെഴുതിയ കണ്ണുകൾ ചിമ്മിയടഞ്ഞുകൊണ്ടിരുന്നു നല്ല വെളുത്തതല്ലാത്ത ഒരു നിറമുള്ള പെണ്ണ്, നെറ്റിയും തിരുമ്മി ഞാൻ എഴുന്നേറ്റ് അവളുടെ നേർക്ക് കൈ നീട്ടി അവളെന്റെ കൈയും പിടിച്ചെഴുന്നേറ്റു.
“എങ്ങോട്ട് നോക്കിയാടി നടക്കുന്നെ, ആള് വരുന്നത് കണ്ടുകൂടെ നിനക്ക് “.
അത്രേം നേരം അവളേം നോക്കി നിന്ന ഞാൻ നെറ്റിയും തിരുമ്മിക്കൊണ്ട് പറഞ്ഞു.
” ആഹാ ഓടിവന്നെന്നേം ഇടിച്ചിട്ടിട്ട് ഇപ്പൊ പഴി എന്റെ നേർക്കായോ, ഡോ താനല്ലേ ഓടിക്കേറി എന്നെ വന്നടിച്ചിട്ടേ”.
അവളും എന്റെ നേർക്ക് നോക്കികൊണ്ട് ചീറി. അപ്പൊ എനിക്ക് വന്ന ദേഷ്യമുണ്ടല്ലോ എന്റെ ദേഷ്യം എന്റെ തനി സ്വഭാവം പുറതുവന്നു
” ഡി പുന്നാരമോളെ നീ ഇനിം കിടന്ന് കോണച്ചാൽ നിന്റെ മോന്ത ഞാൻ ഇടിച്ചു പൊളിക്കും പെണ്ണാണെന്ന് പോലും ഞാൻ നോക്കൂല്ല പറഞ്ഞത് കേട്ടാടി പു,പു ”
അതും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് കേറി……
ക്ലാസ്സിൽ കയറി അല്പസമയം കഴിഞ്ഞപ്പോഴാണ് ഞാൻ ചെയ്തത് വളരെ മോശം കാര്യമാണെന്ന് മനസ്സിലായത്, അവളെ ഇടിച്ചിട്ടത് ഞാൻ
സോറി പറയേണ്ടതിനുപകരമോ ഞാനാണെൽ അവളെ തെറിയും വിളിച്ചു, ഞാൻ അങ്ങനെ പറഞ്ഞതിൽ വളരെ കുറ്റബോധം എനിക്ക് തോന്നി, എങ്ങനെയെങ്കിലും “അവളെ കണ്ട് സോറി പറയണം “. ഞാൻ മനസ്സിലുറപ്പിച്ചു. പക്ഷെ എങ്ങനെപറയും? അതിനവൾ എങ്ങനെ പ്രതികരിക്കും എന്നാ കാര്യത്തിൽ ടെൻഷൻ ഉണ്ടായിരുന്നു, ഉച്ചകഴിഞ്ഞുള്ള പീരീഡിൽ അവളെന്റെ ക്ലാസ്സിൽ കയറിവന്നപ്പോഴാണ് മനസ്സിലായെ, ക്ലാസ്സിൽ തന്നെ പഠിക്കുന്ന കൊച്ചാണെന്ന് അറിഞ്ഞപ്പോഴേ തന്നെ എന്റെ പകുതി ടെൻഷൻ അങ്ങ് പോയി, പക്ഷെയെങ്ങനെ അവളേൽ പോയ് സംസാരിക്കും എന്നറിയില്ലായിരുന്നു,
വൈകുന്നേരം സ്കൂൾ വിട്ട് എല്ലാവരും വീട്ടിലേക്ക് പോകാനായി ബാഗും മറ്റുമെടുത്തു പോകാനിറങ്ങിയ നേരം , നേരത്തെ ക്ലാസ്സിന്ന് ചാടിയ ഞാൻ അവളേം കാത്ത് ഞങ്ങളുടെ ക്ലാസ്സ് ബിൽഡിങ്ങിന്റെ മെയിൻ എൻട്രൻസിൽ നിന്നു, കുറച്ചുപിള്ളേരൊക്കെ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് അവക്ക് ഞാൻ കണ്ടത്, അല്ല അവളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്, ഉച്ചക്ക് അഴിച്ചിട്ടിരുന്ന മുടി ഇപ്പോഴവൽ പിന്നികെട്ടി വച്ചേക്കുന്നു, ബാഗും തൂക്കി അലസമായി നടന്നുവരുന്ന അവൾ എന്നെ കണ്ടതുകൊണ്ടാകണം പെട്ടന്നവിടെ സഡൻബ്രേക്കിട്ട പോലെയങ് നിന്നു. ഇവനെന്താ ഇവിടെ നിക്കുന്നെന്ന് അവള് മനസ്സിൽ ചിന്തിച്ചിരിക്കാം. പിന്നെന്തൊക്കെയോ ആലോചിച്ചവൾ പതിയെ എന്റെ മുന്നിൽകൂടി നടന്നടുത്തു, അവളെ വഴിതടഞ്ഞുനിർത്തിയ ഞാൻ വാക്കുകൾ വരാതെ നിന്നുവിക്കി.