ഉച്ചക്ക് പ്ലസ് ടു ബ്ലോക്കിലൂടെ നടന്നു അവമ്മാരെല്ലാം ക്ലാസ്സിലുണ്ടെന്നു അഷ്‌കർ ഉറപ്പുംവരുത്തി, ഉച്ചയ്ക്ക് ശേഷമുള്ള പീരിയടിനായി വെയിറ്റ് ചെയ്തു. പീരിയഡ് സ്റ്റാർട്ട് ആയിട്ടും ടീച്ചർമാരോന്നും വരാത്തതോടെ ഞാൻ എഴുന്നേറ്റു ക്ലാസ്സിന്റെ മുന്നിലേക്ക് പോയി. അതുവരെ ക്ലാസ്സിലുണ്ടായിരുന്ന മുഴുവൻ പേരും സംസാരിക്കുന്നതു നിർത്തി എന്നിലേക്ക് ശ്രദ്ധ തിരിച്ചു.
“വലിയ വലിയ സിനിമാ ഡയലോഗൊക്കെ പറഞ്ഞു ഹീറോയിസം കാട്ടാനൊന്നും എനിക്കറിയില്ല, പത്തുപേരെ ഒറ്റയ്ക്ക് തല്ലാൻ ഞാൻ സൂപ്പർമാനോ ബാറ്റ്മാനോ അല്ല, ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നേ എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ല്ലേ, കറങ്ങിതിരിയാതെ ഞാൻ കാര്യത്തിലേക്ക് വരാം എന്നെയും എന്റെ കൂട്ടുകാരനെയും അടിച്ച പ്ലസ് ടുവിലുള്ള എല്ലാ മൈറോളെയും ഞാൻ തിരിച്ചടിക്കാൻ പോണെയാണ്, കൂടെ ആരും വരണമെന്നൊന്നും ഞാൻ പറയുന്നില്ല , വരേണ്ടവർക്ക് വരാം ഇരിക്കേണ്ടവർക്ക് അവിടെ ഇരിക്കാം, എന്നെ തല്ലിയ ആ തായോളികളിൽ ഒരുത്തനെയെങ്കിലും തിരിച്ചു തല്ലാതെ ഞാൻ ക്ലാസ്സിൽ കേറില്ല. ” അതും പറഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സ് ഡോറിന്റെ മൂലയ്ക്ക് വച്ചിരുന്ന ഒരു ബെഞ്ചിന്റെ തടിയും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി നടന്നു, പടി കയറി അവമ്മാരുടെ ക്ലാസ്ഡിലേക്കെത്താറായപ്പോൾ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് ഇർഫാനും ഹിഷാമും അബിനുമടക്കം ക്ലാസ്സിലെ പകുതി പിള്ളേരും കൈയ്യിൽ കിട്ടിയ വടിയും മറ്റുമെടുത്തുകൊണ്ട് എന്റെ പുറകെ നിന്ന് വരുന്നതാണ്, അതെനിക്ക് തന്ന ആത്‍മവിശ്വാസം ചെറുതൊന്നുമല്ല, “ഈ അടിയിൽ ഞങ്ങൾ ജയിക്കാം തോൽക്കാം പക്ഷെ ഒരടി അടിക്കാതെ പിന്നോട്ടില്ലടാ “. ഇർഫാനെന്റെ ചുമലിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. ” എന്നാ വാ ” ന്നും പറഞ്ഞുകൊണ്ട് അവമ്മാരുടെ ക്ലാസ്സിലേക്ക് കയറി ഏതോ ഒരു ടീച്ചർ ക്ലാസ്സ് എടുക്കുന്നുണ്ട് . സയൻസ് ബാച്ച് ആയതുകൊണ്ട് പഠിപ്പികളാണ് കൂടുതലും.
“എസ്ക്യൂസ് മി ടീച്ചർ ” ക്ലാസ്സിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ഞാൻ ടീച്ചറിനെ വിളിച്ചു, ആ ശബ്ദം കേട്ട് ഞങ്ങളെ ശ്രെദ്ധിക്കുന്നതിനിടയിൽ പിന്നിലെ സീറ്റിൽ കമിഴ്ന്നു കിടന്ന അവമ്മാർ എഴുന്നേറ്റ് ഞങ്ങളെ നോക്കി.
“വാട്ട് ഡു യു വാണ്ട് “. ക്ലാസ്സെടുത്തുകൊണ്ടിരുന്ന ടീച്ചർ ചോദിച്ചു.
“Sorry to disturb you if you don’t mind please get away from here we want to talk to our seniors “. ഞാൻ പറഞ്ഞ ഇംഗ്ലീഷും കേട്ടുകൊണ്ട് ടീച്ചറും പിള്ളേരും എന്റെ കൂട്ടുകാരുമടക്കം എല്ലാവരും അന്ധാളിച്ചുനിന്നു.