“ഓ താനായിരുന്നോ, ഞാൻ കരുതി വേറെ വല്ലവനുമായിരിക്കുമെന്ന് ”
” രാവിലെതന്നെ ചൂടിലാണല്ലോ സാറെ, എന്താ പുറകിലടിച്ചത് ഇഷ്ടപ്പെട്ടില്ലേ ”
“താണായതുകൊണ്ട് രക്ഷപെട്ടു വേറെ വല്ലോനുമായിരുന്നെങ്കിൽ അവന്റെ കൈ ഞാൻ ഓടിച്ചേനെ “.
“ഓഹോ അത്രയ്ക്കയോ എന്നാ എന്റെ കൈ ഓടിച്ചോ ” അതും പറഞ്ഞുകൊണ്ടവൾ അവളുടെ കൈയും നീട്ടി.
” വേണ്ടെടോ ഞാൻ വെറുതെ തമാശ പറഞ്ഞതാ “. അവളുടെ കൈ താഴ്ത്താൻ ശ്രേമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
” ഹ കുഴപ്പമില്ല ഓടിച്ചോ ” അവൾ വീണ്ടും കൈ നീട്ടികൊണ്ട് പറഞ്ഞു.
“നിനക്കെന്താടി പ്രാന്തോ ”
അവളുടെ കൈ തട്ടിമാറ്റാൻ ശ്രേമിച്ചുകൊണ്ട് ഞാൻ പറഞ്ഞു, പിന്നെ പിടിവലിയായി, പെട്ടന്നാണ് അവളെന്റെ വലതെകൈ മണപ്പിച്ചു നോക്കിയത്. മൈര്…… ഞാൻ കൈ കഴുകാതെയാണ് ക്ലാസ്സിൽ കയറിയതെന്ന് ഞാനോർത്തില്ല, പെട്ടന്നവളുടെ കൈ വിടുവിച്ചുകൊണ്ട് ഞാനെന്റെ കൈ പുറകിലേക്ക് വലിച്ചു.
“താൻ സിഗരറ്റ് വലിക്കും ല്ലേ “.
എന്തോ വലിയ കുറ്റം കണ്ടുപിടിച്ചപോലെ എന്നോടവൾ ചോദിച്ചു “.
“ഹീ വല്ലപ്പോഴും “. പല്ലുമിളിച്ചോണ്ട് അവൾ മറുപടി പറഞ്ഞു”.
അങ്ങനെ അവിടെ നിന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് താഴത്തെ ബ്ലോക്കിൽ വലിയ ഒച്ചപ്പാടും അലറിവിളികളും കേൾക്കുന്നത്, എന്താണെന്നറിയാനുള്ള ആകാംഷയിൽ താഴ്ട്ടുപോയി നോക്കിയ ഞാൻ കാണുന്നത് ജൂനിയർ പിള്ളേരിലൊരുത്തനെ സീനിയർ പിള്ളേർ നിലത്തിട്ടു കൂട്ടമായി ചവിട്ടുന്നതാണ്, ശ്രെധിച്ചുനോക്കിയപ്പോഴാണ് അത് ഇർഫാനാണെന്ന് മനസ്സിലായത്.”ഡാ “ന്നും പറഞ്ഞോണ്ട് താഴെക്കുള്ള സ്റ്റെപ്പിൽ നിന്നും ചാടി ഞാൻ കൂടിനിന്നു ചവിട്ടിയ ഒരുത്തന്റെ പുറകിലിട്ട ചവിട്ടി, ചവിട്ടേറ്റവൻ താഴേക്ക് വീണു പെട്ടന്നാണ് പുറകിൽ നിന്ന ആരോ എന്നെ ചവിട്ടി താഴെക്കിട്ടത് വീണതോ ഇർഫാൻറെ മേലേക്കും ,ആരാണെന്നോ എന്താണ് പ്രശ്നമെന്നോ അറിയാത്ത എന്നെയും അവന്മാർ വളഞ്ഞിട്ട് തല്ലി,മുതുകിലും കൈയിലും അവന്മാർ ചവിട്ടി ഒന്നെഴുന്നേൽക്കാൻ പോലുമാകാതെ അവരുടെ ചവിട്ടുമുഴുവനും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോളാണ് ആരോ തലയിലിട്ട് ചവിട്ടിയത്,ശക്തമായി ചവിട്ടുകൊട്ടിയതയുകാരണം കണ്ണിൽ ഇരുട്ടുകേറുമ്പോലെ തോന്നിചെവിക്കകത്തു മൂളൽ കേൾക്കുന്നപോലെയും , പതിയെ ബോധം മറയുന്നതുപോലെ തോന്നിയപ്പോഴാണ് ശരീരത്തിലെ ഭാരമെല്ലാം പോയപോലെ തോന്നി, ആരൊക്കെയോ എന്നെ എടുത്തുപോക്കി ക്ലാസ്സിലേക്കും കൊണ്ടുപോയി, ഇടികിട്ടി വായ്ക്കകത്തുള്ള തൊലി പൊട്ടി രക്തം വന്നുകൊണ്ടേയിരുന്നു. ക്ലാസ്സിലെ ബെഞ്ചിലെന്നെയും ഇരുത്തികൊണ്ട് ആരോ കവിളിലൊക്കെ തട്ടി ബോധം തിരിച്ചുകൊണ്ടുവരാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു, പതിയെ ബോധമെല്ലാം വന്നു കണ്ണിന്റെ മങ്ങലൊക്കെ പോയപ്പോഴാണ് അത് ഹിഷാമാണെന്ന് മനസ്സിലായത്, ചെവിക്കകത്തു മൂലലൊക്കെ മാറിവന്നപ്പോൾ അവൻ പറഞ്ഞതെന്താണെന്ന് കേൾക്കാൻ കഴിഞ്ഞു.