“ടാ ടാ, ടാ റസാക്കെ എന്താടാ പറ്റിയെ “.
അവൻ പറഞ്ഞത് ശ്രെദ്ധിക്കാതെ ഞാൻ ചുറ്റും നോക്കി, എല്ലാവരും നിരന്നുനിൽക്കുന്നുണ്ട്, പെൺകുട്ടികളുടെ അടക്കംപറച്ചിലും കുശുകുശുപ്പും കേൾക്കാം, അതിനിടയിൽ ഞാനവളെയും കണ്ടു ചെറുഭയത്തോടെ എന്നെയും നോക്കികൊണ്ടിരുന്ന അശ്വിനിയെ ഇഫാനെ നോക്കിയപ്പോൾ തലയും താങ്ങിയവൻ എന്റെ എതിർബെഞ്ചിലിരിക്കുന്നതുഞാൻ കണ്ടു. തൊണ്ട വരണ്ടിരുന്നതിനാൽ ഞാൻ പറഞ്ഞു.
“വെള്ളം, കു.. ച്ചു വെള്ളം “.
എങ്ങനെയൊക്കെയോ വിക്കി വിക്കി ഞാനത് പറഞ്ഞൊപ്പിച്ചു.
പെട്ടന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും അശ്വിനി ഒരു കുപ്പിയുമായി വന്നു എന്റെ നേർക്ക് നീട്ടി വായിൽ നിറഞ്ഞുനിന്നിരുന്ന രക്തം മുഴുവനും ജനാലവഴി തുപ്പിക്കളഞ്ഞതിനുശേഷം ഞാനാ വെള്ളം കുടിച്ചിറക്കി. എന്നിട്ടാ കുപ്പി അവൾക് നേരെ നീട്ടി, ഞാൻ ഇർഫാനോട് കേട്ടു.
“എന്തിനാടാ നിന്നെയവന്മാർ തല്ലിയെ?”.
“അറിയില്ലെടാ ഞാൻ താഴെന്ന് ക്ലാസ്സിലോട്ട് വന്നോണ്ടിരുന്നപ്പോ അവന്മാരുടെ കൂടെയുള്ള ഒരുത്തന്റെ ദേഹതൊന്നു മുട്ടി, അതിനാ ആ തായോളികള് എന്നെ താഴെക്കിട്ട് ചവിട്ടിയത്”.അവൻ പറഞ്ഞുനിർത്തി.
“ടാ ഹിഷാമേ , നീ കണ്ടായിരുന്നോ ഞങ്ങളെ ആരൊക്കെയാ തല്ലിയെന്ന്”.
“അതാ പ്ലസ് ടു സയൻസ് ബാച്ചിലെ വിധുവും ഗാങ്കുമാടാ, നീയൊക്കെ ഫസ്റ്റ് ഡേ കോളേജ് എൻട്രൻസിൽ വച്ചു തല്ലുണ്ടാക്കിയില്ലേ അവമ്മാരാ “. അബിനാണ് അത് പറഞ്ഞത്.അത് ഏറ്റുപിടിച്ചുകൊണ്ട് അത് കണ്ട ബാക്കിയുള്ളവമ്മാരും പറഞ്ഞു.
“ടാ, ഇനിയെന്താ ചെയ്കാ “. തലയും ചൊറിഞ്ഞുകൊണ്ടിരുന്ന എന്നോട് ഇർഫാൻ ചോദിച്ചു.
കുറെ നേരം അതിനെക്കുറിച്ചു ആലോചിച്ചിരുന്നപ്പോഴാണ് അഷ്‌കറും അവന്റെ കൂടെയുള്ളവമ്മാരും ക്ലാസ്സിലേക്കോടി വന്നത്, വന്നയുടനെ ബെഞ്ചിൽ കൈയും താങ്ങിയിരുന്ന എന്റെ മുഖം പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നോക്കിട്ട് പറഞ്ഞു.
“അളിയാ റസാക്കെ നിനക്ക് വേദനയൊന്നുമില്ലല്ലോടാ ല്ലേ, വീങ്ങിയിരുന്ന ചുണ്ടിൽ ഒന്നു തൊട്ടുനോക്കിയിട്ടു അവൻ പറഞ്ഞു “.
“ഏത് കാട്ടവരാതികളാടാ ഇത് നിങ്ങളോട് ചെയ്തത്, ഇന്നവനൊക്കെ വീട്ടിൽ നേരെചൊവ്വേ പോവത്തില്ല “. ചാടിയെണിറ്റുകൊണ്ട് അലറി “.
” ഡാ ഇപ്പൊ ഒന്നും വേണ്ടാ “.
“പിന്നെ, അടിം കൊണ്ട് ഇവിടിങ്ങനെ ഇരിക്കാൻ പൊന്നെയാണോ നീ “. എന്റെ നേർക്കും നോക്കികൊണ്ട് അവൻ പറഞ്ഞു
“അല്ല ഞാൻ പറയാം അപ്പൊ നീ എന്തേലും ചെയ്താ മതി, ഇപ്പഴത്തേക്ക് ഒരു കാര്യം മാത്രം ചെയ്‌താൽ മതി, അവമ്മാർ ക്ലാസ്സിൽ തന്നെയുണ്ടോ എന്നും ഉച്ചയ്ക്ക് ശേഷമോ അതിനുമുൻപോ എങ്ങോട്ടേക്കും മുങ്ങാതെ നീ നോക്കിക്കോളണം ബാക്കി ഞാൻ നോക്കിക്കോളാം “. എങ്ങനെയൊക്കെയോ അവനെ സമാധാനിപ്പിച്ചു പറഞ്ഞുവിട്ടു, അതുകഴിഞ്ഞതും ഹെച്ചെമ്മും ക്ലാസ്സ് ടീച്ചറും വകയായി ഉപദേശവും റാഗിങ് ചെയ്തതായി കംപ്ലയിന്റ് എഴുതിത്തരാനായിട്ടുള്ള ലെറ്ററും കൊണ്ടുവന്നു. ഞാനും ഇർഫാനും ഞങ്ങൾക്ക് കംപ്ലയിന്റ് ഇല്ല എന്നും പറഞ്ഞുകൊണ്ട് അതും ഒഴിവാക്കി, ചില തീരുമാനങ്ങൾ ഞാൻ അപ്പോഴേക്കും എടുത്തിരുന്നു. അന്നത്തെ പുകിലുകൾ കാരണം ടീച്ചേർസ് ആരും പഠിപ്പിക്കാൻ വന്നില്ല. ഉച്ചയ്ക്കത്തെ ഇന്റർവെൽലിനു ബാക്കിയുള്ളവരെല്ലാം കഴിക്കാനായി കാന്റീനിലേക്കും മറ്റും പോയപ്പോളും ഞാനും ഇർഫാനും ഹിഷാമും പിന്നെ ഞങ്ങളുടെ കൂടെയുള്ളവരും മാത്രം ക്ലാസ്സിലിരുന്നു.