ഈ കഥ നടക്കുന്നത് ജാമ്പവാന്റെ കാലത്തൊന്നുമല്ല ഒരു അഞ്ചാറു വർഷം മുന്നെയാണ് ചുരുക്കി പറഞ്ഞാൽ ഇതിപ്പോ 2024 അപ്പൊ നോക്കയാണെൽ 22,21,20,19,18,ആ 2018ൽ അപ്പൊ ഞാൻ പ്ലസ്ടു പഠിക്കുന്ന കാലം, അപ്പോഴത്തെ ഞാനും ഇപ്പോഴത്തെ ഞാനും തമ്മില് വളരെ വ്യത്യാസം ഉണ്ട്ട്ടാ
അന്ന് ഈ പറയണ ഗ്ലാമറും താടീം മീശേം ഒന്നുമില്ലാത്ത ഒരു പൈയ്യൻ ആ സമയം ജിമ്മിൽ പോകാൻ കാശില്ലാത്തോണ്ട് യൂട്യൂബ് ഒക്കെ നോക്കി വീട്ടിക്കിടന്ന് പുഷ് അപ്പും മറ്റുമായിരുന്നു വർക്ഔട് ഒരു ചെറിയ മസിലുമൊക്കെയുള്ള ബോഡി, പക്ഷെ പല്ലുതള്ളിയിരുന്നതിനാലും ചെറുതായിട്ട് ഇരുണ്ടനിരമായിരുന്നതിനാലും ആരെങ്കിലുമ് കളിയാക്കിയാൽ അപ്പൊത്തന്നെ ഞാനവന്റെ തന്തയ്ക്ക് വിളിക്കും , എന്റെ അപ്പോഴത്തെ മെയിൻ പ്രോബ്ലെംസ്സിൽ ഒന്നാണ് ഈ തെറി വിളി വായെടുത്താൽ മൈരല്ലാതെ വേറൊരുവാക്കും വരില്ല മൈരേ, വാ മൈരേ, പോ മൈരേ, എന്താടാ മൈരേ, എന്നാടാ മൈരേ എന്ന് പോകുന്നു മൈരുകൾ,പിന്നെ എടുത്തുചാടിയുള്ള സംസാരവും കേൾക്കുന്നോർക്ക് ഞാൻ കയർത്തുസംസാരിക്കുന്നപോലെയും തോന്നും ഞാൻ സാധാരണയായി സംസാരിച്ചാൽപോലും അങ്ങനെ തോന്നു , പോരാത്തതിന് നല്ല ബാസ്സ് ശബ്ദമാണെന്റേത് കേൾക്കുന്നോർക്ക് പേടി തോന്നും അത് പോരാഞ്ഞിട്ട് ഞാൻ ചെയ്യുന്ന കാര്യങ്ങളൊക്കെ മണ്ടത്തരങ്ങളിലേക്കാൻ അവസാനിക്കുന്നത് അത് കൊണ്ട് തന്നെ വാ വിട്ട വാക്കും കൊതം വിട്ട വളിയുമൊക്കെപോലെ ഒരുപാടൊരുപാട് വലിയ ചെറിയ പ്രശ്നങ്ങളിൽ ചെന്നുചാടിട്ടുണ്ട് ഈ കാലയളവിൽ.ഈ വിധമൊക്കെയുള്ള ചില കുഴപ്പങ്ങൾ കാരണം തന്നെ എല്ലാവർക്കും ഞാനൊരു കോമഡി പീസ് ആയിട്ടാണ് തോന്നിയിരുന്നത് , എന്നിരുന്നാലും ഞാൻ ആളൊരു പാവമാ കേട്ടോ, ചെയ്യുന്നതൊക്കെ കുഴപ്പങ്ങളാണെൽ പോലും എന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ഞാൻ ജീവൻതന്നെ കൊടുക്കാൻ തയ്യാറാണ് . പിന്നെ, പത്താം ക്ലാസ്സുവരെ ബോയ്സ് സ്കൂളിൽ പഠിച്ചതുകൊണ്ടും ഗേൾസുമായിട്ട് അധികം കമ്പനി ഇല്ലാത്തോണ്ടും എന്റെ മുൻപിൽകൂടി ഒരു കൂട്ടം പെണ്ണുങ്ങൾ കൂട്ടമായി പോയാലോ നോക്കിയാലോ എനിക്ക് നാണമോ, പേടിയോ തോന്നും കാരണം അവളുമാർ എന്റെ ലുക്ക് നോക്കി കളിയാക്കി ചിരിക്കുന്നതാണെങ്കിലോ.? അതുകൊണ്ടുതന്നെ അവിടെന്ന് മാറി ആളൊഴിഞ്ഞ വല്ല സ്ഥലത്തോ പോയി നിൽക്കും ഇച്ചിരി social anxiety കൂടി ഉള്ളതിനാൽ വല്ല കല്യാണത്തിനോ മറ്റോ പോകാൻ വരെ മടിയാണ്, അതു കാരണം ബന്ധുക്കളുടെ കല്യാണത്തിനോ മറ്റോ പോയാൽ പോലും ഞാനുടനെ തന്നെ ഫുഡും കഴിച്ചിട്ട് അവിടെന്ന് എസ്‌കേപ്പ് ആകും. അങ്ങനെ പത്താം ക്ലാസ്സുവരെ നല്ലത് പോലെ പഠിക്കുന്നത്കൊണ്ടും അഞ്ച് എ പ്ലസ്സോട് കൂടി എസ് എസ് എൽ സി പാസ്സ് ആയി.നാട്ടിലെ സ്കൂളിൽ പഠിക്കണമെന്ന എന്റെ ആഗ്രഹം കാരണം വീട്ടുകാരെല്ലാം നിർബന്ധിച്ചു സിറ്റിയിലെ സ്കൂളിൽ അലോട്മെന്റ് വയ്ക്കാൻ പറഞ്ഞപ്പോഴും ഞാൻ അതൊക്കെ നിഷേധിച്ചു ഞാൻ നാട്ടിലെ സ്കൂളിൽ അഡ്മിഷൻ എടുത്തു, അതിനു കാരണം പലതാണ് ഒന്നാമത്തെ കാരണം നമ്മുടെ ഏരിയയിലുള്ള സ്കൂളൊക്കെ ആകുമ്പോൾ നമുക്ക് അറിയാവുന്ന പിള്ളേരൊക്കെ ആകും അത് കൊണ്ട് ഒരുത്തനും റാഗിങ് ചെയ്യാൻ പോയിട്ട് സംസാരിക്കാൻ പോലും വരില്ല , അവിടുള്ളവന്റെ ദേഹത്തു തൊട്ടാൽ പിന്നെ അഞ്ചാം ക്ലാസ്സിലെ പിള്ളേരുമുതൽ പ്ലസ് ടുവിലെ പൈയ്യന്മാരുവരെ എടുത്തിട്ട് മേയും പിന്നെ രണ്ടാമത്തേത് അവിടെ കിട്ടുന്നൊരു ഫ്രീഡം വേറൊരു സ്കൂളിലും കിട്ടില്ല ഹെഡ്മാസ്റ്ററിന്റെ മുന്നിൽ വച് പബ്‌ജി കളിച്ചതുമുതൽ ഓഫീസ് റൂമിൽ കേറി പടക്കം പൊട്ടിച്ചതുവരെ നീളുന്നു സംഭവങ്ങൾ. അങ്ങനെ പ്ലസ് വൺ ബാച്ചിന്റെ ക്ലാസ്സ് സ്റ്റാർട്ട് ചെയ്ത രണ്ടാം ദിവസം,