“മ്മ് ഏതായാലും ഇന്ന് ഞാനുള്ളൊണ്ട് കുഴപ്പൊന്നുമില്ല അടുത്ത തവണ പ്രശ്നമുണ്ടക്കയാണെങ്കി ഞാൻ കണ്ടെന്ന് വരൂല്ല, പിന്നെ എന്തേലും പ്രശ്നോണ്ടെങ്കി പറയാൻ മറക്കണ്ട “.
അഷ്‌കർ ഞങ്ങൾ മൂന്നുപേരോടുമായി പറഞ്ഞു.
ഹിഷാം :”അതൊക്കെ പോട്ടെ, പോയപ്പോ ഞങ്ങളെ നോക്കികൊണ്ടുപോയ ആ പൈയ്യൻ ഏതാ ?”.
“ഏത് പൈയ്യൻ “.
ഞാൻ :”ഒരു ചെമ്പൻ മുടിത്തലയൻ നല്ല വെളുത്തിട്ട് “.
“ഓ അതോ അത് സയൻസ് ബാച്ചിലെ പൈയ്യനാ പേര് വിധു എന്തോ കാരാട്ടേയോ മറ്റോ എന്തിലോ ചാമ്പ്യൻ ആണെന്ന കേട്ടത് “.
ഇർഫാൻ :”അവനെങ്ങനാ പ്രശ്നം വല്ലോമാണോ??”
അഷ്‌കർ :”വന്ന ആദ്യമൊക്കെ ഭയങ്കര ജാടയായിരുന്നു കരാട്ടെയോ എന്തോ പറിയോ പഠിച്ചതല്ലേ അതൊന്റെയൊരു നെഗളിപ്പ്, അതും കണ്ടോണ്ട് കൂടെ കൂടിയതാ ഈ വാണങ്ങളൊക്കെ , ഒരു ദിവസം അതും. കൊണ്ട് നമ്മടെ സാലിയില്ലേ കഴിഞ്ഞ പ്ലസ് ടു ബാച്ചിൽ ഹ്യുമാനിറ്റീസ് ക്ലാസ്സിലുള്ള, അവനും കൂടെയുള്ളോരും കൂടെ എടുത്തിട്ടങ് കൊടഞ്ഞു, അവസാനം ഒരു മൂലയിൽ ചെരിവി വച്ച നിലയിലാ കിട്ടിയേ. ”
ഇർഫാൻ :”അയ്ശേരി തല്ലുകൊള്ളിയാണല്ലേ. ”
അഷ്‌കർ :”ഏറെക്കുറെ, പിന്നെ അടുത്ത തവണ നോക്കീം കണ്ടുംവേണം വല്ല പ്രശ്നങ്ങളിൽ ചെന്ന് ചാടാൻ ഇപ്പൊത്തന്നെ സീനിയർ പിള്ളേരെ ജൂനിയർ പിള്ളേര് തല്ലിയ കാര്യമൊക്കെ ഏറെക്കുറെ പേര് പറഞ്ഞിട്ടുണ്ട്.ഞാനും. ഒരു പെണ്ണ് പറഞ്ഞതും. കേട്ടാണ് വന്നത് തന്നെ.അപ്പോശേരി ക്ലാസ്സിലോട്ട് വിട്ടോ.”
ഞാൻ :”ശെരി അണ്ണാ” തൊഴുകൈയ്യോടെ ആക്കിക്കൊണ്ട് പറഞ്ഞു.
അഷ്‌കർ :”ടാ ടാ, വെളച്ചിലെടുക്കരുത് കേട്ടോ. ” അതും പറഞ്ഞോണ്ട് പുറത്തിട്ടൊരു തട്ടും തട്ടി അവൻ പോയി ഞങ്ങൾ നേരെ ക്ലാസ്സിലോട്ടും.
പുതിയ സ്കൂൾ, പുതിയ ക്ലാസ്സ്, പുതിയ പിള്ളേർ പെണ്ണുങ്ങൾ ഉൾപ്പെടെ അറിയാവുന്ന ഒന്നുരണ്ടു പിള്ളേരൊക്കെ ഉണ്ട് പക്ഷെ ഒരുത്തനുമായും അധികം കമ്പനി ഒന്നുമില്ലാത്തോണ്ട് പേരും മൈരുമൊന്നും അറിയില്ല . അടുത്ത രണ്ട് വർഷം പറ്റാവുന്നത്ര അടിച്ചു പൊളിക്കണം , പ്ലസ് ടു ലൈഫ് എൻജോയ് ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹത്തോടെ പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ച് ക്ലാസ്സിലോട്ട് ഞാനും എന്റെ ഫ്രണ്ട്സും കാലെടുത്തുവച്ചു, പുറത്ത് നടന്ന സംഭവങ്ങൾ അറിഞ്ഞതിനാലോ കണ്ടതിനാലാണോ എന്തോ ഞങ്ങൾ ക്ലാസ്സിലോട്ട് കയറിയതും പിള്ളേരെല്ലാം സൈലന്റ് ആയി. ഞങ്ങളെ തന്നെ നോക്കാൻ തുടങ്ങി, പെണ്ണുങ്ങൾക്കിടയിലെ ചെറിയ അടക്കം പറച്ചിലുകളും ഞങ്ങളെയൊക്കെ മാറി മാറി ചൂഴ്ന്നു നോക്കുന്നുമുണ്ട്,ഒരന്യഗ്രഹ ജീവിയെ കണ്ട പോലെയൊക്കെ അതിൽ ചിലതൊക്കെ എന്നെ തന്നെ നോക്കി ചിരിക്കുന്നകണ്ടപ്പോലേ നെഞ്ചങ് പട പാടാന്ന് ഇടിക്കാൻ തുടങ്ങി . എനിക്കാണേൽ ഈ പെണ്ണുങ്ങൾ നോക്കുന്ന കണ്ടാലേ ഒരുമാതിരി തോന്നും അതിനെയെന്ത് പറിയാണ് പറയുന്നെന്നൊന്നും എനിക്കറിഞ്ഞൂടാ.