“ഓക്കേ “ന്നും പറഞ്ഞവർ ഇനിയെന്താ നടക്കുന്നെയെന്ന് അറിയാവുന്നതുകൊണ്ട് അവിടെ നിന്ന് പൊടിതപ്പി.
“ബുദ്ധിമുട്ടിച്ചതിൽ ക്ഷെമിക്കണം ചേച്ചിമാരെ, ചേട്ടന്മാരെ ഞങ്ങളൊന്നു പരിചയപ്പെടാൻ വന്നതാ നിങ്ങളോടല്ല ദാ ആ പുറകിലെ ചേട്ടന്മാരോട്, ആയതിനാൽ നിങ്ങളും ഇതിൽ ഇൻവോൾവ് അല്ലാത്ത ചേട്ടന്മാരും ക്ലാസ്സിൽ നിന്നും നിങ്ങളുടെ ബാഗും ബുക്കും എടുത്തുകൊണ്ട് ഇറങ്ങണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. പറഞ്ഞു കഴിഞ്ഞതും നിമിഷനേരം കൊണ്ട് ക്ലാസ്സിലെ പിള്ളേരെല്ലാം ഇറങ്ങിപ്പോയി മറ്റു ടീച്ചേർസ് ഓ ഹെചെമ്മ് ഓ ഒന്നും വരാതിരിയ്ക്കാനും ആ ബിൽഡിങ്ങിന്റെ മെയിൻ എൻട്രൻസ് അടച്ചുപൂട്ടി. മിക്ക പിള്ളേരും ഇറങ്ങിപോയതും ഞങ്ങളെല്ലാം ക്ലാസ്സിൽ കയറി ഡോർ അടച്ചിട്ടു.
“അപ്പൊ എങ്ങനാ സേട്ടായിമാരെ തുടങ്ങുവല്ലേ “. സ്ലീവ് മടക്കി മുട്ടിന്റെ മുകളിലേക്കും കയറ്റികൊണ്ട് ഞാൻ പറഞ്ഞു, പിള്ളേരുടെ എണ്ണം കണ്ട അവമ്മാരോക്കെ വിയർത്തുകുളിച്ചു.
” നമുക്ക് പറഞ്ഞു സോൾവ് ആക്കിയാൽപോരെ ബ്രോ, വെറുതെ എന്തിനാ അടിയൊക്കെ”. അന്ന് എന്നെ അടിക്കാൻ കൂട്ടുനിന്ന ഒരുത്തൻ മുന്നോട്ടുവന്ന് പറഞ്ഞു.
“പിന്നെന്താ ബ്രോ, ആദ്യം ഞങ്ങളെ തല്ലിയതിന് തിരിച്ചു ഞങ്ങൾ nഇങ്ങളെ തല്ലിക്കോട്ടെ, എന്നിട്ടാവാം കോംപ്രോമിസ്”. കൈയ്യിൽ ഉണ്ടായിരുന്ന വടി താഴെക്കിട്ടുകൊണ്ട് ഇർഫാൻ പറഞ്ഞു, അത് കണ്ട ഞാനും മറ്റുള്ളവരും കൈയ്യിലെ വടിയെല്ലാം താഴെക്കിട്ടിട്ട് അവന്മാരുടെ നേർക്കോടി, ഇനി പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാകണം അവന്മാരും തിരിച്ചുതല്ലാനാഞ്ഞു. ആദ്യം വന്നവന്റെ വയറ്റിലിട്ടുതന്നെ ഞാൻ ആഞ്ഞുചവിട്ടി, ആ ചവിട്ടും കൊണ്ടവൻ നിലത്തേക്കുവീണത്തും അവന്റെ പുറത്തുകൂടെ ചവിട്ടികൊണ്ട്പോയ ഹിഷാമും ഇർഫാനും കൂട്ടത്തിലെ ഒരു ജിമ്മനെ നിലത്തേക്കിട്ട് ചവിട്ടി, അതിനിടയിൽ അന്നെന്നെ അടിക്കാൻ ശ്രേമിച്ച ആ കണ്ണാപ്പി ചെക്കൻ ഡെസ്കിൽ കയറി നിന്ന് എന്റെ നേർക്ക് ചാടാൻ നോക്കി, അവന്റെ കാലിലിട്ട് ചവിട്ടി ബാലൻസും തെറ്റിയ അവൻ ഡെസ്കിനിടയിൽ വീണു , കൂടെയുള്ള പലരും ഒറ്റയ്ക്കും കൂട്ടംകൂടിയും വളഞ്ഞിട്ടും അവന്മാരെ പൊതിരെ തല്ലി , അതിനിടയ്ക്കാണ് ഒരലർച്ച കേട്ട ഞങ്ങൾ ഞെട്ടി പുറകിലേക്ക് നോക്കിയത്, അവമ്മാരുടെ കൂടെയുള്ള കൂട്ടത്തിലെ പൊക്കവും നല്ല ശരീരവുമുള്ള ഒരുത്തനെ അബിൻ തൻറെ ഇരുകൈ കൊണ്ടും പൊക്കി വായുവിൽ ഉയർത്തിപ്പിടിച്ചുനിന്നലറുന്നു, ഈ കിങ് കോങ് സിനിമയിലെ ഗോറില്ല അലറുന്നതുപോലെ, അതു കണ്ടുനിന്ന ഞങ്ങളും അവന്മാരും പിന്നെ ക്ലാസിനു പുറത്തുനിന്നു ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്ന സകലരും വായും പിളർന്നു അങ്ങനെ നിന്നു. ആ ദൃശ്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, അത്ര നേരം a