വശീകരണ മന്ത്രം 16 [ചാണക്യൻ]

Posted by

വശീകരണ മന്ത്രം 16

Vasheekarana Manthram Part 16 | Author : Chankyan | Previous Part


(കഥ ഇതുവരെ)

ശിവപ്രിയ കലിപ്പോടെ പറഞ്ഞു.

എന്റെ പൊന്നു ശിവ ഞാനിപ്പോ മുത്തശ്ശൻറെ കൂടെ സ്റ്റേഷനിൽ നിന്നും വരുന്ന വഴിയാ….. ഞാനെങ്ങനാടി ജിത്തൂവേട്ടന്റെ കൂടെ fight ചെയ്‌തെന്ന് നീ പറയുന്നത്… നിനക്കെന്ന വട്ടായോ പെണ്ണെ

അനന്തു ശിവയുടെ തലയിൽ കൊട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി.

ശിവപ്രിയ അനന്തുവിന്റെ പോക്ക് മൂക്കത്ത് വിരൽ വച്ചു കാണുകയായിരുന്നു.

അപ്പോഴും അനന്തുവിന്റെ ചിന്ത ഇതായിരുന്നു.

ഞാൻ ജിത്തുവേട്ടനോട് fight കൂടി പോലും….. പെണ്ണിന് പ്രാന്തായ മട്ടുണ്ട്

അനന്തു മിണ്ടാതെ നേരെ മുറിയിലേക്ക് പോയി.

അല്പം മുന്നേ സംഭവിച്ചത് ഒന്നും തന്നെ അനന്തുവിന് ഓർമയുണ്ടായിരുന്നില്ല.

—————————————————-

മുഖത്തേക്ക് ശക്തിയിൽ വെള്ളം പതിച്ചപ്പോഴാണ് ബഷീറിക്ക ഉറക്കം വിട്ടുണരുന്നത്.

കിടന്ന കിടപ്പിലെ ബഷീറിക്ക മുകളിലേക്ക് നോക്കി.

ഭാര്യ ആമിന കയ്യിലൊരു മോന്തയുമായി ബഷീറിക്കയുടെ തലക്കൽ നിൽക്കുന്നു.

നിങ്ങക്കെന്താ ഇക്ക പ്രാന്തായോ? ഈ വെറും മണ്ണിൽ കിടന്നാണോ നിങ്ങളുറങ്ങിയെ

ആമിന പരാതിപ്പെട്ടു.

പടച്ചോനെ

ബഷീറിക്ക പയ്യെ നിലത്തു കൈകൾ കുത്തി എഴുന്നേറ്റിരിക്കുവാൻ ശ്രമിച്ചു.

ഇരുന്നു കാൽ നീട്ടി മുന്നിലേക്ക് നോക്കിയ ബഷീറിക്ക കണ്മുന്നിൽ കണ്ടത് സെൻട്രൽ സ്റ്റാൻഡിൽ ഇരിക്കുന്ന ബുള്ളറ്റിനെയാണ്.

അത്‌ തന്നെ നോക്കി പല്ലിളിക്കുന്ന പോലെ ബഷീറിക്കക്ക് തോന്നി.

ഹെന്റുമ്മാ……. ജിന്ന്

ബഷീറിക്ക ബുള്ളറ്റ് കണ്ട മാത്രയിൽ അലർച്ചയോടെ നിലം പതിച്ചിരുന്നു.

ഒപ്പം ആമിനായുടെ നിലവിളി അവിടെ മുഴങ്ങി.

(തുടരും)

ഡയറിയിൽ നിന്നും മുഖമുയർത്തിയ സാരംഗി പയ്യെ ഒന്ന് പുഞ്ചിരിച്ചു.

ശേഷം ഡയറി മടക്കി വച്ചു ഭിത്തിയിൽ അനന്തുവിന്റെ ഹാരമിട്ട ഫോട്ടോയിലേക്ക് പാളി നോക്കി.

കൊച്ചു ഗള്ളാ….. കൊള്ളാല്ലോ എന്റെ അനന്തച്ഛൻ……. ശിവജിത്തിനെ നൈസ് ആയിട്ടല്ലേ ലോക്ക് ചെയ്തത്

സാരംഗി ചിരിയോടെ സോഫയിലേക്ക് ചാരിയിരുന്നു.

അന്നേരം കിച്ചണിൽ നിന്നും തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്.

ഇമമ്മ എന്തോ കാര്യമായ പണിയിലാണ്.

Leave a Reply

Your email address will not be published.