ആദ്യ ദിവസം പേരെന്റ്സ് മീറ്റിങ്ങും മറ്റുമുള്ളൊണ്ട് റാഗിങ്ങൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെ രണ്ടാം ദിവസം, എനിക്കും എന്റെ കൂടെ പഠിച്ച കുറച്ചുപേർക്കും അവിടെ തന്നെയാണ് കിട്ടിയത് അങ്ങനെ ഞങ്ങൾ ഒന്നിച്ചു വന്നപ്പോൾ തന്നെ സ്കൂൾ കോമ്പൗണ്ടിൽ സീനിയർ പിള്ളേരുമൊത്തം കുറ്റിയടിച്ചെങ്ങനെ നിൽപ്പാണ് ചിലരൊക്കെ ജൂനിയർ പിള്ളേരെ റാഗിങ്ങും ചെയ്യുന്നുണ്ട് , എന്റെ പിന്നാലേന്ന് വന്ന ജൂനിയർ കൊച്ചുങ്ങൾ പേടിച്ചുപേടിച്ചാണ് നടക്കുന്നത് തന്നെ.
“ദേ നോക്കിയെടാ റസാക്കെ പിള്ളേരൊക്കെ പേടിച്ചു നിൽപ്പാണല്ലോ ഈ വേട്ടവളിയന്മാരെ കണ്ടിട്ട്. എന്റെ സുഹൃത്തും ഞങ്ങളിൽ മൂന്നിലൊരാളുമായ ഹിഷാം പറഞ്ഞു.
“അതേടാ, നമ്മുടെ ആൾക്കാരെ കാണാനില്ലല്ലോ ഡെയ് ഇനിയവന്മാര് ലീവ് വല്ലോം ആണോ എന്തോ “.
പേടിയുണ്ടെങ്കിലും അതൊന്നും പുറത്തേക്ക്
കാണിക്കാതെ ഇർഫാൻ പറഞ്ഞു.
“അതിന് നീ ടെൻഷൻ ആകുന്നതെന്തിനാടാ ഇത് നമ്മടെ ഏരിയ ആണെടാ നമ്മടെ മേത്തു പുറത്തൂന്ന് ആരേലും കൈ വച്ചാ പിന്നെ അവന്റെ നേരെചൊവ്വേ ഇവിടുന്ന് പോവൂലാന്ന് നിനക്കറിഞ്ഞൂടെ……”
കുറച്ചൊക്കെ പേടി ഉള്ളിലുണ്ടേലും ഞാൻ
ധൈര്യമായി പറഞ്ഞു. പേടിയില്ലാത്ത
മനുഷ്യന്മാരുണ്ടോ പുള്ളേ 😅.
അവന്മാരെയൊന്നും മൈൻഡ് ചെയ്യാതെ ഞങ്ങൾ നടന്നു ഹയർ സെക്കന്ററി ബ്ലോക്കിലേക്ക് കയറാൻ പോയപ്പോളാണ് പിന്നീന്ന് ഒരു വിളി കേട്ടത്.
“ഡാ ”
ആരാ വിളിച്ചതെന്ന് ഉറപ്പില്ലേലും അത് അവിടെ കൂടിനിന്നവരിൽ ഒരുതനാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ ഒരുമിച്ചു തിരിഞ്ഞു, അവന്മാരുടെ കൂട്ടത്തിലെ ഒരു മെലിഞ്ഞ പൈയ്യനാണ് വിളിച്ചത്, കണ്ണിൽ റൗണ്ടിലുള്ള കാട്ടിക്കണ്ണടയും വച്ച് മുടിയൊക്കെ പച്ചയും മഞ്ഞയും കളർ വാരിത്തേച്ചു കാണാൻ ഒരു വാണലുക്ക് ഉള്ള ഒരുത്തൻ കൈയ്യിൽ വാവാച്ചി എന്നോ എന്തോ പച്ചയും കുത്തിയിട്ടുണ്ട് , അങ്ങനെ തിരിഞ്ഞുനിന്ന് അവനെ അടിമുടിനോക്കിയ ഞങ്ങളോട് അവൻ വീണ്ടും ശബ്‌ദിച്ചു.
“ഇവിടെ വാടാ ”
കൊറച്ചു ജാഡയൊക്കെ ഇട്ടാണ് ആ മൈരൻ ഞങ്ങളെ വിളിച്ചത് “ഇങ്ങനെയൊക്കെ ഷോ കാണിക്കണമെങ്കിൽ വല്ല പെൺപിള്ളേരും അവനേം നോക്കി നിൽപ്പായിരിക്കാം”. ഇർഫാൻ പറഞ്ഞു. അതും കേട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ഞങ്ങൾക്ക് പിഴച്ചില്ല അവന്മാര് നിൽക്കുന്ന ബ്ലോക്കിന്റെ എതിരെ ഉള്ള ഒരു ബ്ലോക്കിന്റെ ഒന്നാം നിലയിൽ നിന്ന് ചിരിച്ചോണ്ട് ആ മൈരനേം നോക്കി നിൽപ്പുണ്ട് ഒരുത്തി, മൂക്കിലും കാത്തിലെന്നുവേണ്ട അവള്ടെ സകലമാന ഇടതും സ്റ്റഡ്ഡും മൂക്കുത്തിയുമിട്ട ഒരു പെണ്ണ് കാണാനും തരക്കേടില്ലാത്ത ഒരു കൊച്ചുചരക്ക് നടക്കുന്നതിനിടയിൽ ഹിഷാം പറഞ്ഞു