ഒരു ഊമ്പിയ ലൗ സ്റ്റോറി [Dexter]

Posted by

“ബ്രോ, ഒന്ന് നീങ്ങി ഇരിക്കാമോ?”.

“പിന്നെന്താ ബ്രോ ” അവനെനിക്കിരിക്കാൻ വേണ്ടി സ്വല്പം നീങ്ങി ഇരുന്നു. പോക്കറ്റിൽ നിന്ന് ഗോൾടെടുത്തു ചുണ്ടിൽ വച്ചു.

“വലിക്കുന്നോ, എന്റെ കൈയ്യിൽ ഒന്നും കൂടെയുണ്ട് “. പോക്കറ്റിൽ കിടന്ന സിഗരറ്റെടുത്തവന്റെ നേർക്ക് നീട്ടിക്കൊണ്ടുഞാൻ ചോദിച്ചു.

“താങ്ക്സ് ബ്രോ ” എന്റെ കൈയ്യിൽ നിന്നും സിഗരറ്റും വാങ്ങി ഞങ്ങൾ രണ്ടുപേരും വലി തുടങ്ങി.

“ബ്രോ, എങ്ങനാ ചെയിൻസ്മോക്കർ ആണോ “. പുകഞ്ഞു തീരാറായ കുറ്റിയിൽ നിന്നും അവസാനത്തെ പുകയുമെടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

“ഇല്ല, വല്ലപ്പോഴും ഇതുപോലെയൊക്കെ തന്നെ അല്ലാതെ അഡിക്റ്റ് ഒന്നുമല്ല “. അവസാനത്തെ പുകയുമെടുത്തു ഞങ്ങളാ സിഗരറ്റു കുട്ടി താഴെയിട്ട് ഞെരിച്ചണച്ചു എന്നിട്ടത്തിനെ ക്ലോസെറ്റിലേക്കിട്ട് ഫ്ലഷും ചെയ്തു.

“ബ്രോയും എന്നും വലിക്കോ ” ക്ലാസ്സിലേക്ക് പോകുന്നവഴി അവനെന്നോട് ചോദിച്ചു.

“ഇല്ല ബ്രോ വല്ലപ്പോഴുമേ മാത്രം, ബ്രോ ഇത് തുടങ്ങീട്ടത്ര കാലമായി?”.

” അത് പണ്ട് അപ്പാപ്പന്റെ കാജാബീഡി വലിക്കാൻ തുടങ്ങിയതുമുതൽ തുടങ്ങിയതാ ബ്രോ “. ചിരിച്ചുകൊണ്ടവൻ പറഞ്ഞുനിർത്തി. “ബ്രോ എപ്പോ മുതൽ തുടങ്ങിയതാ “.

” പണ്ട് താഴെക്കിടന്നൊരു സിഗരട്ടു കുറ്റി എടുത്തു നോക്കിയതിനു അനിയന്മാര് വാപ്പാടെഅടുത്ത് പറഞ്ഞുകൊടുതെനിക്കടിമേടിച്ചുതന്നു, അന്ന് അതിന്റെ കലിയിൽ ആരെയും കാണാതെ എന്റെ വീടിന്റെ ഒരു കിലോമീറ്റർ മാറിയുള്ള ഒരു കടയിൽ കേറി മാമന് വേണ്ടിയാന്നും പറഞ്ഞു രണ്ട് സിഗരറ്റും വാങ്ങി, കമ്പനിക്ക് ആളെ തപ്പുമ്പോളാ എന്നെക്കാളും മൂത്ത ഒരു ഇക്കാനെയും കൂടെ കൂട്ടി വലിക്കാൻ തുടങ്ങിയതാ , അടിക്ട് ഒന്നുമില്ലേലും ഇതുപോലെ വല്ലപ്പോഴും വലിക്കും അത്രതന്നെ. ”

“ഹ ഹ അത് കൊള്ളാല്ലോ അപ്പൊ അതിന്റെ വൈര്യാഗത്തിലാണല്ലേ വലി തുടങ്ങിയെ “.

“ഹ്മ്മ് തെ, ഏതായാലും ഇനി നമക്ക് കമ്പനി ആയിട്ടിരുന്നു വലിക്കാലോ, എന്റെ പേര് റസാഖ് ”

“നിതിൻ “. തമ്മിൽ ഷേക്ക്ഹാൻഡും കൊടുത്തു ഞങ്ങൾ ഫ്രണ്ട്സായി, ഞാൻ നേരെ എന്റെ ക്ലാസ്സിലേക്ക് കേറി. ടീച്ചർമാരൊന്നും വരാത്തതുകൊണ്ട് ക്ലാസ്സ്‌റൂമിൽ പിള്ളേരൊക്കെ റൊമാൻസ് കാണിക്കുന്നതും കണ്ട് സഹിക്കാൻവയ്യാതെ പുറത്തെ കോറിഡോറിൽ നിന്ന് കാറ്റുംകൊണ്ട് നിൽക്കുമ്പോഴാണ് “ഡോ ” എന്നൊരു വിളി കേട്ടത്, മാറ്റാരെയോ വിളിക്കുന്നതാകും എന്ന് കരുതി തിരിഞ്ഞുനോക്കാതെ നിന്നപ്പോളാണ് പടക്കം പൊട്ടുമ്പോലെ പുറകിലൊരടി വീണത്. “ഏത് നായിന്റ മോ “എന്നും പറഞ്ഞോണ്ട് തിരിഞ്ഞപ്പോൾ മുന്നിലവൾ അശ്വിനി പല്ലുങ്കാട്ടികൊണ്ട് നിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *