“മ്മ് മ്മ് മനസ്സിലായി “. പീരിയഡ്‌സ് എന്തായെന്ന് ചോദിച്ചതിന് ഒരു ക്ലാസ്സുതന്നെ ഇവളെടുത്തു.
“അപ്പൊ ഇതിനു നല്ല പെയിൻ ഉണ്ടാകും ല്ലേ”.
അതിനവൾ ചെറുതായിട്ട് ചിരിച്ചുകൊണ്ട് തലയാട്ടി.
“ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങൾ വയറുവേദന എടുക്കുന്നു എന്ന് പറയുമ്പോൾ ഈ സാറുമ്മാരൊക്കെ അവരെ വീട്ടിൽ പോയ്കൊള്ളാനൊക്കെ പറയുന്നത് എന്തിനാണെന്ന്, ഇപ്പഴാ മനസ്സിലായെ, ഇതിത്ര മാത്രം പെയിൻ ഉള്ള സംഭവമാണെന്ന്.” സ്കൂൾ ഗേറ്റ് എത്താറായപ്പോൾ ഞാനവളോട് പറഞ്ഞു.
” മ് അതെയതെ , ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഒരാൺകുട്ടിയായിട്ടുവല്ലതും ജനിച്ചാമതിയായിരുന്നുവെന്ന്, ഈ പെയിൻ ഒന്നും സഹിക്കണ്ടല്ലോ, ഇപ്പൊത്തന്നെ ഞാൻ നേരത്തെ തന്നോട് ദേഷ്യപ്പെട്ടത് തന്നെ ആ പെയിന്നിന്റെ ഒരു റീഫിലെക്സിലാ. നിങ്ങളാൺപിള്ളേര് പൊളിയല്ലേ നിങ്ങളെപ്പോഴും അടിച്ചപൊളിച്ചു നടക്കുവല്ലേ. ”
” ഹ ഹ പൊളിയൊക്കെ തന്നെ പക്ഷെ അതൊക്കെ ഒരു ഇരുപത് ഇരുപത്തൊന്നു വയസ്സുവരെ മാത്രമാ മോളെ, അതുകഴിഞ്ഞാൽ പിന്നെ വീട്ടിന്റെ കാര്യോം ജോലിക്കാര്യോം നോക്കികൊണ്ട് ഒരാൻപത് വയസ്സുവരെ അല്ലേൽ അതുകഴിഞ്ഞു ഒരു അൺസ്റ്റോപ്പബിൾ കഷ്ടപ്പാടുണ്ട്, ഹോ,
അതൊക്കെ പോട്ടെ തന്റെ വീട്ടിലാരൊക്കെയുണ്ട്? “.
“വീട്ടിൽ അച്ഛൻ അമ്മ ഞാൻ, അച്ഛൻ ബിൽഡിംഗ് കോൺട്രാക്ടർ ആണ്, അമ്മ ഹൗസ് വൈഫ്.”
“ആഹാ ഒറ്റ മോളാനല്ലേ, എനിക്കാണേൽ രണ്ടനിയന്മാരുണ്ട്, അവമ്മാർ കാരണം വീട്ടി സ്വസ്ഥതയില്ല “.
“അതെന്താ അങ്ങനെ “.
“ഓഹ് രണ്ടും അച്ചിലിട്ട പോലെ ഒന്നാ എന്നെക്കാളും നല്ല പോലെ പഠിക്കേം ചെയ്യും, വാപ്പയാണേൽ അവമ്മാര് ചോദിക്കുന്ന എന്തും വാങ്ങിക്കൊടുക്കും, അതുപോലെതന്നെ എനിക്ക് കട്ട പാര യുമാണ്, പണ്ട് വീടുമുറ്റത്തുനിന്ന് കിട്ടിയ ഒരു സിഗറേറ്റ് ഞാൻ എടുത്തുനോക്കിയതിനു വാപ്പാട്ടെ പറഞ്ഞു എന്നെ ബെൽറ്റുകൊണ്ടടിച്ചു അതും കണ്ട് രസിച്ചവൻമാരാ, അതിനുശേഷം വാപ്പ വാപ്പയെന്നോടെപ്പോഴും ഉടക്കാ, വാപ്പ ഗൾഫിന്നു വരുമ്പോ ഞാൻ എന്റെ ബാഗും സാധനാവുമെടുത്തു എന്റെ മാമിടെ വീട്ടിലേക്ക് പോകും, മാമിക്കും മക്കളുണ്ട് ഒരുത്തൻ എന്റെ അനിയമ്മാരുടെ പ്രായമാ, ഒരുത്തൻ ഏട്ടാം ക്ലാസ്സിലും, ശെരിക്കും പറഞ്ഞ അവമ്മാരാ എന്റെ അനിയൻമാർ എന്റെ കൂടെ കട്ടയ്ക്കുനിക്കുന്നത് അവമ്മാര , അതുമാത്രമല്ല ഞങ്ങൾ ഒരേ വേവ്ലെങ്താ, തന്നെ പോലെ ഒറ്റമകനായിട്ടുവല്ലോം ജനിച്ചാൽ മതിയായിരുന്നു.”