“ഡാ ”
നല്ലുച്ചത്തിലുള്ള ആ ശബ്ദം ആരുടേതാണെന്ന് ഞങ്ങൾക്കും അവന്മാർക്കും മനസ്സിലായി അവന്മാരും ഒപ്പം ഞങ്ങളും ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. “അഷ്‌കർ “.
അഷ്‌കർ സ്കൂൾ ചെയർമാനും ഞങ്ങൾടെ നാട്ടിലെ മെമ്പറുടെ മകനും, ഇവിടെ പണ്ടുതൊട്ടെ പഠിക്കുന്നതുകൊണ്ടും അവന്റെ വാപ്പ മെമ്പറും ആയതുകൊണ്ട് തന്നെ അവൻ കാണിക്കുന്ന പോക്കിരിത്തരങ്ങളൊക്കെയും കണ്ടില്ലെന്ന് നടിക്കുമെങ്കിലും ടീച്ചേഴ്സിനും സാറുമ്മാർക്കും അവനെ ഭയങ്കര കാര്യമാണ്, ആള് തല്ലിപ്പൊളിയാണെന്നലിലും എല്ലാവരോടും സ്നേഹമാണ് അതോണ്ട് തന്നെ ചങ്കെങ്കിൽ ചങ്ക് അടിയെങ്കി ഇടി ആ ടൈപ് ആണ് അവൻ അവൻ ഞങ്ങൾ നിന്ന അടുത്തേക്കെത്തികൊണ്ട് അവന്മാരോടായി ചോദിച്ചു,
“ന്തടാ, ന്താടാ ഇവിടെ പ്രശ്നം??”
“ഇവമ്മാര് വന്നദിവസം തന്നെ മെക്കിട്ട് കയറാൻ നോക്കയാണ് അഷ്‌കറെ അതോണ്ട്.”. കൂട്ടത്തിലെ ഒരു പൈയ്യൻ പറഞ്ഞു
“അതോണ്ട്, നീയൊക്കെ കേറിയങ് അടിക്കോ, എന്നാ അടിയെടാ നോക്കിനിക്കാതെ, പിന്നെ നീയൊക്കെ നേരാവണ്ണം ഇവിടുന്ന് വീട്ടിലോട്ട് പോവൂല്ല ഇവമ്മാര് ഇവിടുള്ളോൻമാരാ ദേഹത്തെങ്ങാനും തൊട്ടാ പുന്നാരമക്കളെ വെട്ടിനുറുക്കി റോട്ടിലെറിയും ഇവിടുള്ളൊന്മ്മാര്, എന്താ അത് വേണോ…?”
“അത്…..”
“എന്താടാ വേണോ അത്..”
“വേണ്ടാ…”
“എന്നാ തറയിക്കിടക്കണ ഈ രണ്ട് വാണാലികളേം എടുത്തോണ്ട് ക്ലാസ്സി പൊ മൈറോളെ, നീയൊക്കെ ഇവിടെക്കിടന്ന് ഊമ്പിയത് മതി.”
അതു കേട്ടയുടനെ തന്നെ അവമ്മാര് താഴെക്കിടന്ന രണ്ടാന്നെത്തിനേം പോടീമ് തട്ടിക്കൊണ്ടെനിയിടറ്റ് അവിടെന്ന് പോയി പോകുമ്പോ അതിലെ ഒരുത്തൻ ഞങ്ങളെ നോക്കി ചെറഞ്ഞു (ദേഷ്യത്തോടെ നോക്കി ).
അവന്മാര് പോയിക്കഴിഞ്ഞപ്പോ അഷ്‌കർ ഞങ്ങളോടായി പറഞ്ഞു.
“വന്ന ആദ്യത്തെ ദിവസം തന്നെ വേണോടാ അടിം ഇടിമൊക്കെ”.ചിരിച്ചോണ്ട് താടീം ചൊറിഞ്ഞോണ്ടവൻ പറഞ്ഞു.
“ഞങ്ങളെന്ത് ചെയ്യാനാ അണ്ണാ അവന്മാരാണ് വെറുതെ അങ്ങോട്ട് പോയ ഞങ്ങളെ വിളിച്ചു അടി വാങ്ങിയത് “.മറുപടി ഞാനാണ് പറഞ്ഞത്, വയസ്സിനു മൂത്തവരെയൊക്കെ ചേച്ചി, ചേട്ടാ എന്നൊക്കെ വിളിച്ചാ ശീലം നല്ല പരിചയമുള്ളോരൊക്കെ ടാ പോടാ എന്നൊക്കെയും മൈ @₹ എന്നൊക്കെയുമാ വിളിക്കാറ്.
“അതന്നെ അല്ലാതെ ഞങ്ങളായിട്ട് അങ്ങോട്ട് കേറി പ്രശ്നമുണ്ടാക്കിയതല്ല “.
എന്റെ വാക്കിനു കൂട്ടുമ്പിടിച്ചു ഹിഷാം പറഞ്ഞു കൂടെ തലയാട്ടികൊണ്ട് ഇർഫാനും മറുപടി കൊടുത്തു.